പാരമ്പര്യേതര, പുനരുല്‍പ്പാദക ഊര്‍ജ്ജ മന്ത്രാലയം
നൂതന, പുനരുപയോഗ ഊര്‍ജ്ജ മന്ത്രാലയത്തിന്റെ വര്‍ഷാന്ത്യ അവലോകനം
Posted On:
31 DEC 2024 8:24PM by PIB Thiruvananthpuram
2030-ഓടെ 500 GW ഫോസില്‍ ഇതര ഇന്ധന ഊര്‍ജ്ജം ഉത്പാദിപ്പിക്കുക എന്ന രാജ്യത്തിൻറെ 'പഞ്ചാമൃത' ലക്ഷ്യങ്ങളുമായി യോജിച്ച്, 2024ല്‍ കേന്ദ്ര നൂതന, പുനരുപയോഗ ഊര്‍ജ്ജ മന്ത്രാലയം (MNRE) അതിന്റെ ശ്രദ്ധേയമായ പ്രയാണം തുടര്‍ന്നു. ഫോസില്‍ ഇതര ഇന്ധന സ്ഥാപിത ശേഷി മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 14% വര്‍ദ്ധനയോടെ 2024-ല്‍ 214 GW-ലെത്തി. ഇന്ത്യ കൈവരിച്ച ഈ പുരോഗതി കേന്ദ്ര മന്ത്രി ശ്രീ പ്രഹ്ലാദ് ജോഷി എടുത്തു പറഞ്ഞു. 2024 ഏപ്രിലിനും നവംബറിനും ഇടയില്‍ മാത്രം ഏകദേശം 15 GW പുനരുപയോഗ ഊര്‍ജ്ജ ശേഷി കൂട്ടിച്ചേര്‍ത്തു, ഇത് മുന്‍ വര്‍ഷത്തെ അധിക ഉത്പാദനത്തിന്റെ ഇരട്ടിയാണ്.
പ്രധാന സംഭവങ്ങളുടെ അവലോകനം
പ്രധാന കോണ്‍ഫറന്‍സുകളും എക്‌സ്‌പോകളും:
- സെപ്റ്റംബര്‍ 16-18 വരെ ഗുജറാത്തിലെ ഗാന്ധിനഗറില്‍ നടന്ന 4-ാമത് ഗ്ലോബല്‍ റിന്യൂവബിള്‍ എനര്‍ജി ഇന്‍വെസ്റ്റ്മെന്റ് മീറ്റ് & എക്സ്പോ (RE-INVEST) ഇന്ത്യയുടെ നേട്ടങ്ങള്‍ പ്രദര്‍ശിപ്പിക്കുകയും ആഗോള പങ്കാളികളെ ആകര്‍ഷിക്കുകയും ചെയ്തു.
- സെപ്റ്റംബര്‍ 11 മുതല്‍ 13 വരെ ന്യൂഡല്‍ഹിയില്‍ നടന്ന ഗ്രീന്‍ ഹൈഡ്രജന്‍ (ICGH) സംബന്ധിച്ച 2-ാമത് അന്താരാഷ്ട്ര കോണ്‍ഫറന്‍സ്, ഗ്രീന്‍ ഹൈഡ്രജന്‍ സാങ്കേതികവിദ്യയിലെ പുരോഗതി എടുത്തുകാട്ടി. 6,000-ത്തിലധികം പേര്‍ പങ്കെടുത്തു.
- നവംബറില്‍ MNREയുടെ ചിന്തന്‍ ശിവിര്‍ പുനരുപയോഗ ഊര്‍ജ മേഖലയിലെ പങ്കാളികളുമായി നിര്‍ണ്ണായക ചര്‍ച്ചകള്‍ നടത്തി.
- മെയ് 14-ന് മുംബൈയില്‍ നടന്ന ബാങ്കേഴ്സ് കോണ്‍ക്ലേവ്, പ്രധാനമന്ത്രി കുസും പദ്ധതിക്ക് കീഴിലുള്ള ധനസഹായത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു.
