ഖനി മന്ത്രാലയം
ഖനി മന്ത്രാലയത്തിന്റെ 2024ലെ വർഷാന്ത്യ അവലോകനം
നിർണായകവും തന്ത്രപ്രധാനവുമായ 12 ധാതുക്കളുടെ റോയൽറ്റി നിരക്ക് യുക്തിസഹമാക്കുന്നതിന് 1957-ലെ എംഎംഡിആർ നിയമത്തിന്റെ രണ്ടാം ഷെഡ്യൂളിൽ ഭേദഗതി
2024 ലെ ഇന്ത്യൻ ഇന്റർനാഷണൽ ട്രേഡ് ഫെയറിലെ (ഐഐടിഎഫ്) പ്രദർശന മികവിന് ഖനി മന്ത്രാലയം പവലിയന് ഒന്നാം സ്ഥാനം (സ്വർണം) ലഭിച്ചു.
2024-25 വർഷത്തിൽ, 10.12.2024 വരെ 88 മിനറൽ ബ്ലോക്കുകൾ വിജയകരമായി ലേലം ചെയ്തു.
കേന്ദ്ര ഗവൺമെന്റ് നാല് ഘട്ടങ്ങളിലായി 24 നിർണായക മിനറൽ ബ്ലോക്കുകളുടെ ലേലം വിജയകരമായി നടത്തി
ക്രിട്ടിക്കൽ മിനറൽ മിഷന്റെ പ്രഖ്യാപനം
609.54 കോടി രൂപയുടെ 120 ധാതു പര്യവേക്ഷണ, സംഭരണ പദ്ധതികൾക്ക് എൻഎംഇടി അംഗീകാരം നൽകി.
ഖനികളുടെ സ്റ്റാർ റേറ്റിംഗിന്റെ ഓൺലൈൻ മൂല്യനിർണ്ണയ സംവിധാനത്തിലൂടെ സുസ്ഥിര വികസന ചട്ടക്കൂട് (എസ്ഡിഎഫ്) നടപ്പിലാക്കൽ
Posted On:
27 DEC 2024 8:02PM by PIB Thiruvananthpuram
നയ മുന്നേറ്റങ്ങൾ:
(എ) എംഎംഡിആർ നിയമത്തിലും ചട്ടങ്ങളിലും ഭേദഗതി: നിർണായകവും തന്ത്രപരവുമായ 12 ധാതുക്കളുടെ റോയൽറ്റി നിരക്ക് യുക്തിസഹമായി ക്രമീകരിക്കാൻ 1957-ലെ എംഎംഡിആർ ആക്ടിലെ രണ്ടാം ഷെഡ്യൂൾ ഭേദഗതി ചെയ്തു. ബെറിലിയം, കാഡ്മിയം, കോബാൾട്ട്, ഗാലിയം, ഇൻഡിയം, റീനിയം, സെലിനിയം,
ടാന്റലം, ടെല്ലൂറിയം, ടൈറ്റാനിയം, ടങ്സ്റ്റൺ, വനേഡിയം എന്നിവയാണ് അവ. 01.03.2024നു പുറത്തിറക്കിയ നമ്പർ ജി.എസ്.ആർ. 152 (ഇ) വിജ്ഞാപനത്തിലൂടെയാണ് ഇതു ചെയ്തത്.
നിർണ്ണായക ധാതുക്കളുടെ റോയൽറ്റി നിരക്കുകളുടെ സ്‌പെസിഫിക്കേഷനും യുക്തിസഹവും ധാതുക്കളുടെ ലേലം സുഗമമാക്കി.
എംഎംഡിആർ നിയമത്തിന് അനുസൃതമായി ഇനിപ്പറയുന്ന നിയമങ്ങൾ രൂപീകരിക്കുകയും വിജ്ഞാപനം ചെയ്യുകയും ചെയ്തിട്ടുണ്ട്:
ധാതുക്കൾ (ആറ്റോമിക്, ഹൈഡ്രോ കാർബൺ എനർജി മിനറൽ ഒഴികെയുള്ളവ) ഇളവ് നിയമങ്ങൾ, 2016
ധാതുക്കളിലൂടെ (ആറ്റോമിക്, ഹൈഡ്രോ കാർബൺ എനർജി മിനറലുകൾ ഒഴികെയുള്ളവ) 2024 വഴി ഭേദഗതി ചെയ്തിട്ടുണ്ട്.
