വടക്കു കിഴക്കന്‍ മേഖലാ വികസന മന്ത്രാലയം
azadi ka amrit mahotsav

വടക്കുകിഴക്കൻ മേഖലാ വികസന മന്ത്രാലയത്തിൻ്റെ (MDoNER) നേട്ടങ്ങൾ- 2024

വടക്കുകിഴക്കൻ മേഖലയിലെ സംസ്ഥാനങ്ങൾക്കായി അനുവദിച്ച പദ്ധതികൾ

Posted On: 24 DEC 2024 7:46PM by PIB Thiruvananthpuram
2024-ൽ 5.12.2024 വരെയുള്ള കണക്കുപ്രകാരം,വടക്കുകിഴക്കൻ മേഖലാ വികസന മന്ത്രാലയമടക്കമുള്ള കേന്ദ്ര മന്ത്രാലയങ്ങൾ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നടപ്പാക്കുന്ന മൊത്തം 86 പദ്ധതികൾക്കായി  1970.54 കോടി രൂപ വകയിരുത്തുകയും 1590.81 കോടി രൂപ  അനുവദിക്കുകയും ചെയ്തു. നോർത്ത് ഈസ്റ്റ് സ്പെഷ്യൽ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെൻ്റ് സ്കീം-റോഡുകൾ ഒഴികെയുള്ള അടിസ്ഥാന സൗകര്യങ്ങൾക്കായുള്ള പദ്ധതി (NESIDS-OTRI), നോർത്ത് ഈസ്റ്റ് സ്പെഷ്യൽ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെൻ്റ് സ്കീം - റോഡുകൾക്കായുള്ള പദ്ധതി (NESIDS-Roads), വടക്കുകിഴക്കൻ മേഖലയ്ക്കുള്ള പ്രധാനമന്ത്രിയുടെ വികസന സംരംഭം (PM-DevINE), NEC തുടങ്ങിയ പദ്ധതികളും പ്രത്യേക വികസന പാക്കേജുകളും അടക്കമാണിത്.

ii) പദ്ധതിയുടെ അംഗീകാരത്തിനും ഫണ്ട് അനുവദിക്കുന്നതിനുമുള്ള പ്രക്രിയയിലെ പരിഷ്‌ക്കാരങ്ങൾ: PM-DevINE, NESIDS-OTRI, NESIDS-Roads എന്നിവയുമായി ബന്ധപ്പെട്ട മാർഗ്ഗനിർദ്ദേശങ്ങൾ കൂടുതൽ ലളിതമാക്കി. വടക്കുകിഴക്കൻ മേഖലാ വികസന മന്ത്രാലയത്തിൻ്റെ ഒന്നിലധികം പദ്ധതികൾ സമാന മേഖലകളിൽ ആവർത്തിക്കുന്നത് തടയാനും അനുമതികൾ യുക്തിസഹമാക്കുന്നതിനും മന്ത്രാലയവുമായി ബന്ധപ്പെട്ട പദ്ധതികളുടെ സാമ്പത്തികവും മേഖലാപരവുമായ അതിർത്തികൾ കൃത്യമായി നിർവ്വചിച്ചു. പദ്ധതികൾക്കുള്ള ഫണ്ട് വിതരണം 4 ഗഡുക്കളായി  നൽകി വരുന്നു. കൺസെപ്റ്റ് നോട്ടുകൾ സമർപ്പിക്കുന്നതിനുള്ള പ്രക്രിയ ഡിജിറ്റൈസ് ചെയ്യുന്നതിനായി Poorvottar Vikas Setu portal  വികസിപ്പിച്ചെടുത്തിട്ടുണ്ട്. നിലവിൽ നടന്നുകൊണ്ടിരിക്കുന്നതും പൂർത്തിയാക്കിയതുമായ എല്ലാ പദ്ധതികളുടെയും ഭൗമശാസ്ത്ര സൂചികാ വിശദാംശങ്ങൾ അടങ്ങുന്ന PM ഗതി ശക്തി പോർട്ടലിലൂടെ വടക്കുകിഴക്കൻ മേഖലാ വികസന മന്ത്രാലയം തനത് മാതൃക സൃഷ്ടിച്ചു.

