റെയില്‍വേ മന്ത്രാലയം
വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾ ദീർഘദൂര റെയിൽ യാത്രക്കാർക്ക് ലോകോത്തര യാത്രാനുഭവം നൽകാൻ തയ്യാറാകുന്നു
പുതുവർഷം അതിവേഗതാ വിപ്ലവത്തിന് തുടക്കം: കോട്ടാ ഡിവിഷനിൽ വന്ദേ ഭാരത് (സ്ലീപ്പർ) ട്രെയിനുകളുടെ വിജയകരമായ പരീക്ഷണങ്ങളിൽ 180 കിലോമീറ്റർ/മണിക്കൂർ പരമാവധി വേഗത കൈവരിച്ചു
Posted On:
03 JAN 2025 2:28PM by PIB Thiruvananthpuram
ന്യൂ ഡൽഹി , 03 ജനുവരി 2025
പുതുവർഷം ഇന്ത്യയിലെ യാത്രക്കാർക്ക് വേഗതയേറിയതും സുരക്ഷിതവുമായ റെയിൽ യാത്രകളുടെ ആരംഭം അറിയിക്കുന്നു. ചെറുതും ഇടത്തരം ദൂരം യാത്ര ചെയ്യാൻ അനുയോജ്യമായ ചെയർ കാർ ട്രെയിനുകൾ വഴി ലോകോത്തര അനുഭവം നൽകിയതിനു ശേഷം, ഇന്ത്യൻ റെയിൽവേ ദീർഘദൂര ട്രെയിനുകളിലും ഇതിനെ യാഥാർത്ഥ്യമാക്കുകയാണ്.
180 കിലോമീറ്റർ/മണിക്കൂർ പരമാവധി വേഗതയും ഒപ്പം സുഖവും
വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി നടന്ന പല പരീക്ഷണങ്ങളിലും മണിക്കൂറിൽ 180 കിലോമീറ്റർ പരമാവധി വേഗത കൈവരിച്ചു. ഈ ലോകോത്തര ദീർഘദൂര യാത്രാ സേവനം രാജ്യത്തുടനീളം യാത്രക്കാർക്ക് ലഭ്യമാക്കുന്നതിന് മുമ്പായി ഈ മാസം അവസാനം വരെ പരീക്ഷണങ്ങൾ തുടരും.
കോട്ടാ ഡിവിഷനിൽ വിജയകരമായ പരീക്ഷണത്തിന്റെ വീഡിയോ പങ്കുവെച്ചുകൊണ്ട്, കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് "എക്സ്" പ്ലാറ്റ്ഫോമിൽ ഈ വേഗതയെ കുറിച്ച് പോസ്റ്റ് ചെയ്തു.
വീഡിയോയിൽ, വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനിന്റെ ഉള്ളിൽ ഒരു സമതല ഉപരിതലത്തിൽ മൊബൈലിന് സമീപം നിറഞ്ഞു കവിഞ്ഞ കുപ്പി വെള്ളം കാണാം. ട്രെയിൻ മണിക്കൂറിൽ 180 കിലോമീറ്റർ പരമാവധി വേഗതയിൽ നീങ്ങുമ്പോൾ വെള്ളത്തിന്റെ നില സ്ഥിരമായി കാണപ്പെടുന്നു. ഇത് ഉയർന്ന വേഗതയിലുള്ള റെയിൽ യാത്രയുടെ സുഖകരമായ ഘടകത്തെ വ്യക്തമാക്കുന്നു. 2025 ജനുവരി 2-ന് അവസാനിച്ച മൂന്ന് ദിവസത്തെ വിജയകരമായ പരീക്ഷണങ്ങൾക്ക് ശേഷമാണ് ഈ പോസ്റ്റ് വന്നത്.