- 2024 മാര്‍ച്ച് 18-22 തീയതികളില്‍ നടന്ന ഹൈഡ്രജന്‍ ആന്‍ഡ് ഫ്യൂവല്‍ സെല്ലുകള്‍ക്കായുള്ള അന്താരാഷ്ട്ര പങ്കാളിത്തവും (IPHE) 2024 മെയ് 15-ന് നടന്ന ലോക ഹൈഡ്രജന്‍ ഉച്ചകോടിയും സുസ്ഥിര ഊര്‍ജ്ജ പരിഹാരമെന്ന നിലയില്‍ ഹൈഡ്രജനോടുള്ള ഇന്ത്യയുടെ പ്രതിബദ്ധതയെ കൂടുതല്‍ ഉയര്‍ത്തിക്കാട്ടി.
- മെയ് 21-ന് വികസിത് ഭാരതിനായുള്ള ദേശീയ ബയോഗ്യാസ് റോഡ് മാപ്പ്, ജൂണ്‍ 6-ന് ദേശീയ ഹരിത ഹൈഡ്രജന്‍ മിഷനെക്കുറിച്ചുള്ള ശില്‍പശാല, ജൂലൈ 25-ന് കാര്‍ബണ്‍ മാര്‍ക്കറ്റുകളെക്കുറിച്ചുള്ള ദേശീയ ശില്‍പശാല എന്നിവ നടത്തി.
- നെതര്‍ലാന്‍ഡ്സിലെ റോട്ടര്‍ഡാമില്‍ നടക്കുന്ന വേള്‍ഡ് ഹൈഡ്രജന്‍ ഉച്ചകോടി 2024 പോലുള്ള അന്താരാഷ്ട്ര പ്ലാറ്റ്ഫോമുകളില്‍ ഇന്ത്യയുടെ നൂതന, പുനരുപയോഗ ഊര്‍ജ്ജ പരിഹാരങ്ങള്‍ പ്രദര്‍ശിപ്പിച്ചു.
MNRE ഏറ്റെടുത്ത പ്രധാന പ്രവര്‍ത്തനങ്ങള്‍
PM-Surya Ghar: Muft Bijli Yojana: 75,021 കോടി രൂപ ചെലവില്‍ 2024 ഫെബ്രുവരിയില്‍ ആരംഭിച്ച ഈ പദ്ധതി ഒരു കോടി വീടുകളില്‍ പുരപ്പുറ സോളാര്‍ സ്ഥാപിക്കാനും പ്രതിമാസം 300 യൂണിറ്റ് വരെ സൗജന്യ വൈദ്യുതി നല്‍കാനും ലക്ഷ്യമിടുന്നു. 2024 നവംബറോടെ, 7 ലക്ഷം യൂണിറ്റുകൾ സ്ഥാപിച്ചു. പദ്ധതി ആരംഭിക്കുന്നതിനു മുമ്പുള്ള കണക്കുകളെ അപേക്ഷിച്ച് പ്രതിമാസ സ്ഥാപന ശേഷിയില്‍ പത്തിരട്ടി വര്‍ദ്ധനവുണ്ടായി.
