ഉപഭോക്തൃകാര്യ, ഭക്ഷ്യ, പൊതുവിതരണ മന്ത്രാലയം
azadi ka amrit mahotsav

2024 വര്‍ഷാന്ത്യാ അവലോകനം: ഉപഭോക്തൃകാര്യ വകുപ്പ്

Posted On: 26 DEC 2024 12:39PM by PIB Thiruvananthpuram

രാജ്യത്ത് ഭക്ഷ്യോല്‍പ്പന്നങ്ങളുടെ വില നിയന്ത്രണവും ഉപഭോക്താക്കള്‍ക്ക് മിതമായ നിരക്കില്‍ ഭക്ഷ്യോല്‍പ്പന്നങ്ങള്‍ എത്തിക്കുന്നതിനുമുള്ള നിരന്തരമായ പ്രവര്‍ത്തനങ്ങളാണ് ഉപഭോക്തൃകാര്യവകുപ്പിന്റെ നേതൃത്വത്തില്‍ മറ്റുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് പുറമെ നടന്നുകൊണ്ടിരിക്കുന്നത്. വിലയിലെ ചാഞ്ചാട്ടം നിയന്ത്രിക്കാന്‍ ഉപഭോക്തൃ കാര്യ വകുപ്പ് 38 ഭക്ഷ്യോല്‍പ്പന്നങ്ങളുടെ വില നിരീക്ഷിക്കുന്നുമുണ്ട്.
അവശ്യ ഭക്ഷ്യോല്‍പ്പന്നങ്ങളുടെ ദൈനംദിന വില നിരീക്ഷണവും വില സ്ഥിരതയ്ക്കുള്ള ഇടപെടലുള്‍ക്കും വില നിരീക്ഷണ വിഭാഗം മേല്‍നോട്ടം വഹിക്കുന്നു. മൊബൈല്‍ ആപ്പ് വഴി 555 വില റിപ്പോര്‍ട്ടിംഗ് കേന്ദ്രങ്ങളില്‍ നിന്ന് 22 അവശ്യസാധനങ്ങളുടെ പ്രതിദിന ചില്ലറ, മൊത്തവിലയും 16 അധിക സാധനങ്ങളുടെ ചില്ലറ വിലയും ശേഖരിച്ച് വിലക്കയറ്റം, വിപണി ഇടപെടല്‍, ഇറക്കുമതി-കയറ്റുമതി തീരുവകള്‍ നിയന്ത്രിക്കല്‍, പണനയത്തിന്റെ സ്വഭാവം നിര്‍ണ്ണയിക്കല്‍ എന്നിവയിലെ തീരുമാനങ്ങള്‍ എടുക്കുന്നു.


ഉള്ളി, ഉരുളക്കിഴങ്ങ്, തക്കാളി, പയര്‍വര്‍ഗ്ഗങ്ങള്‍ തുടങ്ങിയ കാര്‍ഷിക-പച്ചക്കറി ഉല്‍പ്പന്നങ്ങളുടെ വിലയിലെ ചാഞ്ചാട്ടം നിയന്ത്രിച്ച് ഉപഭോക്താക്കളുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനായി വിലസ്ഥിരതാ ഫണ്ടിന് കീഴില്‍ ഗവണ്‍മെന്റ് വിപണി ഇടപെടലുകള്‍ നടത്തുന്നു.
-കാര്‍ഷിക-പച്ചക്കറി ഉല്‍പ്പന്നങ്ങളുടെ സംഭരണം കര്‍ഷകര്‍ക്ക് അവരുടെ ഉല്‍പ്പന്നങ്ങള്‍ക്ക് ആദായകരമായ വിലയും ഉറപ്പാക്കുന്നു.
1998-ല്‍ രൂപീകരിച്ച വില നീരീക്ഷണ വിഭാഗം (പി.എം.ഡി) നിലവില്‍, 38 ചരക്കുകളുടെ വില നിരീക്ഷിക്കുന്നുണ്ട്. 2024 ഒകേ്ടാബറില്‍, ലേ, കാര്‍ഗില്‍ എന്നീ രണ്ട് പുതിയ കേന്ദ്രങ്ങള്‍ ഉള്‍പ്പെടുത്തി ലഡാക്കിനെ വില നിരീക്ഷണ ശൃംഖലയിലേക്ക് ചേര്‍ത്തു. ഈ തന്ത്രപരമായ വിപുലീകരണത്തിലൂടെ സംവിധാനത്തിന്റെ മൊത്തം കവറേജ് 35 സംസ്ഥാനങ്ങള്‍/കേന്ദ്ര ഭരണപ്രദേശങ്ങള്‍ എന്നിവിടങ്ങളിലേക്ക് വ്യാപിപ്പിച്ചു.


