രാജ്യരക്ഷാ മന്ത്രാലയം
2024 വർഷാന്ത്യ അവലോകനം: പ്രതിരോധ മന്ത്രാലയം
Posted On:
26 DEC 2024 5:48PM by PIB Thiruvananthpuram
ഇന്ത്യയുടെ പ്രതിരോധമേഖലയെ സ്വയംപര്യാപ്തമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്കൊപ്പം പ്രതിരോധമേഖലയെ ഊർജ്ജസ്വലവും ശക്തവും സുരക്ഷിതവുമാക്കുന്നതിനായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയും തുടർച്ചയായി രണ്ടാം തവണയും പ്രതിരോധമന്ത്രിയായി ചുമതലയേറ്റ രാജ്‌നാഥ് സിംഗും വിഭാവനം ചെയ്ത വിവിധ പ്രവർത്തനങ്ങൾക്ക് 2024ൽ പ്രതിരോധ മന്ത്രാലയം നേതൃത്വം നൽകി.
-അതിർത്തി പ്രശ്‌നത്തിൽ ഇന്ത്യയും ചൈനയും തമ്മിൽ ദീർഘനാളായി നടന്നുവരുന്ന നയതന്ത്ര-സൈനീക ചർച്ചകളിൽ തുല്യതയുടെയും പരസ്പരമുള്ള സുരക്ഷയുടെയും അടിസ്ഥാനത്തിൽ സമവായം എന്ന നിലപാടിൽ ഇരുരാജ്യങ്ങളും എത്തി. തുടർചർച്ചകൾ സമവായം കൊണ്ടുവരുമെന്നതിന്റെ തെളിവാണ് ഇതെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് പ്രഖ്യാപിക്കുകയും ചെയ്തു.
-പ്രതിരോധമേഖലയിൽ ആത്മനിർഭർ ഭാരത് പ്രോത്സാഹിപ്പിക്കുന്നതിനായി 346 ഇനങ്ങൾ ഉൾപ്പെടുന്ന അഞ്ചാമത് പോസിറ്റീവ് ഇൻഡിജെനിസേഷൻ പട്ടിക (പി.ഐ.എൽ) പ്രതിരോധ വകുപ്പ് പുറത്തിറക്കി.
-ഗവൺമെന്റിന്റെ വിജയകരമായ നയമുൻകൈകളുടെ അടിസ്ഥാനത്തിൽ 2023-24 വർഷം ആഭ്യന്തര പ്രതിരോധ ഉൽപ്പാദനത്തിൽ മൂല്യത്തിന്റെ അടിസ്ഥാനത്തിൽ എക്കാലത്തേയും മികച്ച വളർച്ച പ്രതിരോധ മന്ത്രാലയത്തിന് നേടാനായി.
-മുൻവർഷത്തെ അപേക്ഷിച്ച് 2023-24 സാമ്പത്തികവർഷത്തിൽ ഇന്ത്യയുടെ പ്രതിരോധ കയറ്റുമതി 32.5%ത്തിന്റെ വളർച്ചയോടെ 21,083 കോടി രൂപയായി ഉയർന്നു. പ്രതിരോധ പൊതുമേഖലകളും സ്വകാര്യമേഖലയും ഉൾപ്പെടുന്ന പ്രതിരോധ വ്യവസായ മേഖല ഇതിനായി മികച്ച പ്രവർത്തനം കാഴ്ചവച്ചു.
-സി-295 ട്രാൻസ്‌പോർട്ട് വിമാനങ്ങൾ ഉൽപ്പാദിപ്പിക്കുന്ന ടാറ്റയുടെ പുതിയ എയർക്രാഫ്റ്റ് സമുച്ചയം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയും സ്പാനിഷ് പ്രസിഡന്റ് പെട്രോ സാഞ്ചസും ചേർന്ന് 2024 ഒക്‌ടോബറിൽ ഉദ്ഘാടനം ചെയ്തു.
-4200 മീറ്റർ ഉയരത്തിൽ നിന്ന് വിവിധ റേഞ്ചുകളിലേക്ക് നിരവധി റൗണ്ട് വെടിയുതിർത്തുകയും കൃത്യമായ ഫലം നേടുകയും ചെയ്തുകൊണ്ട് ഇന്ത്യൻ ലൈറ്റ് ടാങ്ക് 'സോറാവർ' പുതിയ നാഴികല്ലായി.