കേന്ദ്ര മന്ത്രാലയങ്ങളും / വകുപ്പുകളും അവയുടെ മൊത്ത ബജറ്റിന്റെ 10% പിന്തുണ വടക്കുകിഴക്കൻ മേഖലയ്ക്ക് നൽകണം  

സർക്കാരിന്റെ നിലവിലുള്ള നയമനുസരിച്ച്, ഒഴിവാക്കപ്പെട്ട കേന്ദ്ര മന്ത്രാലയങ്ങളും വകുപ്പുകളും ഒഴിച്ചുള്ള എല്ലാ കേന്ദ്ര മന്ത്രാലയങ്ങളും / വകുപ്പുകളും (54 മന്ത്രാലയങ്ങൾ) അവയുടെ മൊത്ത ബജറ്റിന്റെ (GBS) കുറഞ്ഞത് 10% എങ്കിലും വടക്കു കിഴക്കൻ മേഖലയ്ക്കായും, മേഖലയ്ക്കുള്ള കേന്ദ്രാവിഷ്കൃത പദ്ധതികൾക്കായും (NER) ചെലവഴിക്കാൻ നിർബന്ധിതമാണ്. എല്ലാ മന്ത്രാലയങ്ങളും സ്വന്തം ബജറ്റ് പിന്തുണയുടെ 10% നിർബന്ധമായും വടക്ക് കിഴക്കൻ മേഖലയിൽ ചെലവഴിക്കുന്നുവെന്ന് ഉറപ്പാക്കാൻ ബഹുമാനപ്പെട്ട വടക്കുകിഴക്കൻ മേഖലാ വികസന മന്ത്രി / സെക്രട്ടറി തലത്തിൽ പതിവ് ത്രൈമാസ അവലോകന യോഗങ്ങൾ നടക്കുന്നു.

 വടക്കുകിഴക്കൻ മേഖലയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു - ബഹുമാനപ്പെട്ട കേന്ദ്ര മന്ത്രിമാർ രണ്ടാഴ്ചയിലൊരിക്കൽ വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ സന്ദർശിക്കുന്നു.
 
ഓരോ 15 ദിവസം കൂടുമ്പോഴും ഏതെങ്കിലും ഒരു കേന്ദ്രമന്ത്രി ഓരോ വടക്കുകിഴക്കൻ സംസ്ഥാനവും സന്ദർശിക്കുന്നു. വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ സന്ദർശിക്കുന്നതിനായി 2015 മുതൽ എല്ലാ മാസവും വടക്കുകിഴക്കൻ മേഖലാ വികസന മന്ത്രാലയത്തിൻ്റെ ആഭിമുഖ്യത്തിൽ കേന്ദ്ര മന്ത്രിമാരെ ഏകോപിപ്പിക്കുന്നു. 2015 ജനുവരി മുതൽ 31 നവംബർ 2024 വരെ 723 തവണ കേന്ദ്രമന്ത്രിമാർ വടക്കുകിഴക്കൻ മേഖല സന്ദർശിച്ചു.

വിവിധ ടാസ്‌ക് ഫോഴ്‌സുകളുടെ സജ്ജീകരണം: അഗർവുഡ് ടാസ്‌ക് ഫോഴ്‌സ്: ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള വൃക്ഷങ്ങളിലൊന്നാണ് അഗർ. മരുന്ന്, സുഗന്ധദ്രവ്യങ്ങൾ എന്നിവ നിർമ്മിക്കാനായി ഉപയോഗിക്കുന്ന തടിക്ക് മണമുള്ള ഈ വൃക്ഷം വടക്കുകിഴക്കൻ മേഖലാ സ്വദേശിയാണ്.

ടൂറിസം ടാസ്‌ക് ഫോഴ്‌സ്: ഓരോ വടക്ക് കിഴക്കൻ സംസ്ഥാനത്തിലും ഓരോ ലോകോത്തര വിനോദസഞ്ചാര കേന്ദ്രം വികസിപ്പിക്കുന്നതിനും ആഗോള സഞ്ചാരികളെ ആകർഷിക്കാനും ലക്ഷ്യമിടുന്നു;  വടക്ക് കിഴക്കൻ മേഖലയുടെ  200 തനത് ഉത്പന്നങ്ങൾക്ക് GI സ്റ്റാറ്റസ്സും സാംസ്കാരിക തനിമയും ബ്രാൻഡിംഗും വളർത്തുക എന്ന ലക്ഷ്യത്തോടെ അന്തർ മന്ത്രാലയ ടൂറിസം ടാസ്‌ക് ഫോഴ്‌സും സജ്ജമാക്കി.

