പാര്‍ലമെന്ററികാര്യ മന്ത്രാലയം
വർഷാന്ത്യ അവലോകനം 2024: പാർലമെൻ്ററി കാര്യ മന്ത്രാലയം
Posted On:
01 JAN 2025 4:51PM by PIB Thiruvananthpuram
പാർലമെൻ്ററി കാര്യ മന്ത്രാലയം, ഗവൺമെൻ്റിനെ പ്രതിനിധീകരിച്ച് പാർലമെൻ്ററി പ്രവർത്തനങ്ങൾ സുഗമമാക്കുകയും ഗവൺമെൻ്റും പാർലമെൻ്റിൻ്റെ ഇരുസഭകളും തമ്മിലുള്ള ഒരു കണ്ണിയായി പ്രവർത്തിക്കുകയും ചെയ്യുന്നു.
2024 -ൽ മന്ത്രാലയത്തിന്റെ പ്രവർത്തനങ്ങളിൽ സുപ്രധാനമായവ :
പാർലമെൻ്റിലെ നിയമനിർമ്മാണ നടപടികൾ
നിയമനിർമ്മാണ നടപടികൾ
|
ലോക്സഭ
|
രാജ്യസഭ
|
അവതരിപ്പിച്ച ബില്ലുകൾ
|
24
|
5
|
പാസാക്കിയ ബില്ലുകൾ
|
20
|
18
|
ഇരുസഭകളും പാസാക്കിയ ബില്ലുകൾ
|
16
|
|
ഇടക്കാല ബജറ്റ് സമ്മേളനം 2024
ഇടക്കാല ബജറ്റ് സമ്മേളനവും (17-ാം ലോക്‌സഭയുടെ 15-ാമത്തെയും അവസാനത്തെയും സമ്മേളനവും) രാജ്യസഭയുടെ 263-ാമത് സമ്മേളനവും ജനുവരി 31-ന് ആരംഭിച്ച് 2024 ഫെബ്രുവരി 10-ന് പിരിഞ്ഞു. ഇടക്കാല ബജറ്റ് 2024 ഫെബ്രുവരി 1-ന് അവതരിപ്പിച്ചു.
18-ാം ലോക്‌സഭയുടെ ആദ്യ സമ്മേളനം
18-ാം ലോക്‌സഭയുടെ ആദ്യ സമ്മേളനം 2024 ജൂൺ 24-ന് ആരംഭിച്ചു, സത്യപ്രതിജ്ഞ നടപടികളിൽ ശ്രദ്ധ കേന്ദ്രീകരിച്ച സമ്മേളനം ശ്രീ ഓം ബിർളയെ സ്പീക്കറായി തിരഞ്ഞെടുത്തു. രണ്ടാം സമ്മേളനം 2024-25 ലെ കേന്ദ്ര ബജറ്റും ധനകാര്യ ബില്ലും 2024 ഓഗസ്റ്റ് 8-ന് പാസാക്കി.
18-ാം ലോക്‌സഭയുടെ രണ്ടാം സമ്മേളനം
കേന്ദ്രഭരണ പ്രദേശമായ ജമ്മു കശ്മീരിന്റെ 2024-25 വർഷത്തെ ആവശ്യങ്ങളുമായി ബന്ധപ്പെട്ട ഗ്രാൻ്റുകൾക്കായുള്ളതും ബജറ്റ് (പൊതു ) സംബന്ധിച്ചുള്ളതുമായ ധനവിനിയോഗ ബില്ലുകൾ ലോക്‌സഭ പാസാക്കി.
പാർലമെൻ്റിൻ്റെ ശീതകാല സമ്മേളനം
ഭരണഘടനയുടെ 75-ാം വാർഷികം നവംബർ 26-ന് (ഭരണഘടനാ ദിനം) ഒരു പ്രത്യേക ചടങ്ങ് നടത്തി അനുസ്മരിച്ചു. 2024 ഡിസംബറിൽ ഇരുസഭകളിലും "ഭരണഘടനയുടെ 75 വർഷത്തെ മഹത്തായ യാത്ര" സംബന്ധിച്ച ചർച്ചകൾ നടന്നു.