ചില കാര്‍ഷിക പച്ചക്കറി ചരക്കുകളുടെ വിലയിലെ ചാഞ്ചാട്ടം നേരിടാനാണ് 500 കോടി രൂപയുടെ പ്രാരംഭ കോര്‍പ്പസ് ഫണ്ട് ഉപയോഗിച്ച് വില സ്ഥിരതാ ഫണ്ട് രൂപീകരിച്ചത്. (പി.എസ്.എഫ്) രൂപീകരിച്ചത്. ഉള്ളി, ഉരുളക്കിഴങ്ങ്, പയര്‍വര്‍ഗ്ഗങ്ങള്‍ എന്നിവയുടെ വില നിയന്ത്രിക്കാന്‍ ഈ ഫണ്ട് ഉപയോഗിക്കുന്നുണ്ട്.. നിലവില്‍ പി.എസ്.എഫ് പദ്ധതി പി.എം-ആശയിലെ മറ്റ് ഘടകപദ്ധതികളുമായി ലയിപ്പിച്ചിട്ടുണ്ട്. ഇപ്പോള്‍ പി.എസ്.എഫ് പദ്ധതി പി.എം.-ആശയുടെ പരിധിയിലാണ് വരുന്നതെങ്കിലും വില സ്ഥിരതയ്ക്കായുള്ള ഇടപെടലുകള്‍ക്കും ദൈനംദിന വില നിരീക്ഷണത്തിനുമായി തുടര്‍ന്നും ഈ പദ്ധതി ഉപഭോക്തൃ കാര്യ വകുപ്പ് തന്നെ നിയന്ത്രിക്കും.
കേന്ദ്രവും സംസ്ഥാനവും 50:50 എന്ന അനുപാതത്തില്‍ പങ്കുവച്ചുകൊണ്ട് സംസ്ഥാനതല വില സ്ഥിരതാ ഫണ്ട് രൂപീകരിക്കുന്നതിന് പലിശരഹിത സഹായം ചെയ്യുന്നതിനുള്ള വ്യവസ്ഥയും പി.എസ്.എഫിലുണ്ട്. ഇതുവരെ വിപണി ഇടപെടലിനായി ഏഴു സംസ്ഥാനങ്ങള്‍ ഈ സഹായം സ്വീകരിച്ചിട്ടുമുണ്ട്.


ഉപഭോക്തൃകാര്യവകുപ്പിന് 2014-15 മുതല്‍ 2024-25 വരെ പി.എസ്.എഫ് കോര്‍പ്പസിന് കീഴില്‍ 37,489.15 കോടി രൂപയുടെ ബജറ്റ് വിഹിതം അനുവദിച്ചിട്ടുണ്ട്. പയറുവര്‍ഗ്ഗങ്ങളുടെയും ഉള്ളിയുടെയും ശക്തമായ കരുതല്‍ശേഖരം ഉണ്ടാക്കുന്നതിനാണ് ഈ ഫണ്ട് പ്രധാനമായും ഉപയോഗിച്ചത്. ഗവണ്‍മെന്റിന്റെ തീരുമാനമനുസരിച്ച്, 2016 ഏപ്രില്‍ 1ന് പി.എസ്.എഫ് പദ്ധതി ഉപഭോക്തൃകാര്യവകുപ്പിന് കൈമാറി. പുനഃസംഘടിപ്പിച്ച സെന്‍ട്രല്‍ പ്രൈസ് സ്റ്റബിലൈസേഷന്‍ ഫണ്ട് മാനേജ്‌മെന്റ് കമ്മിറ്റി (പി.എസ്.എഫ്.എം.സി) ആണ് കേന്ദ്രത്തില്‍ നിലവില്‍ വിലസ്ഥിരതാ പ്രവര്‍ത്തനങ്ങള്‍ നിര്‍ണ്ണയിക്കുന്നത്,


