ഇലക്ട്രോണിക്സ് & ഐ.ടി മന്ത്രാലയം
azadi ka amrit mahotsav

ഡിജിറ്റൽ വ്യക്തിവിവര സംരക്ഷണ ചട്ടങ്ങൾ- 2025 ന്റെ കരട് കേന്ദ്ര ഇലക്ട്രോണിക്സ്, വിവരസാങ്കേതിക മന്ത്രാലയം പ്രസിദ്ധീകരിച്ചു; പൊതുജനങ്ങൾക്ക് ഇതുമായി ബന്ധപ്പെട്ട അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സമർപ്പിക്കാം

Posted On: 03 JAN 2025 9:44PM by PIB Thiruvananthpuram

ഡിജിറ്റൽ വ്യക്തിവിവര സംരക്ഷണ  നിയമം - 2023 (DPDP Act) ന്റെ നിർവ്വഹണം സുഗമമാക്കുന്നതിനായി രൂപീകരിച്ച ഡിജിറ്റൽ  വ്യക്തിവിവര സംരക്ഷണ ചട്ടങ്ങൾ- 2025  കേന്ദ്ര ഇലക്ട്രോണിക്സ്, വിവരസാങ്കേതിക മന്ത്രാലയം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങളും പ്രവർത്തനക്ഷമമായ ചട്ടക്കൂടും രൂപപ്പെടുത്തി ഡിജിറ്റൽ വ്യക്തിഗത വിവരങ്ങൾ സംരക്ഷക്കുന്നതിനുള്ള നിയമ സംവിധാനം ശക്തിപ്പെടുത്തുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. കരട് ചട്ടങ്ങളെക്കുറിച്ച് പൊതുജനങ്ങളിൽ നിന്ന് അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ക്ഷണിച്ചു.

ഡിജിറ്റൽ വ്യക്തിവിവര സംരക്ഷണ ചട്ടങ്ങൾ- 2025 ന്റെ കരട് കാണാനും വിശദാംശങ്ങൾ മനസ്സിലാക്കാനും ഇവിടെ ക്ലിക്ക് ചെയ്യുക.

നിയമങ്ങൾ തയ്യാറാക്കുമ്പോൾ SARAL ചട്ടക്കൂടിന് അനുസൃതമായി, ലളിതമായ ഭാഷ, അനിവാര്യമല്ലാത്ത പ്രതികൂല സൂചനകൾ, സന്ദർഭോചിതമായ നിർവചനം, ചിത്രീകരണങ്ങൾ തുടങ്ങിയവ സംബന്ധിച്ച മാർഗ്ഗനിർദ്ദേശങ്ങൾ പാലിച്ചിട്ടുണ്ട്. കരട് ചട്ടങ്ങളെക്കുറിച്ചുള്ള വ്യവഹാരവും ധാരണയും മെച്ചപ്പെടുത്തുന്നതിനായി ലളിതമായ വിശദീകരണ കുറിപ്പുകൾക്കൊപ്പം മന്ത്രാലയത്തിൻ്റെ https://www.meity.gov.in/data-protection-framework എന്ന വെബ്സൈറ്റിൽ വിശദാംശങ്ങൾ ലഭ്യമാണ്.


കരട് ചട്ടങ്ങളുടെ അവലോകനം


 വ്യക്തികൾക്ക് ഡാറ്റ ഫിഡ്യൂഷ്യറി നൽകുന്ന അറിയിപ്പ്; കൺസെന്റ് മാനേജരുടെ രജിസ്ട്രേഷനും ചുമതലകളും; സബ്‌സിഡികൾ, ആനുകൂല്യങ്ങൾ, സേവനങ്ങൾ മുതലായവ ലഭ്യമാക്കുന്നതിന് വ്യക്തിഗത വിവരങ്ങൾ സർക്കാരുകൾ കൈകാര്യം ചെയ്യുന്നത്;  ഉചിതമായ സുരക്ഷാ മുൻകരുതലുകളുടെ പ്രയോഗക്ഷമത; വ്യക്തിഗത വിവര സുരക്ഷയുടെ ലംഘനത്തെക്കുറിച്ചുള്ള അറിയിപ്പ്; വ്യക്തികളുടെ അവകാശങ്ങൾ സംരക്ഷിച്ചു കിട്ടുന്നതിനുള്ള മാർഗ്ഗങ്ങൾ; കുട്ടികളുടെയും ദിവ്യാ0ഗ രുടെയും വ്യക്തിഗത വിവരങ്ങൾ കൈകാര്യം ചെയ്യുന്നത്; ഡാറ്റാ പ്രൊട്ടക്ഷൻ ബോർഡ് സ്ഥാപിക്കൽ; ചെയർപേഴ്‌സൻ്റെയും ബോർഡിലെ മറ്റ് അംഗങ്ങളുടെയും നിയമന, സേവന വ്യവസ്ഥകൾ; ഡിജിറ്റൽ ഓഫീസായുള്ള ബോർഡിൻ്റെ പ്രവർത്തനം; അപ്പലേറ്റ് ട്രൈബ്യൂണലിൽ അപ്പീൽ നൽകാനുള്ള നടപടിക്രമങ്ങൾ തുടങ്ങി വിവിധ നിർവ്വഹണ വശങ്ങളെക്കുറിച്ച് കരട് ചട്ടങ്ങൾ പ്രതിപാദിക്കുന്നു.

കരട് ചട്ടങ്ങൾ സംബന്ധിച്ച അഭിപ്രായങ്ങളും നിർദ്ദേശങ്ങളും

കരട് ചട്ടങ്ങൾ സംബന്ധിച്ച അഭിപ്രായങ്ങളും നിർദ്ദേശങ്ങളും MyGov പോർട്ടൽ മുഖേന ഇനിപ്പറയുന്ന ലിങ്കിൽ സമർപ്പിക്കാവുന്നതാണ്:

https://innovateindia.mygov.in/dpdp-rules-2025

സമർപ്പിക്കേണ്ട അവസാന തീയതി 2025 ഫെബ്രുവരി 18

രാഷ്ട്രപതിയുടെ അനുമതി ലഭിച്ച ഡിജിറ്റൽ വ്യക്തിവിവര സംരക്ഷണ നിയമത്തിലൂടെ (DPDP Act) ഡിജിറ്റൽ വ്യക്തിവിവരങ്ങൾ കൈകാര്യം ചെയ്യുന്നതിനുള്ള ചട്ടക്കൂട് സജ്ജമാക്കിയിട്ടുണ്ട്. നിയമപരമായ ആവശ്യങ്ങൾക്കായി വ്യക്തിഗത വിവരങ്ങൾ കൈകാര്യം ചെയ്യേണ്ടതിൻ്റെ ആവശ്യകത  അംഗീകരിക്കുന്ന ഈ നിയമം വ്യക്തിഗത വിവരങ്ങൾ സുരക്ഷിതമാക്കുന്നതിനുള്ള വ്യക്തികളുടെ അവകാശങ്ങളും സംരക്ഷിക്കുന്നു.

 

 

******************


(Release ID: 2090280) Visitor Counter : 21