2024-ൽ നടപ്പിലാക്കിയ പ്രധാനപ്പെട്ട നിയമനിർമ്മാണങ്ങളുടെ വിശദാംശങ്ങൾ
ചുവടെകൊടുക്കന്നത് ഉൾപ്പെടെ 16 ബില്ലുകൾ പാസാക്കി:
- ജലം (മലിനീകരണം തടയലും നിയന്ത്രണവും) ഭേദഗതി നിയമം: ചെറിയ ലംഘനങ്ങൾ ക്രിമിനൽ കുറ്റം അല്ലാതാക്കുന്നു.
- പൊതുപരീക്ഷ (അന്യായമായ മാർഗങ്ങൾ തടയൽ) നിയമം: പരീക്ഷകളിൽ സുതാര്യത ഉറപ്പാക്കുന്നു.
- ജമ്മു കശ്മീർ തദ്ദേശസ്ഥാപന നിയമങ്ങൾ (ഭേദഗതി) : മറ്റ് പിന്നാക്ക വിഭാഗങ്ങൾക്ക് സംവരണം നൽകുന്നു.
- ഭരണഘടന (ജമ്മു കശ്മീർ) പട്ടികജാതി ഉത്തരവ് (ഭേദഗതി) നിയമം-2024 ൽ വാൽമീകി സമുദായത്തെ ചുര, ഭാംഗി, ബാൽമീകി, മേത്തർ എന്നിവയുടെ പര്യായമായി ഉൾപ്പെടുത്തുന്നു
- ഭരണഘടന (ജമ്മു കശ്മീർ) പട്ടികവർഗ്ഗ ഉത്തരവ് (ഭേദഗതി) നിയമം-2024 ൽ ജമ്മു
- കാശ്മീരിന്റെ പട്ടികവർഗ്ഗ പട്ടിക പുനഃപരിശോധിക്കുന്നു
- ഭാരതീയ വായുയാൻ വിധേയക്, 2024- 1934-ലെ എയർക്രാഫ്റ്റ് ആക്‌റ്റിലെ ഭേദഗതികൾ വരുത്തിയ ഉൾപ്പെടുത്തലുകൾ/ഒഴിവാക്കലുകൾ /ഇല്ലാതാക്കലുകൾ എന്നിവ മൂലമുണ്ടാകുന്ന അവ്യക്തത പരിഹരിക്കുന്നതിനായി എയർക്രാഫ്റ്റ് നിയമം വീണ്ടും പ്രാബല്യത്തിൽ വരുത്തുന്നതിന്
ചട്ടം 377-നും ശൂന്യവേളക്കും കീഴിലുള്ള വിഷയങ്ങൾ
ലോക്‌സഭയിൽ 729 ഉം രാജ്യസഭയിൽ 317 ഉം വിഷയങ്ങൾ ശൂന്യവേളയിൽ ഉന്നയിക്കപ്പെട്ടു, എല്ലാം നടപടിക്കായി ബന്ധപ്പെട്ട മന്ത്രാലയങ്ങൾക്ക് കൈമാറി.
RTI & പൊതു പരാതികൾ
കാലയളവ്
|
തീർപ്പു കൽപ്പിക്കപ്പെട്ട RTI കൾ
|
തീർപ്പു കൽപ്പിക്കപ്പെട്ട RTI കൾ
|
01.01.2024 to 30.12.2024
|
905
|
1861
|
പുതിയ സംരംഭങ്ങളുടെ തുടക്കം: സർക്കാരിന്റെ 100 ദിന അജണ്ടയുടെ ഭാഗമായി
ഡിജിറ്റലൈസേഷനും യുവാക്കളുടെ പങ്കാളിത്തവും പ്രോത്സാഹിപ്പിക്കുന്നതിന് ദേശീയ ഇ വിധാൻ ആപ്ലിക്കേഷൻ (NeVA 2.0), നാഷണൽ യൂത്ത് പാർലമെൻ്റ് സ്കീം (NYPS) 2.0 എന്നിവ ഉൾപ്പെടെ ആറ് സംരംഭങ്ങൾ മന്ത്രാലയം ആരംഭിച്ചു.
കൺസൾട്ടേറ്റീവ് കമ്മിറ്റികൾ
697 എംപിമാരെ നാമനിർദേശം ചെയ്തുകൊണ്ട് 41 കമ്മിറ്റികൾ രൂപീകരിച്ചു. പോർട്ടൽ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിനായി കമ്മിറ്റികൾക്കായി ശിൽപശാലകൾ നടന്നു.
