ഭൗമശാസ്ത്ര മന്ത്രാലയം
വർഷാന്ത്യ അവലോകനം- ഭൗമ ശാസ്ത്ര മന്ത്രാലയം
Posted On:
30 DEC 2024 2:44PM by PIB Thiruvananthpuram
കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകിയ വിവിധ പദ്ധതികൾ -
§ 2021-26 കാലയളവിൽ "PRITHVi Vigyan (PRITHVI)" നടപ്പിലാക്കുന്നതിനായി ആകെ 4,797 കോടി രൂപ.
§ ഇന്ത്യയുടെ കാലാവസ്ഥ- പരിസ്ഥിതി സംബന്ധമായ ശാസ്ത്രം, ഗവേഷണം, സേവനങ്ങൾ എന്നിവ ശക്തിപ്പെടുത്തുന്നതിന് ‘മിഷൻ മൗസം’.
§ രാജ്യത്തിൻറെ EEZ (എക്‌സ്‌ക്ലൂസീവ് ഇക്കണോമിക് സോൺ) കടന്നുള്ള പ്രദേശങ്ങളിൽ തന്ത്രപരമായ സാന്നിധ്യം മെച്ചപ്പെടുത്തുന്നതിനായി, സമുദ്ര നിയമം (UNCLOS) സംബന്ധിച്ച ഐക്യരാഷ്ട്ര സഭയുടെ കൺവെൻഷനു കീഴിലുള്ള അന്താരാഷ്ട്ര ഉടമ്പടിയായ ബയോ ഡൈവേഴ്‌സിറ്റി ബിയോണ്ട് നാഷണൽ ജൂറിസ്ഡിക്ഷൻ (BBNJ) കരാറിൽ ഇന്ത്യ ഒപ്പുവച്ചു.
§ ആഴക്കടൽ സമുദ്ര ദൗത്യത്തിന് കീഴിൽ, ആദ്യമായി, NCPOR, NIOT എന്നിവിടങ്ങളിൽ നിന്നുള്ള ശാസ്ത്രജ്ഞർ ഇന്ത്യൻ മഹാസമുദ്രത്തിൻ്റെ ഉപരിതലത്തിൽ നിന്ന് 4,500 മീറ്റർ താഴെയുള്ള സജീവ ഹൈഡ്രോതെർമൽ വെൻ്റിൻറെ ചിത്രം പകർത്തി.
ഭൗമശാസ്ത്ര മന്ത്രി ഉദ്ഘാടനം ചെയ്ത വിവിധ പദ്ധതികൾ
§ ഉത്തരാഖണ്ഡിലെ ലാൻസ്‌ഡൗണിലെ ഡോപ്ലർ കാലാവസ്ഥാ റഡാർ,
§ ഓഷ്യൻ ഡാറ്റ, സാറ്റലൈറ്റ് റിമോട്ട് സെൻസിംഗ്, സമുദ്രാവസ്ഥയുടെ സമഗ്ര നിരീക്ഷണത്തിനുള്ള സംവിധാനങ്ങൾ എന്നിവയ്ക്കായി ഹൈദരാബാദിലെ INCOIS-ൽ, 'സിനർജിസ്റ്റിക് ഓഷ്യൻ ഒബ്സർവേഷൻ പ്രെഡിക്ഷൻ സർവീസസ് (SynOPS)' സൗകര്യം,
§ വിശാഖപട്ടണത്തെ ഡോൾഫിൻസ് നോസിൽ NCCR ൻ്റെ തീരദേശ ഗവേഷണ ലബോറട്ടറി.
§ മധ്യപ്രദേശ്, ഭോപ്പാലിലെ സിൽഖേഡ IITM ൽ അന്തരീക്ഷ ഗവേഷണ ടെസ്റ്റ്ബെഡ് സംവിധാനം.
§ IMD സ്ഥാപിതമായതിൻ്റെ 150-ാം വാർഷിക ആഘോഷവേളയിൽ 'പഞ്ചായത്ത് മൗസം സേവ' ആരംഭിച്ചു.
ഭൗമ ശാസ്ത്ര മന്ത്രാലയം സെക്രട്ടറി ഉദ്ഘാടനം നിർവ്വഹിച്ച പദ്ധതികൾ
§ മുംബൈ മെട്രോപൊളിറ്റൻ മേഖലയിലെ തീവ്ര കാലാവസ്ഥാ സാഹചര്യങ്ങൾ നിരീക്ഷിക്കുന്നതിനും പ്രവചിക്കുന്നതിനുമായി ഇന്ത്യയിലെ ആദ്യ അർബൻ റഡാർ നെറ്റ്‌വർക്ക് IITM കൊളാബയിൽ സ്ഥാപിച്ചു.