ഉപഭോക്താക്കള്‍ക്ക് മിതമായ നിരക്കില്‍ ധാന്യങ്ങള്‍ ലഭ്യമാക്കുന്നതിനായി 2024 ഒക്‌ടോബര്‍ 23ന് കേന്ദ്ര സര്‍ക്കാര്‍ രണ്ടാം ഘട്ടമായി,ഭാരത് ദാല്‍ എന്ന ബ്രാന്‍ഡ് നാമത്തില്‍ ചന ദാലും ചനയും ചില്ലറ വിപണിയില്‍ മൊത്തമായി വില്‍പ്പന ആരംഭിച്ചു. അനുവദിച്ച ചന സ്‌റ്റോക്ക് ദാല്‍ രൂപത്തിലും പൂര്‍ണ്ണ രൂപത്തിലും 80:20 എന്ന അനുപാതത്തില്‍ 1 കിലോഗ്രാം പായ്ക്കറ്റിലാണ് വിപണിയിലെത്തിച്ചത്. ചന ദാല്‍ കിലോ 70രൂപയ്ക്കും മുഴുവന്‍ ചന 58 രൂപയ്ക്കുമാണ് വില്‍ക്കുന്നത്.


ഈ ബ്രാന്‍ഡില്‍ ഉള്‍പ്പെടുത്തിയ കിഴിവ് അനുവദിച്ചുകൊണ്ട് ചെറുപയറും മസൂര്‍ദാലും ലഭ്യമാക്കുന്നു. ഭാരത് മൂംഗ് ദാലിന്റെ (ധുലി) വില കിലോയ്ക്ക് 107 രൂപയായും ഭാരത് മൂംഗ് ദാലിന് (സാബുട്ട്) കിലോയ്ക്ക് 93 രൂപയും ആയി നിജപ്പെടുത്തിയിട്ടുണ്ട്. ചില്ലറ വിപണിയില്‍ മസൂര്‍ ദാലിന്റെ നിലവിലുള്ള വില കണക്കിലെടുക്കുമ്പോള്‍, ഭാരത് മസൂര്‍ ദാലിന്റെ എം.ആര്‍.പി കിലോയ്ക്ക് 89 രൂപയായാണ് നിജപ്പെടുത്തിയിരിക്കുന്നത്.
വിപണിയില്‍ ഉള്ളിയുടെ വിലയിലുള്ള ചാഞ്ചാട്ടം പരിഹരിക്കുന്നതിനായി 2020-21ലുണ്ടായിരുന്ന 1 ലക്ഷം മെട്രിക് ടണ്ണില്‍ നിന്നും ഉള്ളിയുടെ കരുതല്‍ശേഖരം 2024-25ല്‍ ല്‍ 4.75 ലക്ഷം മെട്രിക് ടണ്‍ ആയി ഉയര്‍ത്തി. തക്കാളിയുടെ വില ഉയര്‍ന്നുനില്‍ക്കുന്ന നഗരങ്ങളില്‍ ഉപഭോക്താക്കള്‍ക്ക് മിതമായ നിരക്കില്‍ തക്കാളി ലഭ്യമാക്കുന്നതിനും വിലസ്ഥിരതാ ഫണ്ട് പദ്ധതി വഴി ഇടപെടല്‍ നടത്തിയിട്ടുണ്ട്. തക്കാളിയുടെ മുല്യവര്‍ദ്ധിത ശൃംഖലയിലെ ഇടപെടലിനായി ടൊമാറ്റോ ഗ്രാന്റ് ചലഞ്ച് നടത്തി.


