രാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

രാഷ്ട്രപതിയുടെ നവവൽസര ആശംസാസന്ദേശം

Posted On: 31 DEC 2024 8:18PM by PIB Thiruvananthpuram

രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമു 2025 നവവത്സര സന്ദേശം നൽകി

“നവവത്സരത്തിന്റെ ആഹ്ലാദകരമായ അവസരത്തിൽ, ഇന്ത്യയ്ക്കുള്ളിലും വിദേശരാജ്യങ്ങളിലും കഴിയുന്നവരായ എല്ലാ ഇന്ത്യക്കാർക്കും എൻ്റെ ഹൃദയംഗമായ ആശംസകളും അഭിനന്ദനങ്ങളും അറിയിക്കുന്നു" രാഷ്ട്രപതി മുർമു നവവർഷ സന്ദേശത്തിൽ പറഞ്ഞു.

പുതുവത്സരത്തിന്റെ വരവ് നമ്മുടെ ജീവിതത്തിൽ പുതിയ പ്രതീക്ഷകൾക്കും സ്വപ്നങ്ങൾക്കും ആഗ്രഹങ്ങൾക്കും തുടക്കം കുറിക്കുന്നു. പുതുവത്സരത്തിന്റെ ഈ അവസരം, നമ്മുടെ അഭിലാഷങ്ങൾ നിറവേറ്റുന്നതിന് പുതു പ്രചോദനത്തോടെ മുന്നോട്ട് പോകാനുള്ള അവസരമാണ്.

നമുക്ക്ആനന്ദത്തോടും ഉത്സാഹത്തോടും കൂടെ പുതുവത്സരത്തെ  വരവേൽക്കാം, ഒപ്പം നമ്മുടെ സമൂഹത്തെയും രാജ്യത്തെയും ഐക്യത്തിന്റെയും മികവിന്റെയും പാതയിൽ കൂടുതൽ മുന്നോട്ടു കൊണ്ടുപോകാം.”

രാഷ്ട്രപതിയുടെ പൂർണ്ണ സന്ദേശം വയാിക്കുന്നതിനായി ഈ ലിങ്ക് സന്ദർശിക്കുക: https://static.pib.gov.in/WriteReadData/specificdocs/documents/2024/dec/doc20241231478701.pdf

 


(Release ID: 2089125) Visitor Counter : 17