§ ഉത്തരാഖണ്ഡിലെ കേദാർനാഥ് ക്ഷേത്രത്തിനടുത്ത് ഹെലിപോർട്ട് ഓട്ടോമാറ്റിക് വെതർ ഒബ്സർവിംഗ് സിസ്റ്റം (HAWOS) സ്ഥാപിച്ചു. ഉത്തരാഖണ്ഡ് സിവിൽ ഏവിയേഷൻ ഡെവലപ്‌മെൻ്റ് അതോറിറ്റിയും IMD യും സംയുക്തമായി നടപ്പിലാക്കുന്ന സംവിധാനം തീർത്ഥാടന കാലയളവിൽ സുരക്ഷിതമായ ഹെലികോപ്റ്റർ പ്രവർത്തനങ്ങൾക്കുള്ള മെച്ചപ്പെട്ട കാലാവസ്ഥാ സേവനങ്ങൾ ലഭ്യമാക്കും.
§ NCPOR ഉം M&SI-ITBP (ഇന്തോ ടിബറ്റൻ ബോർഡർ പോലീസ്) യും തമ്മിലുള്ള സഹകരത്തിൽ അൻ്റാർട്ടിക്ക് ഹട്ട്സ് സൗകര്യം പുനർവികസിപ്പിച്ചു.
§ സമുദ്ര സ്രോതസ്സുകളിൽ നിന്ന് 9.2 ലക്ഷം TWh പുനരുപയോഗ ഊർജം ഉത്പാദിപ്പിക്കുന്നതിനുള്ള ഇന്റഗ്രേറ്റഡ് ഓഷ്യൻ എനർജി അറ്റ്ലസ്
ഭൗമ ശാസ്ത്ര മന്ത്രാലയത്തിന്റെ പ്രവർത്തനങ്ങൾ
§ Mഭൗമ ശാസ്ത്ര മന്ത്രാലയത്തിന്റെ ധനസഹായത്തോടെ മൂന്നാം തലമുറ കാലാവസ്ഥാ ഉപഗ്രഹമായ ഇൻസാറ്റ്-3DS, ISRO വിക്ഷേപിച്ചു.
§ ഗുവാഹത്തിയിൽ ഇന്ത്യ ഇൻ്റർനാഷണൽ സയൻസ് ഫെസ്റ്റിവൽ (IISF) സംഘടിപ്പിച്ചു.
§ ബിംസ്റ്റെക് (BIMSTEC) രാജ്യങ്ങൾക്കായി ഉന്നത തല ശില്പശാലകൾ സംഘടിപ്പിച്ചു,
§ ബ്ലൂ ഇക്കണോമി പാത്ത്‌വേസ് സ്റ്റഡി റിപ്പോർട്ട് സംബന്ധിച്ച് ലോകബാങ്കിലെയും വിവിധ മന്ത്രാലയങ്ങളിലെയും വിദഗ്ധരുമായി ചേർന്ന് ഒരു കൺസൾട്ടേറ്റീവ് ഇൻ്റർ മിനിസ്റ്റീരിയൽ ജോയിൻ്റ് വർക്ക്‌ഷോപ്പ് സംഘടിപ്പിച്ചു.
§ ഗുജറാത്ത്, കേരളം, ഛത്തീസ്ഗഡ്, രാജസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളടങ്ങുന്ന നാലംഗ ഇന്ത്യൻ സംഘം ചൈനയിലെ ബീജിംഗിൽ നടന്ന ഇൻ്റർനാഷണൽ എർത്ത് സയൻസ് ഒളിമ്പ്യാഡിൻ്റെ (IESO) 17-ാം പതിപ്പിൽ മൂന്ന് മത്സര വിഭാഗങ്ങളിലായി മൂന്ന് സ്വർണവും രണ്ട് വെള്ളിയും മൂന്ന് വെങ്കലവും നേടി.