വിലനിയന്ത്രണത്തിനായി വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും വില നിരീക്ഷണ വിഭാഗം (പി.എം.ഡി) ശക്തമായ ഇടപെടലുകള്‍ നടത്തിയിട്ടുണ്ട്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഇത് ശക്തിപ്പെടുത്താനായി മിസോറോം, നാഗലാന്റ്, അസം, തൃപുര എന്നീ സംസ്ഥാന ഗവണ്‍മെന്റുകള്‍ക്ക് 2024-25ല്‍ സാമ്പത്തിക സഹായവും ലഭ്യമാക്കി. ഇവിടെ പയര്‍വര്‍ഗ്ഗങ്ങളുടെയും പച്ചക്കറികളുടെയും ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കാന്‍ പ്രത്യേക നടപടികള്‍ സ്വീകരിച്ചു. 2027-ഓടെ പയറുവര്‍ഗ്ഗങ്ങളുടെ ഉല്‍പാദനത്തില്‍ സ്വയംപര്യാപ്തത കൈവരിക്കുന്നതിനുള്ള മുന്‍കൈകളും കൈകൊണ്ടിട്ടുണ്ട്.
ഈ കാലയളവില്‍ ഉപഭോക്തൃകാര്യ വകുപ്പിന്റെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന് വിവിധ നിയമങ്ങളും ചട്ടങ്ങളും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും വിജ്ഞാപനവും ചെയ്തു. ഉപഭോക്തൃകേസുകളില്‍ ഒത്തുതീര്‍പ്പ് സാദ്ധ്യതയുള്ളവ ഫലപ്രദമായി പരിഹരിക്കുന്നതിന് വേണ്ട മദ്ധ്യസ്ഥ സംവിധാനങ്ങളും ശക്തമാക്കി. രാജ്യത്ത് നിലവില്‍ ഇത്തരത്തിലുള്ള ഏകദേശം 570 മദ്ധ്യസ്ഥ സെല്ലുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഈ നടപടികളുടെ ഭാഗമായി ഉപഭോക്തൃ കേസുകള്‍ തീര്‍പ്പാക്കുന്നതില്‍ നല്ല പുരോഗതി കൈവന്നിട്ടുണ്ട്. ഉപഭോക്താക്കളുടെ സൗകര്യത്തിനായി വിഡിയോ കോണ്‍ഫറന്‍സിംഗ് വഴി കേസുകള്‍ തീര്‍പ്പാക്കുന്നതിനുള്ള ഇ-ജാഗ്രതി സംവിധാനവും രൂപീകരിച്ചു.


ഉപഭോക്തൃ പരാതികള്‍ ഫയല്‍ ചെയ്യുന്നതരത്തില്‍ ഇ-ധാക്കില്‍ സംവിധാനം പരിഷ്‌ക്കരിച്ചു. കേന്ദ്രഭരണപ്രദേശമായ ലഡാക്കിലും ഇത് നടപ്പാക്കി.
2017-ലെ 263 കമ്പനികളില്‍ നിന്ന് ദേശീയ ഉപഭോക്തൃ ഹെല്‍പ്പ് ലൈനില്‍ ഒത്തുചേര്‍ന്നിട്ടുള്ള പങ്കാളികളുടെ എണ്ണം 2024-ല്‍ 1009 ആയി വര്‍ദ്ധിച്ചു.
ദേശീയ ഉപഭോക്തൃ ഹെല്‍പ്പ് ലൈനിലെ കോളുകളുടെ എണ്ണത്തില്‍ ഈ കാലയളവില്‍ പതിന്മടങ്ങ് വര്‍ദ്ധനയുണ്ടായി. പ്രതിമാസം രജിസ്റ്റര്‍ ചെയ്യുന്ന പരാതികളുടെ ശരാശരി എണ്ണം 2024ല്‍ 1,12,468 ആയി ഉയര്‍ന്നു. നിയമനടപടികളിലേക്ക് പോകുന്നതിന് മുന്‍പ് കേസുകള്‍ ഒത്തുതീര്‍പ്പാക്കുന്നതിന് ഈ ഹെല്‍പ്പ്‌ലൈനുകള്‍ വലിയ പങ്കുവഹിക്കുന്നുണ്ട്.


ഗുണിലവാര പരിശോധനയ്ക്കുള്ള ഏറ്റവും പ്രധാനപ്പെട്ടതും മുന്‍നിരയിലുള്ളതുമായ സ്ഥാപനമായി നാഷണല്‍ ടെസ്റ്റ് ഹൗസ് (എന്‍.ടി.എച്ച്) മാറി. വിവിധ മേഖലകളിലേയ്ക്ക് ഇതിന്റെ പ്രവര്‍ത്തനം വൈവിദ്ധ്യവല്‍ക്കരിച്ചു. എന്‍.ടി.എച്ച് ഗാസിയാബാദിന് ഡ്രോണ്‍ സര്‍ട്ടിഫൈ ചെയ്യുന്നതിനുള്ള അംഗീകാരം ലഭിച്ചു.
വ്യാപാരം സുഗമമാക്കുന്നതിനും സമ്മര്‍ദ്ധഭാരം ലഘൂകരിക്കുന്നതിനുമായി അളവുതൂക്കവുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങളും ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വഴിയാക്കി. ഇതിന്റെ സര്‍ട്ടിഫിക്കറ്റ് പ്രവര്‍ത്തനങ്ങള്‍ വേഗതയിലുള്ളതും സമയം നഷ്ടപ്പെടുത്താതരത്തിലുള്ളതുമാക്കി മാറ്റി. ദേശീയ ലീഗല്‍ മെട്രോളജി പോര്‍ട്ടലിന്റെ വിപുലീകരണത്തിനായി ദേശീയ അളവുതൂക്ക വിഭാഗം എന്‍.ഐ.സിയും സംസ്ഥാനതലത്തിലുള്ളവയുമായി യോജിച്ച് പ്രവര്‍ത്തിക്കുകയാണ്. ഈ പോര്‍ട്ടല്‍ മനുഷ്യ ഇടപെലുകള്‍ കുറയ്ക്കുകയും സുതാര്യത കൊണ്ടുവരികയും കാലതാമസം ഒഴിവാക്കുകയും ചെയ്യും.