21.01.2024ലെ ജി.എസ്.ആർ. 50(ഇ) പ്രകാരമാണിത്.
പര്യവേക്ഷണ ലൈസൻസിങ്ങിനും പരിധി മൂല്യത്തിൽ താഴെയുള്ള ധാതുക്കൾ നീക്കം ചെയ്യുന്നതിനുള്ള വ്യവസ്ഥകൾ വ്യക്തമാക്കുന്നതിനും 25 ഹെക്ടർ വരെ പാട്ട വിസ്തൃതിയുള്ളതും രണ്ടു ലക്ഷം ടൺ വരെ ഉൽപാദനമുള്ളതുമായ ചെറുകിട ഖനികൾക്കുള്ള പിഴ യുക്തിസഹമാക്കുന്നതിനും ഉദ്ദേശിച്ചാണിത്. ധാതുക്കൾ (ആറ്റോമിക്, ഹൈഡ്രോ കാർബൺ എനർജി മിനറലുകൾ ഒഴികെ) ഇളവ്
ഭേദഗതി ചട്ടങ്ങൾ, 2024 ഖനി മന്ത്രാലയത്തിന്റെ വെബ്സൈറ്റിൽ ലഭ്യമാണ്.
https://mines.gov.in/admin/storage/app/uploads/65fd6174b1a6817 11104372.pdf
2017ലെ ധാതു സംരക്ഷണ വികസന ചട്ടങ്ങൾ ഭേദഗതി ചെയ്തു
ജി.എസ്.ആർ. 51(ഇ) വഴി ധാതു സംരക്ഷണവും വികസനവും (ഭേദഗതി) ചട്ടങ്ങൾ, 2024 വിജ്ഞാപനം ചെയ്തത് 21.01.2024നാണ്. പര്യവേക്ഷണ ലൈസൻസ് വ്യവസ്ഥ നടപ്പിലാക്കുന്നതിനും 25 ഹെക്ടർ വരെ പാട്ടഭൂമിയുള്ളതും രണ്ടു ലക്ഷം ടൺ വരെ മാത്രം ഉൽപ്പാദനമുള്ളതുമായ ചെറുകിട ഖനികൾക്കുള്ള പിഴ യുക്തിസഹമാക്കുന്നതിനും ഖനനമോ ഖനന പ്രവർത്തനങ്ങളോ നിർത്തിയതും അതു റിപ്പോർട്ട് ചെയ്യപ്പെടുകയും ചെയ്ത ഖനികൾക്കു പുനരവലോകനത്തിനും സ്റ്റാർ റിപ്പോർട്ടിങ്ങിനു സ്വയംമൂല്യനിർണയം നടത്തുന്ന റിപ്പോർട്ടുകൾ ഹാജരാക്കുന്നതിനും ഇളവു നൽകുന്നതിനും ഉദ്ദേശിച്ചുള്ളതാണ് ഇത്. ധാതു സംരക്ഷണവും വികസനവും (ഭേദഗതി) ചട്ടങ്ങൾ, 2024 മൈൻസ് മന്ത്രാലയത്തിന്റെ വെബ്സൈറ്റിൽ https://mines.gov.in/admin/storage/app/uploads/65ae5390911361
05923472.pdf എന്ന വെബ് ലിങ്കിൽ ലഭ്യമാണ്.