CMLRE
§ അനോമുറൻ ക്രാബ്സ് ടാക്‌സോണമി ആൻഡ് സിസ്റ്റമാറ്റിക്‌സ് എന്ന പേരിൽ ഇന്ത്യൻ EEZ (എക്‌സ്‌ക്ലൂസീവ് ഇക്കണോമിക് സോൺ) ലെ അനോമുറൻ ഞണ്ടുകളുടെ (Paguroidea, Chirostyloidea and Galatheoidea) കാറ്റലോഗ് പുറത്തിറക്കി.
§ ഇന്ത്യൻ മഹാസമുദ്രത്തിൽ സാധാരണയായി കാണപ്പെടുന്ന സ്ക്വാറ്റ് ലോബ്സ്റ്ററുകളുടെ ഗണത്തിൽപ്പെട്ട അഞ്ച് പുതിയ ഇനം ഫാൾസ് ലോബ്സ്റ്ററുകളെയും ഒരു പുതിയ ഇനം സ്പോഞ്ച് ഞണ്ടിനെയും തിരിച്ചറിഞ്ഞു.
§ ഇന്ത്യൻ ഓഷ്യൻ ബയോഡൈവേഴ്‌സിറ്റി ഇൻഫർമേഷൻ സിസ്റ്റത്തിന്റെ (IndOBIS) ആഭിമുഖ്യത്തിൽ ദേശീയ ശിൽപശാല സംഘടിപ്പിച്ചു. വിവിധ സ്ഥാപനങ്ങളിൽ നിന്നുള്ള ശാസ്ത്രജ്ഞരും ഗവേഷകരും പങ്കെടുത്തു. സമുദ്ര ജൈവവൈവിധ്യ ഡാറ്റയുടെ രേഖപ്പെടുത്തൽ, പ്രസിദ്ധീകരണം എന്നിവ സംബന്ധിച്ച അവബോധം സൃഷ്ടിക്കുക ലക്‌ഷ്യം.
§ ഇന്ത്യയിലെ ചുഴലിക്കാറ്റ് മുന്നറിയിപ്പ് സംബന്ധിച്ച സ്റ്റാൻഡേർഡ് ഓപ്പറേഷൻ പ്രൊസീജർ, തീവ്ര ആഘാതമുള്ള കാലാവസ്ഥാ സംഭവങ്ങൾ നിരീക്ഷിക്കുന്നതിനും പ്രവചിക്കുന്നതിനുമുള്ള ചട്ടക്കൂട് എന്നിവ 2024 ജൂലൈ 27-ന് IMD പുറത്തിറക്കി.
IITM
§ നോർവേയിലെ സ്വാൽബാർഡിലുള്ള ഇന്ത്യയുടെ ആർട്ടിക് സ്റ്റേഷനായ ഹിമാദ്രിയിൽ ഒരു ഇലക്ട്രിക് ഫീൽഡ് മിൽ സ്ഥാപിച്ചു.
§ IITM എർത്ത് സിസ്റ്റം മോഡൽ (IITM-ESM) ഉപയോഗിച്ച് ഇന്ത്യയിൽ നിന്നുള്ള കാലാവസ്ഥാ വ്യതിയാന പ്രവചനങ്ങൾ പ്രചരിപ്പിക്കുന്നതിനായി ഒരു ക്ലൈമറ്റ് ഡാറ്റ ആർക്കൈവൽ ആൻഡ് ഡിസ്ട്രിബ്യൂഷൻ സിസ്റ്റം (CDAS) സ്ഥാപിച്ചു.
§ IITM -ഡെക്കാഡൽ ക്ലൈമറ്റ് പ്രെഡിക്ഷൻ സിസ്റ്റത്തിൻ്റെ (DCPS) ആദ്യ പതിപ്പ് വികസിപ്പിച്ചെടുത്തു, 'ഗ്ലോബൽ ആനുവൽ ടു ഡെക്കാഡൽ ക്ലൈമറ്റ് അപ്‌ഡേറ്റ്' തയ്യാറാക്കുന്നതിനായി വേൾഡ് മെറ്റീരിയോളജിക്കൽ ഓർഗനൈസേഷൻ (WMO) ലീഡ് സെൻ്റർ ഇത് ഉപയോഗിക്കുന്നു.
INCOIS
§ കന്നി ദേശീയ ബഹിരാകാശ ദിന (2024) പരിപാടികൾക്ക് ആതിഥേയത്വം വഹിച്ചു.