ജനുവരി 2-ന് ട്രെയിൻ 1മണിക്കൂറിൽ 180 കിലോമീറ്റർ പരമാവധി വേഗത കൈവരിച്ചു. 2025 ജനുവരി 1-ന് കോട്ട-രോഹൽ ഖുർദ് സെക്ഷനിലെ 40 കിലോമീറ്റർ ദൂരത്തിൽ വേഗത കൈവരിക്കുകയും അതേ ദിവസം കോട്ട-നാഗ്ദ സെക്ഷനിൽ 170മണിക്കൂറിൽ 180 കിലോമീറ്റർ, രോഹൽ ഖുർദ്-ചൗ മഹ്ല സെക്ഷനിൽ 160 കിലോമീറ്റർ/മണിക്കൂർ വേഗതയും കൈവരിക്കുകയും ചെയ്തു.
പരീക്ഷണങ്ങൾ ജനുവരി മാസമൊട്ടുക്കും RDSO (ലഖ്നൗ)യുടെ മേൽനോട്ടത്തിൽ തുടരും. പരീക്ഷണങ്ങൾ പൂർത്തിയായ ശേഷം, ട്രെയിനുകൾ പരമാവധി വേഗത്തിൽ റെയിൽവേ സുരക്ഷാ കമ്മീഷണറുടെ മൂല്യനിർണയം കടന്നുപോകും. അവസാന ഘട്ടം വിജയകരമായി പൂർത്തിയാക്കിയാൽ മാത്രമേ വന്ദേ ഭാരത് ട്രെയിനുകൾ ഔദ്യോഗികമായി അംഗീകരിക്കുകയും ഇന്ത്യൻ റെയിൽവേയ്ക്ക് കൈമാറുകയും ചെയ്യൂ.
വന്ദേ ഭാരത്: ദീർഘദൂര റെയിൽ യാത്രയെ വേഗതയും ആഡംബരവും ചേർത്ത പാരിവർത്തിക ട്രെയിൻ
വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾ സ്വയമേവ പ്രവർത്തിക്കുന്ന വാതിലുകൾ, അത്യാധുനിക ബെർത്തുകൾ, ഓൺബോർഡ് വൈഫൈ, വിമാനത്തിന്റെ ഡിസൈൻ എന്നിവയോടുകൂടിയാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.
ഇന്ത്യയിലെ 136 വന്ദേ ഭാരത് ട്രെയിനുകൾ ചെറു-ഇടത്തരം ദൂരം യാത്ര ചെയ്യുന്നതിന് ലോകോത്തര അനുഭവം നൽകുന്നുണ്ട്. ദീർഘദൂര യാത്രകൾക്കായി ബെർത്ത് ചേർക്കുന്നതും യാത്രക്കാരും സാമാനങ്ങളും അടങ്ങിയ പൂർണ ലോഡിൽ പരീക്ഷണങ്ങൾ നടത്തുന്നതും ഇന്ത്യൻ റെയിൽവേയുടെ പ്രധാന വെല്ലുവിളിയായിരുന്നു.
വന്ദേ ഭാരത് ട്രെയിനുകൾ ഇപ്പോൾ ഡൽഹി-മുംബൈ, ഹൗറ-ചെന്നൈ പോലുള്ള ദീർഘദൂര മാർഗ്ഗങ്ങളിൽ വേഗതയും ആഡംബരവും നൽകുന്നു. നിലവിൽ മുംബൈ-ഡൽഹി ദീർഘദൂര യാത്രയുടെ ശരാശരി വേഗം 90 കിലോമീറ്റർ/മണിക്കൂർ ആണ്. പുതിയ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾ ഇത് ഗണ്യമായി കുറയ്ക്കും. വന്ദേ ഭാരത് ട്രെയിനുകൾ വേഗതയും സുഖവും അനായാസമായി സംയോജിപ്പിക്കുന്നു . ഇത് ഒരു ഗതാഗത മാധ്യമം മാത്രമല്ല, മറിച്ച് ആധുനിക ഇന്ത്യൻ എഞ്ചിനീയറിംഗിന്റെ ഒരു അത്ഭുതവുമാണ് .
*****
(Release ID: 2090016)
Visitor Counter : 43