എംഎംഡിആർ ഭേദഗതി നിയമം, 2023ലെ വ്യവസ്ഥകൾ നടപ്പിലാക്കുന്നതിനായി മിനറൽ 2015 ലെ ധാതു (ലേലം) ചട്ടങ്ങൾ ഭേദഗതി ചെയ്ത് 14-02-2024ന് ആറ്റമിക് ധാതു ഇളവ് (ഭേദഗതി) നിയമം 2024 വിജ്ഢാപനം ചെയ്തു. ധാതു (ലേലം) ഭേദഗതി നിയമങ്ങൾ,
2024 ഖനി മന്ത്രാലയത്തിന്റെ വെബ്സൈറ്റിൽ ലഭ്യമാണ് https://mines.gov.in/admin/storage/app/uploads/65ae5352376011 705923410.pdf
20-02-2024നു പുറത്തിറക്കിയ ജിഎസ്ആർ 118(ഇ) വിജ്ഞാപന പ്രകാരം പുറത്തിറക്കിയ ധാതു (ആറ്റമിക്, ഹൈഡ്രോ കാർബൺസ് എനർജി മിനറൽ ഒഴികെ) ഇളവ് (രണ്ടാം ഭേദഗതി) നിയമം, 2024 വഴി ധാതു (ആറ്റമിക്, ഹൈഡ്രോ കാർബൺസ് എനർജി മിനറൽ ഒഴികെ) ഇളവ് (രണ്ടാം ഭേദഗതി) നിയമം, 2016ൽ ഭേദഗതി വരുത്തി. ഈ നിയമങ്ങളിൽ നിരവധി നിർണായക ധാതുക്കളുടെ ശരാശരി വിൽപനവില കണക്കാക്കുന്നതിനുള്ള രീതി വ്യക്തമാക്കിയിട്ടുണ്ട്. ധാതു (ആറ്റമിക്, ഹൈഡ്രോ കാർബൺസ് എനർജി മിനറൽ ഒഴികെ) ഇളവ് (രണ്ടാം ഭേദഗതി) നിയമം, 2024 ഖനി മന്ത്രാലയത്തിന്റെ വെബ്സൈറ്റിൽ ലഭ്യമാണ്. ലിങ്ക്:
https://mines.gov.in/admin/storage/app/uploads/663482301e1eb1714717232.pdf
ഒഎഎംഡിആർ നിയമത്തിലും ചട്ടങ്ങളിലുമുള്ള ഭേദഗതി
നിർമ്മാണവസ്തുവായ മണൽ, ഡോളമൈറ്റ്, ചുണ്ണാമ്പുകല്ല്, ലൈം മഡ്, പോളിമെറ്റാലിക് നോഡ്യൂളുകൾ തുടങ്ങിയ ഓഫ്ഷോർ ധാതുക്കളുടെ റോയൽറ്റി നിരക്ക് യുക്തിസഹമാക്കുന്നതിനായി 2002 ലെ ഒഎഎംഡിആർ നിയമത്തിന്റെ ആദ്യ ഷെഡ്യൂൾ ഭേദഗതി ചെയ്തിട്ടുണ്ട്. 29.10.2024നാണ് ഇതു വിജ്ഞാപനം ചെയ്യപ്പെട്ടത്.
ഓഫ്ഷോർ ധാതുക്കളുടെ റോയൽറ്റി നിരക്കുകൾ വ്യക്തമാക്കുന്നതും യുക്തിസഹമാക്കുന്നതും ധാതുക്കളുടെ ലേലം സുഗമമാക്കുന്നതുമാണ് ഈ നടപടി.
ഇന്ത്യ ഇന്റർനാഷണൽ ട്രേഡ് ഫെയർ (ഐഐടിഎഫ്) 2024
ഇന്ത്യയിലെ പ്രദർശനത്തിലെ മികവിന് 49 മന്ത്രാലയങ്ങളിൽ ഖനി മന്ത്രാലയത്തിന്റെ പവലിയന് ഒന്നാം സ്ഥാനം (സ്വർണം) ലഭിച്ചു.
'മിനറൽസ് ടു മൈൽസ്റ്റോൺസ്' എന്നതായിരുന്നു മന്ത്രാലയത്തിന്റെ പവലിയന്റെ പ്രമേയം.
2047ൽ വികസിത ഭാരതമെന്ന പ്രധാനമന്ത്രിയുടെ കാഴ്ചപ്പാട് സാക്ഷാത്കരിക്കുന്നതിന് മന്ത്രാലയത്തിന്റെ സംഭാവനകളെ പവലിയൻ എടുത്തുകാട്ടി. പവലിയൻ നവീകരണത്തിന്റെയും പൈതൃകത്തിന്റെയും സുസ്ഥിരതയുടെയും ചലനാത്മകമായ ഏകോപനം പവിലിയൻ വാഗ്ദാനം ചെയ്തു,
എല്ലാ പ്രായത്തിലുമുള്ള സന്ദർശകരെ ആകർഷിക്കാൻ സാധിക്കുകയും ചെയ്തു. 80,000-ത്തിലധികം സന്ദർശകർ നൂതനത്വവും സാങ്കേതികവിദ്യയും പൈതൃകവും സംബന്ധിച്ച് അറിയാനായി എത്തി.
