പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

2025ൽ കൂടുതൽ കഠിനാധ്വാനം ചെയ്യാനും വികസിതഭാരതം എന്ന നമ്മുടെ സ്വപ്നം സാക്ഷാത്കരിക്കാനുമുള്ള തീരുമാനത്തിലാണു നാം: പ്രധാനമന്ത്രി

Posted On: 31 DEC 2024 1:27PM by PIB Thiruvananthpuram

2024ൽ കൈവരിച്ച നേട്ടങ്ങളിൽ സന്തുഷ്ടി പ്രകടിപ്പിച്ച പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി, 2025ൽ കൂടുതൽ കഠിനാധ്വാനം ചെയ്യാനും വികസിത ഭാരതം എന്ന നമ്മുടെ സ്വപ്നം സാക്ഷാത്കരിക്കാനും ഗവണ്മെന്റ് പ്രതിജ്ഞാബദ്ധമാണെന്ന് ആവർത്തിച്ചു.

എക്സിൽ MyGovIndia-യുടെ വീഡിയോ പോസ്റ്റിനു മറുപടിയായി ശ്രീ മോദി കുറിച്ചതിങ്ങനെ:

“കൂട്ടായ പരിശ്രമങ്ങളും പരിവർത്തനാത്മക ഫലങ്ങളും!

നിരവധി നേട്ടങ്ങളാൽ അടയാളപ്പെടുത്തിയ 2024നെ ഈ വീഡിയോയിൽ മനോഹരമായി സംഗ്രഹിച്ചിരിക്കുന്നു. 2025-ൽ കൂടുതൽ കഠിനാധ്വാനം ചെയ്യാനും വികസ‌ിത ഭാരതം എന്ന നമ്മുടെ സ്വപ്നം സാക്ഷാത്കരിക്കാനുമുള്ള ദൃഢനിശ്ചയത്തിലാണു നാം.”

***

SK


(Release ID: 2089002) Visitor Counter : 23