ഉപഭോക്താക്കളുടെ താല്‍പര്യം സംരക്ഷിക്കുന്നതിനായി 2024 ജനുവരി ഒന്നുമുതല്‍ ഉല്‍പ്പന്നങ്ങളില്‍ വില്‍പ്പന വിലയും ഉല്‍പ്പാദന വര്‍ഷവും മാസവും രേഖപ്പെടുത്തണമെന്നത് നിയമപരമാക്കി. ഉപഭോക്താക്കളുടെ താല്‍പര്യസംരക്ഷണത്തിന് എം.ആര്‍.പി. അളവ് എന്നിവയുടെ പ്രഖ്യാപനം ഇ-കോമേഴ്‌സ് വെബ്‌സൈറ്റുകള്‍ക്കും നിര്‍ബന്ധമാക്കി. ഉപഭോക്താക്കളുടെ താല്‍പര്യം സംരക്ഷിക്കുന്നതിന് ഇറക്കുമതി ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍ ഏത് രാജ്യത്ത് നിര്‍മ്മിച്ചത് എന്ന രേഖപ്പെടുത്തല്‍ ഇ-കോമേഴ്‌സ് സൈറ്റുകളിലുള്‍പ്പെടെ നിര്‍ബന്ധമാക്കി.
ഇന്ത്യയിലങ്ങോളമിങ്ങോളം അഞ്ചു കേന്ദ്രങ്ങളില്‍ നിന്ന് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ് സമയം (ഐ.എസ്.ടി) പ്രചരിപ്പിക്കുന്നതിന് ഐ.എസ്.ആര്‍.ഒയും നാഷണല്‍ ഫിസിക്കല്‍ ലബോറട്ടറിയുമായി ചേര്‍ന്നുള്ള പദ്ധതി ഏറ്റെടുത്തു.


അളവുതൂക്ക ഉപകരങ്ങളില്‍ അന്താരാഷ്ട്ര നിലവാരത്തിനുള്ള സൗകര്യം വര്‍ദ്ധിപ്പിക്കുന്നതിന് ഒ.ഐ.എം.എല്‍ പാറ്റേണ്‍ നല്‍കുന്ന ലോകത്തെ പതിമൂന്ന് രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയും ഇടം പിടിച്ചു. 2024ല്‍ രണ്ടു ഉല്‍പ്പാദകര്‍ക്ക് ഒ.ഐ.എം.എല്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ചു.
ഉപഭോക്താക്കളുടെ ക്ഷേമത്തിന് ഉപഭോക്തൃ ക്ഷേമനിധി രൂപീകരിച്ചിട്ടുണ്ട്. ഇതിനകം 25 സംസ്ഥാനങ്ങള്‍ ഉപഭോക്തൃ ക്ഷേമ (കോര്‍പ്പസ് ) നിധി സ്ഥാപിച്ചിട്ടുണ്ട്. 2024-25ല്‍ വിവിധ സംസ്ഥാനങ്ങള്‍ക്ക് ഇതിനായി 32.68 കോടി രൂപ അനുവദിച്ചിടട്ടുണ്ട്.