ദേശീയ ഹരിത ഹൈഡ്രജന്‍ ദൗത്യം: 19,744 കോടി രൂപ അടങ്കലുള്ള ഈ ദൗത്യം, ഹരിത ഹൈഡ്രജന്‍ ഉല്‍പ്പാദനത്തിനും കയറ്റുമതിക്കുമുള്ള ആഗോള കേന്ദ്രമായി ഇന്ത്യയെ മാറ്റാന്‍ ലക്ഷ്യമിടുന്നു. ഗ്രീന്‍ ഹൈഡ്രജന്‍ ട്രാന്‍സിഷന്‍ (SIGHT) പ്രോഗ്രാം നടപ്പിലാക്കുന്നതിനുള്ള തന്ത്രപരമായ ഇടപെടലുകള്‍ക്ക് കീഴിലുള്ള പ്രധാന നേട്ടങ്ങളില്‍ ഇവ ഉള്‍പ്പെടുന്നു:
- 4.12 ലക്ഷം ടിപിഎ ഗ്രീന്‍ ഹൈഡ്രജന്‍ ഉല്‍പ്പാദനത്തിനുള്ള ടെന്‍ഡറുകള്‍ നല്‍കി
- 496 കോടി രൂപ ചെലവില്‍ ഗതാഗത മേഖലയില്‍ പൈലറ്റ് പദ്ധതികള്‍ ആരംഭിച്ചു
- രാസവള മേഖലയ്ക്കുള്ള ഹരിത അമോണിയ വിഹിതം പ്രതിവര്‍ഷം 5.5 ല്‍ നിന്ന് 7.5 ലക്ഷം ടണ്ണായി ഉയര്‍ത്തി
- 200 കോടി ചെലവില്‍ ഗ്രീന്‍ ഹൈഡ്രജന്‍ പരിശോധനയ്ക്കും അടിസ്ഥാന സൗകര്യ പിന്തുണയ്ക്കുമുള്ള മാര്‍ഗ്ഗങ്ങള്‍ സൃഷ്ടിച്ചു.
സൗരോര്‍ജ്ജ വികസനം:
- 2024 നവംബറോടെ ഇന്ത്യയുടെ മൊത്ത സൗരോര്‍ജ്ജ ശേഷി 94.17 ജിഗാവാട്ടിലെത്തി.
- ലക്ഷദ്വീപില്‍, 1.7 മെഗാവാട്ട് ശേഷിയുള്ള ആദ്യ ഗ്രിഡ് സോളാര്‍ പ്ലാന്റ് കവരത്തിയില്‍ ഉദ്ഘാടനം ചെയ്തു.
- 40 MW/120 MWh ശേഷിയുള്ള ഇന്ത്യയിലെ ഏറ്റവും വലിയ സോളാര്‍-BESS പദ്ധതി രാജ്‌നന്ദ്ഗാവില്‍ കമ്മീഷന്‍ ചെയ്തു.
- പ്രധാനമന്ത്രി ജന്‍ജാതി ആദിവാസി ന്യായ മഹാ അഭിയാന്‍ (PM JANMAN) ന് കീഴില്‍ ഇതുവരെ എത്തിയിട്ടില്ലാത്ത ആദിവാസി വീടുകളെ വൈദ്യുതീകരിക്കുന്നതിനുള്ള പുതിയ സോളാര്‍ പവര്‍ സ്‌കീം (പ്രത്യേകിച്ച് ദുര്‍ബലരായ ആദിവാസി വിഭാഗങ്ങള്‍ക്ക് (PVTG) ഹാബിറ്റേഷനുകള്‍/ഗ്രാമങ്ങള്‍)
കാറ്റില്‍ നിന്നുള്ള ഊര്‍ജ്ജം:
- 2024 നവംബറോടെ മൊത്തം സ്ഥാപിതമായ കാറ്റാടി പദ്ധതികളില്‍ നിന്നുള്ള വൈദ്യുതി ഉത്പാദന ശേഷി 47.96 GW ആയി, 74.44 GW ആക്കുന്നതിനുള്ള പദ്ധതികള്‍ പുരോഗമിക്കുന്നു
- തമിഴ്‌നാട് തീരത്ത് നിന്ന് 4 GW ഓഫ്ഷോര്‍ വിന്‍ഡ് എനര്‍ജിക്കായി SECI ടെന്‍ഡറുകള്‍ ക്ഷണിച്ചു, കൂടാതെ ഓഫ്ഷോര്‍ പ്രോജക്റ്റുകള്‍ക്കായി 7,453 കോടി രൂപയുടെ വയബിലിറ്റി ഗ്യാപ്പ് ഫണ്ടിംഗ് (VGF) പദ്ധതിക്ക് കാബിനറ്റ് അംഗീകാരം നല്‍കി
ജിയോതെര്‍മല്‍ എനര്‍ജി
ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ 10,600 മെഗാവാട്ട് ജിയോതെര്‍മല്‍ ശേഷി കണ്ടെത്തി, കൂടാതെ 20 കിലോവാട്ട് പൈലറ്റ് ജിയോതെര്‍മല്‍ പവര്‍ പ്ലാന്റ് തെലങ്കാനയിലെ മനുഗുരുവില്‍ കമ്മീഷന്‍ ചെയ്തു.