-രണ്ടാമത്തെ അന്തർവാഹിനിയായ ഐ.എൻ.എസ്. അരിഘട്ട്, ഏറ്റവും ആധുനികമായ ബഹുമാതൃക യുദ്ധകപ്പൽ ഐ.എൻ.എസ് തുഷിൽ, ഓൾ ലൈറ്റ് കോമ്പാറ്റ് ഹെലികോപ്റ്ററുകളായ എൽ.സി.എച്ച് പ്രഛന്ദ് എന്നിവ ഇന്ത്യൻ നേവിയോട് കൂട്ടിച്ചേർത്തു.
-ഇന്ത്യൻ പ്രതിരോധ വ്യവസായത്തിന് വേണ്ട ഉണർവ് നൽകുന്നതിനും പ്രതിരോധ രംഗത്തെ വിദേശ ചെലവ് കുറയ്ക്കുന്നതിനുമായി ഡിഫൻസ് അക്വിസിഷൻ കൗൺസിലും ഡിഫൻസ് പ്രൊക്യുർമെന്റ് ബോർഡും ചേർന്ന് 4,22,129.55 കോടി രൂപയുടെ 40 മൂലധന ഏറ്റെടുക്കൽ നിർദ്ദേശങ്ങൾക്ക് അംഗീകാരം നൽകി.
-ആയുധങ്ങളും വിമാനങ്ങളും, കപ്പലുകളും ഉൾപ്പെടെയുള്ള പ്രതിരോധ സാമഗ്രികൾ വാങ്ങുന്നതിന് യു.എസ്. ഗവൺമെന്റുമായും ഇന്ത്യയിലെ ജനറൽ അറ്റോമിക്ക് ഗ്ലോബൽ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, ഹിന്ദുസ്ഥാൻ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡ്, ഭാരത് ഇലക്‌ട്രോണിക്‌സ് ലിമിറ്റഡ്, അഡ്വാൻസ് വെപ്പെൺ ഇക്വിപ്‌മെന്റ് ഇന്ത്യാ ലിമിറ്റഡ്, മാസഗാവോൺ ഡോക് ഷിപ്പ്ബിൾഡേഴ്‌സ് ലിമിറ്റഡ്, ആർമേർഡ് വെഹിക്കിൾ നിഗാം ലിമിറ്റഡ്, ബ്രഹ്‌മോസ് എയ്‌റോസ്‌പേസ് പ്രൈവറ്റ് ലിമിറ്റഡ്, ലാർസൺ ആന്റ് ടർബോ ലിമിറ്റഡ്, കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡ്, ചൗഗുൾ ആന്റ് കമ്പനി പ്രൈവറ്റ് ലിമിറ്റഡ് എന്നിവരുമായി വിവിധ കരാറുകളിൽ ഏർപ്പെട്ടു.
-പ്രതിരോധത്തിനായി ബജറ്റിൽ 6.22 ലക്ഷം കോടി രൂപയാണ് അനുവദിച്ചത്.
-മനുഷ്യനെ ബഹിരാകാശത്തിൽ എത്തിക്കുന്ന ഗഗൻയാൻ പദ്ധതിക്കും സമാരംഭം കുറിച്ചു. ഇതിന്റെ ഭാഗമാകുന്ന നാലു ബഹിരാകാശ സഞ്ചാരികളുടെ പേരുവിവരങ്ങൾ പ്രധാനമന്ത്രി പ്രഖ്യാപിച്ചു.
-വിശിഷ്ടാതിഥികളുടെ സന്ദർശനത്തിലൂടെയും സൈനീക അഭ്യാസങ്ങളിലൂടെയും മറ്റു രാജ്യങ്ങളുമായുള്ള പ്രതിരോധ സഹകരണം അടുത്തതലത്തിൽ പ്രതിരോധ മന്ത്രാലയത്തിന് എത്തിക്കാനായി. ഇതിനായി രക്ഷാമന്ത്രി രാജ്‌നാഥ് സിംഗ് യു.എസ്, യു.കെ, റഷ്യ എന്നീ രാജ്യങ്ങൾ സന്ദർശിച്ചു.
-ലാവോ പി.ഡി.ആറിലെ വിയന്റിയയിൽ നടന്ന 11-മത് ആസിയാൻ പ്രതിരോധ മന്ത്രിമാരുടെ പ്ലസ് യോഗത്തെ രക്ഷാമന്ത്രി രാജ്‌നാഥ് സിംഗ് അഭിസംബോധന ചെയ്തു.
-പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗും വിദേശകാര്യ മന്ത്രി ഡോ: എസ് ജയശങ്കറും ജപ്പാനീസ് പ്രതിരോധ വിദേശകാര്യ മന്ത്രിമാരുമായി ചർച്ചകൾ നടത്തി.
-സിങ്കപ്പൂർ, നെതർലന്റ്‌സ് എന്നീ രാജ്യങ്ങളിലെ പ്രതിരോധമന്ത്രിമാരുമായും തന്ത്രപരമായ സഹകരണ ചർച്ചകൾ നടന്നു.
-ധീരരായ സൈനികരോടുള്ള രാജ്യത്തിന്റെ ആദരസൂചകമായി നടപ്പാക്കിയ വൺ റാങ്ക് വൺ പെൻഷൻ പദ്ധതി പത്തുവർഷം പൂർത്തിയാക്കി.
-ശ്രീ സഞ്ജയ് സേത്ത് പ്രതിരോധ സഹമന്ത്രിയായും ജനറൽ ഉപേന്ദ്ര ദ്വിവേദി, അഡ്മിനറൽ ദിനേഷ് കെ. ത്രിപാഠി, എയർ ചീഫ് മാർഷൽ എ. പി. സിംഗ് എന്നിവർ യഥാക്രമം കര, നാവിക, വ്യോമസേനാ മേധാവിമാരായി ചുമതല ഏറ്റെടുത്തു.
-ഇന്ത്യയുടെ അതിർത്തികൾ സുരക്ഷിതമാക്കുന്നതിനും ഭീകരാക്രമണങ്ങളെ തടയുന്നതിനും ഇന്ത്യൻ കരസേനയെ സദാ സജ്ജമാക്കി. അതിർത്തി പ്രദേശങ്ങളിലെ അടിസ്ഥാനസൗകര്യ വികസനവും അവരുടെ തയാറെടുപ്പു പ്രവർത്തനങ്ങളിൽ സുപ്രധാനമാണ്.
-നിയന്ത്രണരേഖയിലെ അന്തരീക്ഷം പൊതുവിൽ ശാന്തമായിരുന്നെങ്കിലും എപ്പോൾ വേണമെങ്കിലും മാറ്റം വരാവുന്ന സ്ഥിതിയിലുമായിരുന്നു.
-ഭരണഘടനാ അനുച്‌ഛേദം 370 എടുത്തുകളഞ്ഞശേഷം ഇടയ്ക്കിടയ്ക്കുള്ള ചില അസ്വസ്ഥതകൾ ഒഴിച്ചാൽ ജമ്മുകശ്മീരിലെ സ്ഥതിഗതികൾ പൊതുവേ മെച്ചപ്പെട്ടു.
-രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ അടിസ്ഥാനസൗകര്യ വികസന പ്രവർത്തനങ്ങളിലും ദുരന്ത പ്രതിരോധ പ്രവർത്തനങ്ങളിലും സൈന്യം സജീവമായ പങ്കാളിത്തം വഹിച്ചു.
-സൈന്യത്തിന്റെ ആധുനികവൽക്കരണത്തിന് നല്ല വേഗതയുണ്ടായി. ആത്മനിർഭരതയെ പ്രോത്സാഹിപ്പിക്കുന്നതിനായി പ്രതിരോധ ഉപകരണ സംഭരണ നയത്തിൽ മാറ്റം കൊണ്ടുവന്നു. സാങ്കേതിക ഗവേഷണ വികസനത്തിനും ആഭ്യന്തരമായി നിർമ്മിച്ച ആയുധങ്ങൾ സംഭരിക്കുന്നതിനും ആർമി ഡിസൈൻ ബ്യൂറോ വേണ്ട സൗകര്യമൊരുക്കി.
-ഗവേഷണ വികസനത്തിന് കൂടുതൽ ഊന്നൽ നൽകുന്നതിനായി സാങ്കേതിക വികസന ഫണ്ടിനും സമാരംഭം കുറിച്ചു. സ്റ്റാർട്ടപ്പുകളുടെയും രാജ്യത്തെ മറ്റ് നവീന ആശയക്കാരുടെയും ആശയങ്ങളെ പരമാവധി ഉപയോഗിക്കുന്നതിന് ഇന്നവേഷൻ ഡിഫൻസ് എക്‌സലൻസിന് രൂപം നൽകി.
