ആഭ്യന്തരകാര്യ മന്ത്രാലയം
azadi ka amrit mahotsav

അന്തരിച്ച മുൻ പ്രധാനമന്ത്രി ഡോ മൻമോഹൻ സിംഗിന്റെ സ്മാരകം സംബന്ധിച്ച വസ്തുതകൾ

Posted On: 27 DEC 2024 11:45PM by PIB Thiruvananthpuram
ന്യൂ ഡൽഹി : 28 ഡിസംബർ 2024
 
അന്തരിച്ച  മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗിന്റെ സ്മാരകത്തിനായി സ്ഥലം അനുവദിക്കണമെന്ന കോൺഗ്രസ് പാർട്ടി അധ്യക്ഷന്റെ അഭ്യർത്ഥന ഇന്ന് രാവിലെ കേന്ദ്ര ഗവണ്മെന്റിന് ലഭിച്ചു . 
 
 സ്മാരകത്തിനായി ഗവണ്മെന്റ് സ്ഥലം അനുവദിക്കുമെന്ന്, മന്ത്രിസഭാ യോഗം കഴിഞ്ഞയുടൻ ആഭ്യന്തര മന്ത്രി ശ്രീ അമിത് ഷാ, കോൺഗ്രസ് അധ്യക്ഷൻ ശ്രീ ഖാർഗെയെയും അന്തരിച്ച ഡോ. മൻമോഹൻ സിംഗിൻ്റെ കുടുംബത്തെയും അറിയിച്ചു. അതിനായി ഒരു ട്രസ്റ്റ് രൂപീകരിക്കുകയും സ്ഥലം അനുവദിക്കുകയും ചെയ്യേണ്ടതിനാൽ, സംസ്കാര ചടങ്ങുകളും മറ്റ് നടപടിക്രമങ്ങളും അതിനിടയിൽ നടത്താവുന്നതാണ്.
 
****************

(Release ID: 2088585) Visitor Counter : 21


Read this release in: English , Urdu , Hindi , Marathi