 പ്രധാന സംരംഭങ്ങൾ: വടക്ക് കിഴക്കൻ മേഖലാ സമ്മേളനം: 2024 ഫെബ്രുവരി 05 ന് വടക്ക് കിഴക്കൻ മേഖലാ വികസന മന്ത്രാലയം (MDoNER) ന്യൂഡൽഹിയിലെ അംബേദ്കർ ഇൻ്റർനാഷണൽ സെൻ്ററിൽ വടക്ക് കിഴക്കൻ മേഖലാ സമ്മേളനം സംഘടിപ്പിച്ചു. വിവിധതാ കാ അമൃത് മഹോത്സവ്: 2024 ഫെബ്രുവരി 08-ന് ബഹുമാനപ്പെട്ട രാഷ്ട്രപതി ശ്രീമതി ദ്രുപതി മുർമു 4-ദിവസത്തെ സാംസ്കാരിക മഹോത്സവമായ "വിവിധതാ കാ അമൃത് മഹോത്സവ്" ഉദ്ഘാടനം ചെയ്തു. ന്യൂഡൽഹിയിൽ, രാഷ്ട്രപതിഭവനിലെ അമൃത് ഉദ്യാനിൽ വടക്കുകിഴക്കൻ ഇന്ത്യയുടെ സാംസ്കാരിക പ്രൗഢി അനാവരണം ചെയ്യുന്ന ഒഡീസി സംഘടിപ്പിച്ചു.

 CSR റൗണ്ട് ടേബിൾ: 2024 ഫെബ്രുവരി 15 ന്, ന്യൂഡൽഹിയിലെ വിജ്ഞാൻഭവനിൽ  വടക്ക് കിഴക്കൻ മേഖലാ വികസന മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തിൽ കോർപ്പറേറ്റ് സോഷ്യൽ റെസ്‌പോൺസിബിലിറ്റി (CSR) റൗണ്ട് ടേബിൾ സംഘടിപ്പിച്ചു.ഭാരതീയ കലാ മഹോത്സവം: 2024 സെപ്റ്റംബർ 29 മുതൽ ഒക്ടോബർ 6 വരെ ഹൈദരാബാദിലെ രാഷ്ട്രപതിനിലയത്തിൽ നടന്ന ഭാരതീയ കലാ മഹോത്സവം ബഹുമാനപ്പെട്ട രാഷ്ട്രപതി ശ്രീമതി ദ്രൗപതി മുർമു ഉദ്ഘാടനം ചെയ്തു.

പൂർവോത്തര വികാസ് ചിന്തൻ ശിവിർ: 2024 സെപ്തംബർ 13 ന്, വടക്ക് കിഴക്കൻ മേഖലാ വികസന മന്ത്രാലയം സെക്രട്ടറിയുടെ അധ്യക്ഷതയിൽ “പൂർവോത്തര വികാസ് ചിന്തൻ ശിവിർ” നടന്നു. വേൾഡ് ഫുഡ് ഇന്ത്യ (WFI) 2024:  ഭാരത് മണ്ഡപത്തിൽ 2024 സെപ്റ്റംബർ 19-22 വരെ  WFI-2024 നടന്നു. 4 ദിവസത്തെ മഹാമേളയിൽ ഒട്ടേറെ രാജ്യങ്ങളും ഇന്ത്യൻ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും 18 കേന്ദ്ര മന്ത്രാലയങ്ങളും സർക്കാർ സ്ഥാപനങ്ങളും പങ്കെടുത്തു.