-ആധുനികവൽക്കരണവും സാങ്കേതിക വിദ്യയുടെ ഉൾച്ചേർക്കലും ലക്ഷ്യമാക്കുന്നതാണ് 2024ലേയും 2025ലേയും കരസേനയുടെ പ്രമേയം.
-ലോകത്തിന്റെ നിലവിലെ സ്ഥിതിയുടെ അടിസ്ഥാനത്തിൽ സൈനിക നയന്ത്ര പ്രവർത്തനങ്ങൾ വലിയതോതിൽ വർദ്ധിച്ചു. നിലവിൽ 118 രാജ്യങ്ങളുമായി സേന സഹകരിക്കുന്നുണ്ട്.
-വനിതാ ഉദ്യോഗസ്ഥർക്ക് തുല്യാവസരങ്ങൾ എല്ലാമേഖലയിലും ലഭ്യമാക്കി.
-ഇന്ത്യയിലെ കപ്പൽ നിർമ്മാണത്തിന് പ്രോത്സാഹനം നൽകികൊണ്ട് 63-64 യുദ്ധക്കപ്പലുകൾ ഇന്ത്യൻ നാവികസേനയുമായി കൂട്ടിച്ചേർക്കും.
-നാവികസേനയുടെ നവീകരണത്തിന്റെ ഭാഗമായി നിരവധി പുതിയ സാങ്കേതിക വിദ്യകൾ കൂട്ടിച്ചേർത്തു.
-ദേശീയ സമുദ്രതാൽപര്യങ്ങൾ സംരക്ഷിക്കുന്നതിന് ഇന്ത്യൻ മഹാസമുദ്രത്തിൽ ഇന്ത്യൻ നേവി ദൗത്യാധിഷ്ഠിത വിന്യാസം ഏറ്റെടുത്തു.
-ഗൾഫ് ഓഫ് ഏഡനിൽ കടൽക്കൊള്ള തടയുന്നതിനുള്ള പെട്രോളിംഗും നാവികസേന ഏറ്റെടുത്തിട്ടുണ്ട്.
-കഴിഞ്ഞ മൂന്നുവർഷം നാവികസേന നടത്തിയ മയക്കുമരുന്ന് വേട്ടയിൽ 35,000 കോടി രൂപയുടെ മയക്കുമരുന്ന് പിടികൂടി.
-നാവികസേനയുടെ തയാറെടുപ്പിന്റെ ഭാഗമായി വിവിധ മേഖലകളിൽ പലതരത്തിലുള്ള അഭ്യാസങ്ങളും സംഘടിപ്പിച്ചു. വിവിധ രാജ്യങ്ങളുമായി ചേർന്ന് നാവികാഭ്യാസങ്ങളും നടത്തി.
-ആദ്യമായി ഇന്ത്യ ആഭ്യന്തരമായി നിർമ്മിച്ച വിമാനവാഹിനി കപ്പലായ ഐ.എൻ.എസ് വിക്രാന്തിന് 2024 ജനുവരിയിൽ പ്രവർത്തനാനുമതി നൽകി.
-ശ്രീലങ്ക, മാലിദ്വീപ്, മൊസാംബിക്, സെയ്‌ഷെൽസ്, മൗറീഷ്യസ് എന്നീ വിദേശരാജ്യങ്ങൾക്ക് ഇന്ത്യൻ നാവിക സേനയുടെ സഹായം ലഭ്യമാക്കി.
-ഓപ്പറേഷൻ സദ്ഭാവ്-ടൈഫൂൺ യാഗി, ഹിദയ ചുഴലിക്കാറ്റ് എന്നീ ദുരന്തങ്ങളിലും ദിശമാറിപ്പോയ വിവിധ കപ്പലുകളെ കണ്ടെത്തുന്നതിനും പല രാജ്യങ്ങൾക്കും ഇന്ത്യൻ നേവിയുടെ സഹായം ലഭിച്ചു.
-കേരളം, കർണ്ണാടക, ആന്ധ്രാപ്രദേശ്, വിജയവാഡ, ജാർഖണ്ഡ്, എന്നിവിടങ്ങളിലുണ്ടായ ദുരന്തങ്ങളിലെ രക്ഷാപ്രവർത്തനത്തിൽ നാവികസേന വലിയ പങ്കുവഹിച്ചു.