ലേലത്തിന്റെ സ്ഥിതിയും ഡിസ്ട്രിക്റ്റ് മിനറൽ ഫണ്ടും (ഡിഎംഎഫ്)
2015ൽ ലേല വ്യവസ്ഥ നിലവിൽ വന്നതിന് ശേഷം രാജ്യത്ത് 442 ഖനികൾ ലേലം ചെയ്തു. അതേസമയം,
2024-25ൽ 10.12.2024 വരെ 88 ധാതു ബ്ലോക്കുകൾ വിജയകരമായി ലേലം ചെയ്തു. ഇതിൽ 51 ധാതുക്കൾ
ഖനന പാട്ടത്തിനായി (എംഎൽ) ബ്ലോക്കുകൾ ലേലം ചെയ്യുകയും ബാക്കി 37 എണ്ണം കോമ്പേസിറ്റ് ലൈസൻസായി ലേലം ചെയ്യുകയും ചെയ്തു. 2024-25 വർഷത്തിൽ രാജസ്ഥാനും മധ്യപ്രദേശുമാണ് പരമാവധി ബ്ലോക്കുകളുടെ ലേലം നടത്തിയത്- യഥാക്രമം 33, 14 ബ്ലോക്കുകൾ. 2023-ൽ ആകെ 35
ചുണ്ണാമ്പുകല്ല് ധാതു ലേലം ചെയ്യപ്പെട്ടു.
ഈ വർഷം ഏറ്റവും കൂടുതൽ, അതായത് 42 ചുണ്ണാമ്പുകല്ല് ധാതുക്കൾ ലേലം ചെയ്യപ്പെട്ടു. ഒൻപത് ഗ്രാഫൈറ്റ് മിനറലും ലേലം ചെയ്തു.
കേന്ദ്ര ഗവൺമെന്റ് നാല് ഘട്ടങ്ങളിലായി 24 നിർണായക ധാതു ബ്ലോക്കുകളുടെ ലേലം വിജയകരമായി നടത്തി
മൈൻസ് ആൻഡ് മിനറൽസ് (വികസനവും നിയന്ത്രണവും) ഭേദഗതി നിയമം 2023ഉമായി ബന്ധപ്പെട്ട്, മന്ത്രാലയം 48 ബ്ലോക്കുകൾക്കായി 66 നോട്ടീസ് ടെൻഡറുകൾ (എൻഐടി) വിജ്ഞാപനം ചെയ്തിട്ടുണ്ട്. നാലു ഘട്ടങ്ങളിലായി 2023 നവംബറിൽ ട്രഞ്ച് ഒന്നിന് 20 ബ്ലോക്കുകൾ, 2024 ഫെബ്രുവരിയിൽ ട്രഞ്ച് രണ്ടിൽ 18 ബ്ലോക്കുകൾ, 2024 മാർച്ചിലും 21-ലും ട്രഞ്ച് മൂന്നിൽ 7 ബ്ലോക്കുകൾ
2024 ജൂണിൽ ട്രാഞ്ച് നാലിൽ ബ്ലോക്കുകൾ എന്നിവയാണു നാലു ഘട്ടങ്ങൾ. 24 നിർണായക മിനറൽ ബ്ലോക്കുകൾ വിജയകരമായി ലേലം ചെയ്തുകഴിഞ്ഞു. ലിഥിയം, ആർഇഇ, ഗ്രാഫൈറ്റ്, വനേഡിയം, നിക്കൽ, ക്രോമിയം, കോബാൾട്ട്, മാംഗനീസ്, ഗ്ലോക്കോണൈറ്റ്,
പ്ലാറ്റിനം ഗ്രൂപ്പ് ഓഫ് എലമെന്റുകൾ (പിജിഇ), ടങ്സ്റ്റൺ, ഫോസ്‌ഫോറൈറ്റ് എന്നിവയാണവ. ഈ ബ്ലോക്കുകൾ ആന്ധ്രാപ്രദേശ്, അരുണാചൽ പ്രദേശ്, ബീഹാർ, ജാർഖണ്ഡ്, മധ്യപ്രദേശ്, മഹാരാഷ്ട്ര, കർണാടക, ഒഡീഷ,
തമിഴ്‌നാട്, ഉത്തർപ്രദേശ്, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളിൽ വ്യാപിച്ചുകിടക്കുന്നു. നിർണായകവും തന്ത്രപ്രധാനവുമായ ധാതുക്കളുടെ പ്രഥമ ലേലത്തിലൂടെ അരുണാചൽ പ്രദേശ്, ബിഹാർ, തമിഴ്നാട് എന്നീ സംസ്ഥാനങ്ങൾ ഇന്ത്യയുടെ ലേല ഭൂപടത്തിൽ അവരുടെ സാന്നിധ്യം അടയാളപ്പെടുത്തി.