ദേശീയ ഇ-വിധാൻ ആപ്ലിക്കേഷൻ (NeVA)
നിയമനിർമ്മാണ പ്രവർത്തനങ്ങൾ ഡിജിറ്റൈസ് ചെയ്യുന്നതിനായി NeVA 2.0 ആരംഭിച്ചു. നാല് സംസ്ഥാനങ്ങളുമായി ധാരണാപത്രങ്ങൾ ഒപ്പുവച്ചു. മൊത്തം 27 സഭകൾ ഇതുമായി ബന്ധപ്പെടുത്തിയിട്ടുണ്ട്. അതിൽ 15 എണ്ണം പ്ലാറ്റ്‌ഫോമിൽ സജീവമാണ്.
യുവ പാർലമെൻ്റ്
സംസ്ഥാനങ്ങൾക്ക് സാമ്പത്തിക സഹായം നൽകി സ്കൂളുകളിലും സർവകലാശാലകളിലും മത്സരങ്ങൾ നടത്തി. NYPS 2.0 സമാരംഭിച്ചത് ഗോത്ര വിദ്യാർത്ഥികളുടെ ഉൾപ്പെടെ പങ്കാളിത്തം വർദ്ധിപ്പിക്കുന്നതിനാണ്.
ഹിന്ദി പ്രചാരണം
ഹിന്ദി പക്ഷാചരണം മത്സരങ്ങൾ നടത്തി 27 ജീവനക്കാർക്ക് സമ്മാനങ്ങൾ നൽകി ആഘോഷിച്ചു. ഹിന്ദി നോട്ടിംഗ് & ഡ്രാഫ്റ്റിംഗ് മത്സരം, ഹിന്ദി ടൈപ്പിംഗ് മത്സരം; ഹിന്ദി സംസാരിക്കാത്ത ജീവനക്കാർക്കുള്ള മത്സരം; എംടിഎസ് ജീവനക്കാർക്കായി ഹിന്ദി കേട്ടെഴുത്ത് മത്സരം; ഹിന്ദി വിവർത്തന മത്സരം; ഹിന്ദി ക്വിസ് മത്സരം എന്നിവ നടത്തി
ഭരണഘടനാ ദിനാഘോഷം 2024
ഭരണഘടനയുടെ 75-ാം വാർഷികത്തിൽ ഭരണഘടനയുടെ ആമുഖ വായന, ക്വിസ് പോർട്ടൽ, സ്മരണിക പ്രകാശനം തുടങ്ങിയ പരിപാടികൾ സംഘടിപ്പിച്ചു. " നമ്മുടെ ഭരണഘടന, നമ്മുടെ അഭിമാനം" എന്നതായിരുന്നു ഈ വർഷത്തെ ആഘോഷങ്ങളുടെ പ്രമേയം. രാഷ്ട്രപതിയുടെ നേതൃത്വത്തിൽ ലോകമെമ്പാടുമുള്ള എല്ലാ ഇന്ത്യക്കാരും ആമുഖത്തിൻ്റെ കൂട്ടവായനയിൽ പങ്കെടുത്തു.
സ്വച്ഛത ഹി സേവ കാമ്പെയ്ൻ-2024
വിദ്യാർഥികൾക്കിടയിൽ പരിസ്ഥിതി സംരക്ഷണത്തിനും അവബോധത്തിനും ഊന്നൽ നൽകി ശുചീകരണ പ്രവർത്തനങ്ങളും വൃക്ഷത്തൈ നടീൽ യജ്ഞവും നടത്തി. "സ്വഭാവ് സ്വച്ഛത, സംസ്‌കാർ സ്വച്ഛത" എന്നതായിരുന്നു പ്രമേയം. 'ഏക് പേഡ് മാ കെ നാം അഭിയാൻ' എന്ന പേരിൽ വൃക്ഷത്തൈ നടീൽ പരിപാടികൾ നടത്തി.
സ്വച്ഛതാ പ്രത്യേക പ്രചാരണം 4.0
2024 ഒക്‌ടോബർ 2 മുതൽ 31 വരെയുള്ള പ്രവർത്തനങ്ങൾക്കിടെ രേഖകളുടെ പരിപാലനം , ശുചിത്വം, പൊതു ഇടപെടൽ എന്നിവയിലൂടെ മന്ത്രാലയം ഈ വർഷത്തെ ലക്ഷ്യങ്ങൾ കൈവരിച്ചു.
(Release ID: 2089651)
Visitor Counter : 16