അഷ്ടലക്ഷ്മി മഹോത്സവം (6-8 ഡിസംബർ, 2024): വടക്കുകിഴക്കൻ ഇന്ത്യയുടെ ആകർഷകമായ ടെക്‌സ്‌റ്റൈൽ മേഖല, വിനോദ സഞ്ചാര സാധ്യതകൾ, പരമ്പരാഗത കരകൗശല വിദ്യകൾ, വ്യതിരിക്തമായ ഭൂമിശാസ്ത്ര സൂചിക (GI) ഉത്പന്നങ്ങൾ എന്നിവ പ്രദർശിപ്പിക്കുന്ന ആദ്യ അഷ്ടലക്ഷ്മി മഹോത്സവം ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ സംഘടിപ്പിച്ചു.

വടക്കുകിഴക്കൻ മേഖലയിൽ നിക്ഷേപത്തിന് പ്രോത്സാഹനം

 2025 മാർച്ച്-ഏപ്രിൽ മാസങ്ങളിൽ മന്ത്രാലയം സംഘടിപ്പിക്കാൻ ഉദ്ദേശിക്കുന്ന നോർത്ത്-ഈസ്റ്റ് ഇൻവെസ്റ്റേഴ്‌സ് സമ്മിറ്റിൻ്റെ (NEIS) മുന്നോടിയായാണ് 2024-ൽ കൊൽക്കത്ത, മുംബൈ, ഹൈദരാബാദ്, ബെംഗളൂരു എന്നിവിടങ്ങളിൽ വടക്കുകിഴക്കൻ മേഖലയുടെ നിക്ഷേപ, വ്യാപാര സാധ്യതകൾ  പ്രദർശിപ്പിക്കുന്ന 4 റോഡ് ഷോകൾ സംഘടിപ്പിച്ചത്. സംസ്ഥാനങ്ങളും നിക്ഷേപകരും തമ്മിൽ ഇതുവരെ 38,856 രൂപയുടെ 115 ധാരണാപത്രങ്ങൾ ഒപ്പുവെച്ചിട്ടുണ്ട്. ഇതുവരെ 6 റോഡ് ഷോകൾ പൂർത്തിയായി.

നോർത്ത് ഈസ്റ്റേൺ റീജിയൻ അഗ്രി-കമ്മോഡിറ്റി ഇ-കണക്‌ട് (NERACE) ആപ്പ് പുറത്തിറക്കി: 2024 ജൂലൈ 12-ന് വടക്കുകിഴക്കൻ മേഖലാ വികസന മന്ത്രാലയത്തിന്റെ ചുമതലയുള്ള ബഹുമാനപ്പെട്ട മന്ത്രി നോർത്ത് ഈസ്റ്റേൺ റീജിയൻ അഗ്രി-കമ്മോഡിറ്റി ഇ-കണക്റ്റ് (NERACE) ആപ്പ് പുറത്തിറക്കി. കർഷകരെ ആഗോള വിപണിയുമായി ബന്ധിപ്പിക്കുകയും നേരിട്ടുള്ള ഇടപാടുകളും വിലനിർണ്ണയവും സാധ്യമാക്കുകയും ചെയ്യുന്ന ഒരു ഏകീകൃത ഡിജിറ്റൽ പ്ലാറ്റ്‌ഫോമാണ് NERACE. ഇന്ത്യയുടെ വടക്കു കിഴക്കൻ മേഖലയിലെ കാർഷിക കണക്റ്റിവിറ്റി വർദ്ധിപ്പിക്കുന്ന ഒരു ബഹുഭാഷാ ഹെൽപ്പ്‌ലൈൻ (ഇംഗ്ലീഷ്, ഹിന്ദി, അസമീസ്, ബംഗാളി, നേപ്പാളി, ഖാസി, മിസോ, മണിപ്പൂരി) ഇതിലുൾപ്പെടുത്തിയിരിക്കുന്ന. കൂടാതെ  കർഷകരെയും കച്ചവടക്കാരെയും ആപ്പ് മുഖാന്തിരം ബന്ധപ്പെടുത്തിയിരിക്കുന്നു.