§ 2024 ജൂൺ 12-ന് ഇന്ത്യൻ മഹാസമുദ്രത്തിലെ സുനാമി മുന്നറിയിപ്പ്, ലഘൂകരണ സംവിധാനത്തിൻ്റെ ഭാഗമായുള്ള 27-ാമത് ICG/IOTWMS കമ്മ്യൂണിക്കേഷൻ ടെസ്റ്റിൽ പങ്കെടുത്തു.
സമുദ്ര മൊബൈൽ ആപ്പ് (നാവിക ഉപയോക്താക്കൾക്കുള്ള സ്‌മാർട്ട് ആക്‌സസ്സ് ഫോർ ഓഷ്യൻ ഡാറ്റ റിസോഴ്‌സ് ആൻഡ് അഡ്‌വൈസറികൾ) സൃഷ്‌ടിച്ചതിന് നെതർലാൻഡ്‌സിലെ റോട്ടർഡാമിലെ ജിയോസ്‌പേഷ്യൽ വേൾഡ് ഫോറം 2024-ൽ വച്ച് ജിയോസ്‌പേഷ്യൽ വേൾഡ് എക്‌സലൻസ് ഇൻ മാരിടൈം സർവീസസ് അവാർഡ് ലഭിച്ചു.
NCCR
§ തമിഴ്‌നാട് സർക്കാരിൻ്റെ പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന വകുപ്പ് മുന്നോട്ടു വച്ച 'തമിഴ്നാട് തീരത്ത് പരിസ്ഥിതി സൗഹൃദ സാങ്കേതിക വിദ്യകളിലൂടെ തീരദേശ ജൈവ കവചങ്ങളുടെ പുനരുദ്ധാരണം' എന്ന പദ്ധതി പൂർത്തിയാക്കി.
§ തമിഴ്‌നാടിനായുള്ള ഷോർലൈൻ മാനേജ്‌മെൻ്റ് പ്ലാനിൻ്റെ കരട് തമിഴ്‌നാട്ടിലെ പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന വകുപ്പിന് സമർപ്പിച്ചു.
§ വിൻ്റർ ഫോഗ് കാമ്പെയ്ൻ WIFEX (2023-24) നടത്തി
NCPOR
§ കേരളത്തിലെ കൊച്ചിയിൽ 46-ാമത് അൻ്റാർട്ടിക് ട്രീറ്റി കൺസൾട്ടേറ്റീവ് യോഗവും (ATCM) പരിസ്ഥിതി സംരക്ഷണ സമിതിയുടെ (Committee for Environmental Protection -CEP) 26-ാമത് യോഗവും നടത്തി. അൻ്റാർട്ടിക്കയിലേക്കുള്ള 43-ാമത് ഇന്ത്യൻ ശാസ്ത്ര പര്യവേഷണം സംബന്ധിച്ച യോഗവും സംഘടിപ്പിച്ചു.
§ ഇന്ത്യയുടെ കന്നി ശീതകാല ആർട്ടിക് പര്യവേഷണം ഉൾപ്പെടെ 14-ാമത് ഇന്ത്യൻ ആർട്ടിക് പര്യവേഷണത്തിൻ്റെ (2023-24) സമഗ്ര റിപ്പോർട്ട് പുറത്തിറക്കി.
NIOT പദ്ധതികൾ-
§ കപ്പൽ കണ്ടെത്തുന്നതിനും നിരീക്ഷിക്കുന്നതിനുമുള്ള വിവര ശേഖരണത്തിനായി സാഗർ മഞ്ജുഷയോടനുബന്ധിച്ച് വെക്റ്റർ സെൻസർ അറേ സിസ്റ്റം വിന്യസിച്ചു.
§ NIOT വികസിപ്പിച്ചെടുത്ത 'ROSHNI' (Renewable Ocean System for Harnessing Novel Illumination- പ്രകാശം ലഭിക്കുന്നതിനുള്ള പുനരുപയോഗിക്കാവുന്ന സമുദ്ര സംവിധാനം) - LED ലൈറ്റ് പ്രകാശിപ്പിക്കാൻ കടൽവെള്ളം പ്രയോജനപ്പെടുത്തുന്നു
§ ഈർപ്പമുള്ള വായുവിൽ നിന്ന് ജലം വേർതിരിക്കാനുള്ള സംവിധാനം
§ വാട്ടർ എജക്ടറുകളെ അടിസ്ഥാനമാക്കിയുള്ള അണ്ടർവാട്ടർ ഫീഡിംഗ് സിസ്റ്റം
SKY
***********
(Release ID: 2089802)
Visitor Counter : 16