ജില്ലാ മിനറൽ ഫൗണ്ടേഷൻ
ഖനനവും അനുബന്ധ പ്രവർത്തനങ്ങളും നിമിത്തം ബുദ്ധിമുട്ടുന്ന വ്യക്തികളുടെയും പ്രദേശങ്ങളുടെയും ക്ഷേമത്തിനും ഗുണത്തിനുമായി പ്രവർത്തിക്കാൻ ജില്ലാ ധാതു ഫൗണ്ടേഷൻ (ഡിഎംഎഫ്) രൂപീകരിക്കാൻ എംഎംഡിആർ നിയമത്തിലെ 9 ബി വകുപ്പ് സംസ്ഥാന ഗവൺമെന്റുകളെ അധികാരപ്പെടുത്തുന്നു.
എംഎംഡിആർ നിയമത്തിലെ വകുപ്പ് 20 എ പ്രകാരം കേന്ദ്ര ഗവൺമെന്റ് 16-09-2015ന് പ്രധാനമന്ത്രി ഖനിജ് ക്ഷേത്ര കല്യാൺ (പിഎംകെകെകെവൈ) പുറത്തിറക്കി. ഇത് തങ്ങൾ രൂപീകരിക്കുന്ന ഡിഎംഎഫ് ചട്ടങ്ങളിൽ ഉൾപ്പെടുത്തണമെന്നു സംസ്ഥാന ഗവൺമെന്റുകൾക്കു നിർദേശം നൽകുകയും ചെയ്തു. പാട്ടത്തിനു ഖനനം നടത്തുന്നവരിൽ നിന്നുള്ള നിയമാനുസൃത സംഭാവനകളാണ് ഡിഎംഎഫിനുള്ള പണം. ഡിഎംഎഫിന് കീഴിലുള്ള ഫണ്ടുകൾ ബന്ധപ്പെട്ട ജില്ലകളിൽ ശേഖരിക്കപ്പെടുകയും പിഎംകെകെകെവൈയുടെ കീഴിലുള്ള പദ്ധതികൾ നടപ്പിലാക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ പ്രകാരം ഉപയോഗിക്കപ്പെടുകയും ചെയ്യുന്നു. 23 സംസ്ഥാനങ്ങളിലെ 645 ജില്ലകളിൽ ഡിഎംഎഫ് രൂപീകരിക്കപ്പെട്ടിട്ടുണ്ട്.
കൂടാതെ, 15/01/2024-ന്, കേന്ദ്ര ഗവൺമെന്റ് പുതുക്കിയ പിഎംകെകെകെവൈ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിക്കുകയും മുൻഗണനാ മേഖലകളിലെ ഉപയോഗം 60 ശതമാനത്തിൽനിന്ന് 70 ശതമാനമായി വർദ്ധിപ്പിക്കുകയും ചെയ്തു. പുതിയ മേഖലകളായ
ഭവന നിർമ്മാണം, കൃഷിയും മൃഗസംരക്ഷണവും എന്നിവയിലേക്കു കൂടി പ്രവർത്തനം വ്യാപിപ്പിച്ചു.
2024 ഒക്ടോബർ വരെ ഡിഎംഎഫിൽ 101157.66 കോടി രൂപ സമാഹരിക്കുകയും 86888.75 കോടി രൂപ പിഎംകെകെകെവൈക്കു കീഴിലെ വിവിധ പദ്ധതികൾക്കായി അനുവദിക്കപ്പെടുകയും അതിൽ 54480.20 കോടി രൂപ വിനിയോഗിക്കപ്പെടുകയും ചെയ്തു. പദ്ധതിക്കു കീഴിൽ ആകെ 358370 പദ്ധതികൾക്ക് അംഗീകാരം നൽകുകയും 199343 പദ്ധതികൾ ഇതിനകം പൂർത്തീകരിക്കുകയും ചെയ്തിട്ടുണ്ട്.
***
SK
(Release ID: 2091416)