പ്രധാന സ്‌കീമുകളും നേട്ടങ്ങളും
PM-KUSUM:
2.95 ലക്ഷത്തിലധികം സോളാര്‍ വാട്ടര്‍ പമ്പുകള്‍ സ്ഥാപിച്ചു.
ഗ്രിഡുമായി ബന്ധിപ്പിച്ച 35 ലക്ഷം കാര്‍ഷിക പമ്പുകള്‍ സൗരോര്‍ജ്ജവത്കരിച്ചു.
2024 ജൂണ്‍ വരെ 4.11 ലക്ഷം കര്‍ഷകര്‍ക്ക് പദ്ധതിയുടെ പ്രയോജനം ലഭിച്ചു.
ബയോ എനര്‍ജി സംരംഭങ്ങള്‍:
പെല്ലറ്റ് നിര്‍മ്മാണ പ്ലാന്റുകള്‍ക്കുള്ള പുതുക്കിയ കേന്ദ്ര സാമ്പത്തിക സഹായം (സിഎഫ്എ).
ബയോമാസ് വെല്ലുവിളികളും അവസരങ്ങളും അഭിമുഖീകരിക്കുന്നതിനായി 2024 സെപ്റ്റംബറില്‍ ബയോമാസ് സപ്ലൈ ചെയിന്‍ മാനേജ്മെന്റിനെക്കുറിച്ച് ഒരു ദേശീയ സെമിനാര്‍ നടന്നു.
ഗ്രീന്‍ എനര്‍ജി കോറിഡോര്‍:
ലഡാക്കിലെ 13 ജിഗാവാട്ട് പുനരുപയോഗ ഊര്‍ജ പദ്ധതികള്‍ക്കായുള്ള അന്തര്‍സംസ്ഥാന ട്രാന്‍സ്മിഷന്‍ സിസ്റ്റത്തിന്റെ പുരോഗതിയില്‍ ഭൂമി ഏറ്റെടുക്കല്‍, എച്ച്വിഡിസി ടെന്‍ഡര്‍ പ്രസിദ്ധീകരണം, ട്രാന്‍സ്മിഷന്‍ ലൈനുകള്‍ക്കായുള്ള LIDAR സര്‍വേകള്‍ എന്നിവ ഉള്‍പ്പെടുന്നു.
പുനരുപയോഗ ഊര്‍ജ്ജ ഉപഭോഗം വര്‍ദ്ധിപ്പിക്കുന്നതിന് റിന്യൂവബിള്‍ പര്‍ച്ചേസ് ഒബ്ലിഗേഷന്‍ (ആര്‍പിഒ) പാത 2029-30 വരെ, വികേന്ദ്രീകൃത പുനരുപയോഗ ഊര്‍ജത്തിനായി പ്രത്യേക ആര്‍പിഒ ഉള്‍പ്പെടെ.
പൊതുമേഖലാ സ്ഥാപനങ്ങളുടെ നേട്ടങ്ങള്‍
ഇന്ത്യന്‍ റിന്യൂവബിള്‍ എനര്‍ജി ഡെവലപ്മെന്റ് ഏജന്‍സി (ഐആര്‍ഇഡിഎ):
- 37,354 കോടി രൂപയുടെ റെക്കോര്‍ഡ് വായ്പയും നികുതിയാനന്തര ലാഭം 1,252 കോടി രൂപയും നേടി.