-സേനയിൽ ലിംഗസമത്വ മുൻകൈകൾക്ക് ഇന്ത്യൻ നേവി ശക്തമായ നടപടികളും സ്വീകരിച്ചു.
-നാവികസേനയിലെ ആദ്യ വനിതാ ഹെലികോപ്റ്റർ വിഭാഗം അനുവദിച്ചു.
-രാജ്യത്തെ നാരീശക്തിയുടെ ഊർജ്ജസ്വലതയെ ആദ്യമായി കണ്ടെത്തിയത് ഇന്ത്യൻ നാവികസേനയായിരുന്നു.
-പുതിയ വിമാനങ്ങളും സാങ്കേതിക വിദ്യകളും കൂട്ടിച്ചേർക്കുന്നതിനുള്ള വിവിധ കരാറുകളിൽ ഇന്ത്യൻ വ്യോമസേന ഏർപ്പെട്ടു. ആത്മനിർഭർഭാരതിന് ഊന്നൽ നൽകികൊണ്ട് ഇന്ത്യൻ നിർമ്മിത ഉപകരണങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകി.
-സ്വയംപര്യാപ്ത വർദ്ധിപ്പിക്കുന്നതിന് വിവധരാജ്യങ്ങളുമായി സാങ്കേതികജ്ഞാനം പങ്കുവയ്ക്കുന്നതിനുള്ള കരാറുകളിലും വ്യോമസേന ഏർപ്പെട്ടു.
-കെനിയയിലെ വെള്ളപ്പൊക്കം, കുവൈറ്റ് തീപിടുത്തം, നേപ്പാൾ ബസ് അപകടം, ടൈഫൂൺ യാഗി, ഇസ്രായേലിലെ രക്ഷാദൗത്യം ഉൾപ്പെടെ വിദേശത്ത് നിരവധി ദുരന്തങ്ങൾക്ക് ഇന്ത്യൻ വ്യോമസേന സഹായം ലഭ്യമാക്കി.
-തമിഴ്‌നാട്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലെ കാട്ടു കാട്ടുതീ, ഇംഫാലിലെ ചുഴലികൊടുങ്കാറ്റ്, അസം വെള്ളപ്പൊക്കം, വയനാട് ഉരുൾപൊട്ടൽ ഉൾപ്പെടെ രാജ്യത്തിനുള്ളിൽ നടന്ന നിരവധി ദുരന്തങ്ങൾക്കും രക്ഷാപ്രവർത്തനങ്ങൾക്കും ഇന്ത്യൻ വ്യോമസേന മുന്നിൽ നിന്നു.
-വിവിധ വിദേശരാജ്യങ്ങളുമായി ചേർന്ന് ഇന്ത്യൻ വ്യോമസേന ആറു പുതിയ പ്രതിരോധ വിഭാഗങ്ങൾ സ്ഥാപിച്ചു.
-രാജ്യത്തിനുള്ളിലും വിദേശരാജ്യങ്ങളുമായി ചേർന്നും വ്യോമസേന നിരവധി വ്യോമാഭ്യാസ പരിപാടികൾ സംഘടിപ്പിച്ചു.
-ഇന്ത്യൻ കോസ്റ്റ് ഗാർഡിന്റെ പ്രവർത്തനങ്ങൾ ഈ വർഷം വലിയ മതിപ്പുളവാക്കി. പുതിയ കപ്പലുകളും സൗകര്യങ്ങളും ലഭ്യമാക്കികൊണ്ട് അവരുടെ പ്രവർത്തനം കൂടുതൽ വിപുവുമാക്കി.
-തീരദേശ സുരക്ഷയ്ക്ക് വേണ്ട ആധുനിക ഇലക്‌ട്രോണിക് നിരീക്ഷണ സംവിധാനവും കൂടുതൽ കാര്യക്ഷമമാക്കി.
-അതോടൊപ്പം വിവിധ അപകടങ്ങളിൽപ്പെട്ടവർക്ക് തീരസംരക്ഷണ സേന സുരക്ഷയുമൊരുക്കി.
-ആത്മനിർഭർ ഭാരതിനെ ആധാരമാക്കി ഇന്ത്യയുടെ ആഭ്യന്തരപ്രതിരോധ ഉൽപ്പാദനം കുടുതൽ കാര്യക്ഷമമാക്കുന്നതിനുള്ള നടപടികൾ പ്രതിരോധ ഉൽപ്പാദന വകുപ്പിന്റെ നേതൃത്വത്തിൽ സ്വീകരിച്ചു.