വടക്കുകിഴക്കൻ മേഖലയുടെ വികസനത്തിന് അഞ്ച് കാര്യങ്ങളടങ്ങിയ ചട്ടക്കൂട്: വടക്കുകിഴക്കൻ മേഖലയുടെ മൊത്തത്തിലുള്ള വികസനത്തിനായി മന്ത്രാലയം അഞ്ച് കാര്യങ്ങളടങ്ങിയ ചട്ടക്കൂട് രൂപീകരിച്ചു. ഇനിപ്പറയുന്ന കാര്യങ്ങൾ ഇതിൽ ഉൾപ്പെടുന്നു: കോംപിറ്റേറ്റിവ് മട്രിക്സ്: വടക്കുകിഴക്കൻ മന്ത്രാലയത്തിൻ്റെ സമഗ്ര വികസനം ഉറപ്പാക്കുന്നു.  വൈബ്രൻ്റ് വില്ലേജ്: വടക്കുകിഴക്കൻ അതിർത്തിയിലുള്ള,  പ്രത്യേകിച്ച് അരുണാചൽ പ്രദേശിലെയും സിക്കിമിലെയും, ഗ്രാമങ്ങളിലും പട്ടണങ്ങളിലും അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും ജീവിതനിലവാരം ഉയർത്തുന്നതിനും,വികസനമെത്തിക്കാനും  ഈ പരിപാടി ലക്ഷ്യമിടുന്നു.മൂലധന നിക്ഷേപം: വടക്കുകിഴക്കൻ മേഖലാ വികസന മന്ത്രാലയവും ബന്ധപ്പെട്ട മറ്റ് മന്ത്രാലയങ്ങളും വകുപ്പുകളും അനുവദിച്ചിട്ടുള്ള 10% ബജറ്റ് പിന്തുണ (GBS) പ്രയോജനപ്പെടുത്തി സംസ്ഥാനങ്ങളിലെ പ്രധാന പദ്ധതികൾ പൂർത്തിയാക്കുക. 100% സാച്ചുറേഷൻ: നടപ്പിലാക്കേണ്ട പദ്ധതികളും ആശയങ്ങളും തിരിച്ചറിയുക, തുടർന്ന് സംസ്ഥാനങ്ങളിലുടനീളം 100 ശതമാനം നിർവ്വഹണം ഉറപ്പാക്കുന്നതിനായി പ്രവർത്തിക്കുക. പ്രകടനത്തെ അടിസ്ഥാനമാക്കിയുള്ള പ്രോത്സാഹനങ്ങൾ: പദ്ധതികൾ പൂർത്തീകരിക്കുന്നതിലും പ്രവർത്തനക്ഷമമാക്കുന്നതിലും കൂടുതൽ കാര്യക്ഷമത പ്രകടമാക്കുന്ന സംസ്ഥാനങ്ങൾക്ക് ഉയർന്ന ബജറ്റ് വിഹിതം അനുവദിച്ചുകൊണ്ട് ആ സംസ്ഥാനങ്ങളെ പ്രോത്സാഹിപ്പിക്കാൻ വടക്കുകിഴക്കൻ മേഖലാ വികസന മന്ത്രാലയം പദ്ധതിയിടുന്നു.

ഉയർന്നുവരുന്ന വികസന വിഷയങ്ങളെക്കുറിച്ച് വടക്കുകിഴക്കൻ മേഖലാ വികസന മന്ത്രാലയം 2024 ജനുവരി മുതൽ പ്രതിമാസ അടിസ്ഥാനത്തിൽ 'VICHAAR' എന്ന പ്രഭാഷണ പരമ്പര നടത്തുന്നു. വടക്കു കിഴക്കൻ മേഖലയിലെ വൈവിധ്യമാർന്ന വെല്ലുവിളികളും അവസരങ്ങളും സംബന്ധിച്ച്  ഉന്നത നിലവാരമുള്ള ആശയവിനിമയങ്ങളും ഉൾക്കാഴ്ചയും സൃഷ്ടിക്കുകയെന്നതാണ് പ്രഭാഷണ പാരമ്പരയിലൂടെ ലക്ഷ്യമിടുന്നത്.
 
കൂടുതൽ വിവരങ്ങൾക്കായി ലിങ്കിൽ ക്ലിക്ക് ചെയ്യുക
 
SKY

(Release ID: 2089472) Visitor Counter : 90


Read this release in: Urdu , English , Hindi , Bengali-TR