- സുരക്ഷിതമായ അന്താരാഷ്ട്ര ക്രെഡിറ്റ് റേറ്റിംഗുകള്‍, ആഗോള ഫണ്ടിംഗ് പ്രവേശനം വര്‍ദ്ധിപ്പിക്കുന്നു.
- നിഷ്‌ക്രിയ ആസ്തി (എന്‍പിഎ) 1 ശതമാനത്തില്‍ താഴെയായി കുറച്ചു.
- 2024 മാര്‍ച്ച് 31 വരെ മൊത്തം 1,25,917 കോടി രൂപ പുനരുപയോഗ ഊര്‍ജ വായ്പയായി വിതരണം ചെയ്തു.
സോളാര്‍ എനര്‍ജി കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡ് (SECI):
- 13,118.68 കോടി രൂപയുടെ ഏകീകൃത വിറ്റുവരവോടെ 69.25 GW യുടെ ക്യുമുലേറ്റീവ് കപ്പാസിറ്റിയും ലാഭത്തില്‍ 34.89% വളര്‍ച്ചയും ഉള്ള നവരത്‌ന പദവി നേടി.
അന്താരാഷ്ട്ര സഹകരണം
2024 നവംബറില്‍ 120 അംഗ രാജ്യങ്ങള്‍ പങ്കെടുത്ത ഇന്റര്‍നാഷണല്‍ സോളാര്‍ അലയന്‍സിന്റെ (ISA) 7-ാമത് അസംബ്ലിക്ക് ഇന്ത്യ ആതിഥേയത്വം വഹിച്ചു., അവിടെ തുടര്‍ച്ചയായി നാലാം തവണയും ISA യുടെ പ്രസിഡന്റായി ഇന്ത്യ തിരഞ്ഞെടുക്കപ്പെട്ടു.
2024 ഒക്ടോബര്‍ 07-08 വരെ നടന്ന ഹാംബര്‍ഗ് സസ്‌റ്റൈനബിലിറ്റി കോണ്‍ഫറന്‍സില്‍ (എച്ച്എസ്) കേന്ദ്രമന്ത്രി ശ്രീ പ്രഹ്ലാദ് ജോഷി പങ്കെടുത്തു, അതില്‍ ഗ്രീന്‍ ഷിപ്പിംഗിനെക്കുറിച്ചുള്ള സെഷനില്‍ അദ്ദേഹം ഒരു പ്രധാന പ്രഭാഷണം നടത്തി.
ശ്രീ പ്രഹ്ലാദ് ജോഷി ജപ്പാനുമായി ഇന്ത്യയുടെ ആദ്യത്തെ ഹരിത അമോണിയ കയറ്റുമതി കരാറില്‍ ഒപ്പുവച്ചു.
റോട്ടര്‍ഡാമില്‍ 2024-ല്‍ നടന്ന ലോക ഹൈഡ്രജന്‍ ഉച്ചകോടിയില്‍ ഇന്ത്യ ആദ്യ പവലിയന്‍ സംഘടിപ്പിക്കുകയും യൂറോപ്യന്‍ ഹൈഡ്രജന്‍ വാരവുമായി സഹകരിക്കുകയും ചെയ്തു.
അടല്‍ അക്ഷയ് ഊര്‍ജ ഭവന്‍:
ന്യൂഡല്‍ഹിയിലെ എംഎന്‍ആര്‍ഇയുടെ ആസ്ഥാനത്തിന് LEED പ്ലാറ്റിനം 4.1 സര്‍ട്ടിഫിക്കേഷനും സുസ്ഥിര രൂപകല്‍പ്പനയ്ക്ക് 5-സ്റ്റാര്‍ GRIHA റേറ്റിംഗും ലഭിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് ലിങ്ക് ക്ലിക്ക് ചെയ്യുക: https://pib.gov.in/PressReleasePage.aspx?PRID=2089056
(Release ID: 2089542)
|