-ആകാശ് മിസൈലിന്റെ പുതിയ തലമുറയുടെ പരീക്ഷണം വിജയകരമായി ഡി.ആർ.ഡി.ഒ പൂർത്തിയാക്കി. അഭയാസിന്റെ നാലു പരീക്ഷണവും വിജയകരമായി നടത്തി.
-ഡി.ആർ.ഡി.ഒയുടെ വെരി ഷോർട്ട് റേഞ്ച് ഏയർ ഡിഫൻസ് സിസ്റ്റം മിസൈലിന്റെ പരീക്ഷണവും വിജയകരമായിരുന്നു.
-ഇതോടൊപ്പം ഇന്ത്യൻ പ്രതിരോധ സംവിധാനത്തിന് കരുത്തുപകരുന്ന നിരവധി പുതിയ ആയുധങ്ങളും ഡി.ആർ.ഡി.ഒ വിജയകരമായി പരീക്ഷിച്ചു.
-പ്രതിരോധമേഖലയിൽ ആത്മനിർഭരത പ്രോത്സാഹിപ്പിക്കുന്നതിന് പൊതു/സ്വകാര്യ വ്യവസായങ്ങളുടെയും പ്രത്യേകിച്ച് സൂക്ഷ്മ ചെറുകിട സംരഭങ്ങളുടെ അത്യന്താധുനിക സാങ്കേതികവിദ്യശേഷി വർദ്ധിപ്പിക്കുന്നതിന് ഡി.ആർ.ഡി.ഒയുടെ സാങ്കേതികവിദ്യാ വികസന ഫണ്ട് പദ്ധതി ഗുണകരമായി. ഇതുവരെ ഇതിന് കീഴിൽ വിവിധ വ്യവസായങ്ങൾക്കായി 333 കോടി രൂപ അനുവദിച്ചു.
-പ്രതിരോധ മേഖലയിലെ സാങ്കേതികവിദ്യയുടെ മെച്ചപ്പെടുത്തലിനായി മറ്റു വിവിധ പരിപാടികൾക്കും പദ്ധതികൾക്കും ഡി.ആർ.ഡി.ഒ നേതൃത്വവും നൽകി.
-സെലാ ടണൽ, സിൻഹുൺ ലാ ടണൽ, എന്നിവ ബോർഡർ റോഡ് ഓർഗനൈസേഷന്റെ പ്രവർത്തനമികവിന് ഉദാഹരണങ്ങളായി. അതിർത്തിമേഖലയിൽ നിരവധി റോഡുകളും തന്ത്രപ്രധാന പ്രവർത്തികളും ഇവരുടെ നേതൃത്വത്തിൽ നടക്കുന്നു.
-11 അതിർത്തി സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണപ്രദേശങ്ങളിലുമായി വ്യാപിച്ചുകിടക്കുന്ന ബോർഡർ റോഡ് ഓർഗനൈസേഷന്റെ കീഴിൽ നടക്കുന്ന 2,236 കോടി രൂപയുടെ 75 പദ്ധതികളുടെ ഉദ്ഘാടനം പ്രതിരോധമന്ത്രി നിർവഹിച്ചു.
-ലോകത്തെ ഏറ്റവും ഉയരം കൂടിയ ഫൈറ്റർ ബേസ് ആയനയോമ-മുദ് എയർഫീൽഡ് പദ്ധതിക്ക് ശിലാസ്ഥാപനം നടത്തി.
-പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കുന്നതിന് 253 കോടി രൂപ വിലയുള്ള 831 അത്യന്താധുനിക യന്ത്രങ്ങൾ ബി.ആർ.ഒ വാങ്ങി.
-ഷില്ലോങിലെ ആർ ആന്റ് ഡി കേന്ദ്രത്തിന്റെ സഹായത്തോടെ ആധുനിക കോൺക്രീറ്റ്, ബിറ്റുമിനസ് സാങ്കേതിക വിദ്യ വികസിപ്പിക്കുന്നതിന് ഐ.ഐ.ടികൾ, എൻ.ഐ.ടികൾ, വ്യവസായനേതാക്കൾ എന്നിവരുമായുള്ള സഹകരണം ബി.ആർ.ഒ ശക്തമാക്കി.
-എൻ.സി.സിയുടെ നേട്ടം കൂടുതൽ യുവജനങ്ങൾക്ക് ലഭ്യമാക്കുന്നതിനായി 3 ലക്ഷം കേഡറ്റ് വികസന പദ്ധതിക്ക് ഗവൺമെന്റ് അംഗീകാരം നൽകി. ഇത് 40% പെൺകുട്ടികൾ ഉൾപ്പെടെ കേഡറ്റുകളുടെ എണ്ണം 20 ലക്ഷമാക്കി ഉയർത്തും. ഇതോടെ എൻ.സി.സി ലോകത്തെ ഏറ്റവും വലിയ വോളന്റിയർ സേനയായി മാറും.
-ആധുനിക വെല്ലുവിളികൾ നേരിടുന്നതിനായി എൻ.സി.സിക്ക് സൈബർ ബോധവൽക്കരണം, ദുരന്തപരിപാലനം, ഡ്രോൺ പരിശീലനം എന്നിവ നൽകുന്നു.
-ഈ പരിശീലനവർഷത്തിൽ സ്റ്റാർട്ട് അപ്പ്, ആശയ/നൂതനാശയ ബോധവൽക്കരണത്തിനാണ് ഊന്നൽ നൽകിയത്.
-2023-24ലെ പരിശീലനത്തിന്റെ ഭാഗമായി 6,20,564 എൻ.സി.സി കേഡറ്റുമാർ സർട്ടിഫിക്കറ്റ് പരീക്ഷകളുടെ ഭാഗമായി. ഇതിൽ 5,03,350 പേർ വിജയിച്ചു. അവർക്ക് എൻ.സി.സി-എ,ബി,സി സർട്ടിഫിക്കറ്റുകൾ നൽകി.
-കേഡറ്റുമാരെ അടച്ചടക്കമുള്ള നായകരായി മാറ്റുക എന്ന ലക്ഷ്യത്തോടെ വിവിധ ക്യാമ്പുകളും പരിശീലന പരിപാടികളും സംഘടിപ്പിച്ചു. ആഗോള സമുദ്ര വൈദഗ്ധ്യം ലക്ഷ്യമാക്കി 10 കേഡറ്റുമാർക്ക് വീതം കൊച്ചിയിൽ കപ്പലിലെ പരിശീലനവും നൽകി. അതുപോലെ വ്യോമയാന മേഖലയിലും പരിശീലനം ലഭ്യമാക്കി.
-വൺ റാങ്ക് വൺ പെൻഷൻ പദ്ധതിക്ക് കീഴിലുള്ള സായുധസേന ഉദ്യോഗസ്ഥരുടെ പെൻഷൻ പരിഷ്‌കരിച്ചുകൊണ്ട് പ്രതിരോധ മന്ത്രാലയം ഉത്തരവിറക്കി.
-പെൻഷനുമായി ബന്ധപ്പെട്ട പരാതികൾ പരിഹരിക്കുന്നതിനായി രക്ഷാപെൻഷൻ സമാധാൻ ആയോജൻ (ആർ.പി.എസ്.എ) സംഘടിപ്പിച്ചു. ഏഴ് ആർ.പി.എസ്.എ സംഘടിപ്പിക്കാൻ തീരുമാനിക്കുകയും നവംബർ വരെ 3 എണ്ണം സംഘടിപ്പിക്കുകയും ചെ്തു. ഇതിലൂടെ നിരവധി പരാതികൾ പരിഹരിക്കപ്പെട്ടു.
-സന്നദ്ധസംഘടനകൾ/സ്വകാര്യ സ്‌കൂളുകൾ/ട്രസ്റ്റുകൾ/ സംസ്ഥാന ഗവൺമെന്റുകൾ എന്നിവരുടെ പങ്കാളിത്തത്തോടെ 100 സൈനിക് സ്‌കൂളുകൾ ആരംഭിക്കുന്നതിനുള്ള പദ്ധതിക്ക് ഗവൺമെന്റ് അംഗീകാരം നൽകി. ഇതിന്റെ ഭാഗമായി സൈനിക് സ്‌കൂൾ സൊസൈറ്റി 45 പുതിയ സ്‌കൂളുകൾക്ക് വേണ്ട ധാരണാകരാറിൽ ഏർപ്പെട്ടു. ഇതിൽ 40 എണ്ണം പ്രവർത്തനം ആരംഭിക്കുകയും ചെയ്തു.
***
SK
(Release ID: 2089934)
Visitor Counter : 20