2023 മുതല്‍ 2024 ഒക്‌ടോബര്‍ വരെ ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്‌സ് 2208 സ്റ്റാന്‍ഡേര്‍ഡുകള്‍ക്ക് (893 എണ്ണം പുതിയതും 1315 എണ്ണം പരിഷ്‌ക്കരിച്ചതും) രൂപം നല്‍കി. 3871 എണ്ണം പുനഃപരിശോധിക്കുകയും ചെയ്തു. രാജ്യത്തെ ക്രമവല്‍ക്കരണം ശക്തിപ്പെടുത്തുന്നതിനായി ഏഴ് തന്ത്രപരമായ അനിവാര്യതകള്‍ കണ്ടെത്തിയിട്ടുണ്ട്. രാജ്യത്തെ 92 പ്രധാനപ്പെട്ട സാങ്കേതിക സ്ഥാപനങ്ങളില്‍ ബി.എസ്.ഐ ക്രമവല്‍ക്കരണ ചെയറുകള്‍ സ്ഥാപിക്കുന്നതിന് ധാരണാപത്രം ഒപ്പിട്ടു.


ഹാള്‍മാര്‍ക്കിംഗ് രജിസ്‌ട്രേഷന്‍ 2024 ഏപ്രില്‍ ഒന്നുമുതല്‍ 25 നവംബര്‍ വരെ 1,87,936ല്‍ നിന്നും 1,95,155 ആയി ഉയര്‍ന്നു. ഹാള്‍മാര്‍ക്കിംഗ് കേന്ദ്രങ്ങള്‍ 1540 ല്‍ നിന്നും 1604 ആയും ഉയര്‍ന്നു. ഈ കാലയളവില്‍ 9.69 കോടി സ്വര്‍ണ്ണ, വെള്ളി ആഭരണങ്ങളും കരകൗശല വസ്തുക്കളും ഹാള്‍മാര്‍ക്ക് ചെയ്തു. ഹാള്‍മാര്‍ക്കിംഗിനുള്ള ഗുണനിലവാരം ഭേദഗതി വരുത്തികൊണ്ട് സ്വര്‍ണ്ണ ആഭരണങ്ങള്‍ക്കും കരകൗശല ഉല്‍പ്പന്നങ്ങള്‍ക്കും നിര്‍ബന്ധമാക്കി.
രാജ്യത്തെ ഗുണനിലവാര പരിശേഖധനയ്ക്കായി ബി.ഐ.എസ് അംഗീകരിച്ച ലാബുകളുടെ എണ്ണം 349 ആയി. ആവശ്യസമയത്ത് വേണ്ട പിന്തുണ നല്‍കുന്നതിന് 285 ഗവണ്‍മെന്റ് ലബോറട്ടറികളെ എം.പാനല്‍ ചെയ്തിട്ടുമുണ്ട്. ആധുനിക കാലത്തിനനുസരിച്ച് ബി.ഐ.എസ് ലാബുകള്‍ ആധുനികവല്‍ക്കരിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു. മനുഷ്യ ഇടപെടലുകള്‍ കുറയ്ക്കുന്നതിനും സുതാര്യത ഉറപ്പുവരുന്നതിനും ലാബോറട്ടറി ഇന്‍ഫര്‍മേഷന്‍ മാനേജ്‌മെന്റ് സിസ്റ്റം പോര്‍ട്ടലു (എല്‍.ഐ.എം.എസ്)മായി സംയോജിപ്പിക്കുന്നതിനുള്ള ഒരു പദ്ധതിക്കും തുടക്കം കുറിച്ചു. വിവിധ വ്യവസായങ്ങളിലെ ഗുണനിലവാര നിയന്ത്രണ ഉദ്യോഗസ്ഥരെ പിന്തുണയ്ക്കുന്നതിനായി ബി.ഐ.എസ് ലബോറട്ടറികള്‍ സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകളും നടത്തുന്നുണ്ട്.


ബി.ഐ.എസ് കെയര്‍ ആപ്പിന്റെ പരിഷ്‌ക്കരിച്ച പതിപ്പ് 2024ലെ ലോക സ്റ്റാന്‍ഡാര്‍ഡ് ദിനത്തില്‍ പുറത്തിറക്കി. സര്‍ട്ടിഫിക്കേഷന്‍, സ്റ്റാന്‍ഡേര്‍ഡ്‌സ്, ബി.ഐ.എസ് ആക്ട് 2016, ഉപഭോക്താക്കളുടെ അവകാശങ്ങള്‍ സംബന്ധിച്ച ബി.ഐ.എസ് നിയമം, വരാന്‍ പോകുന്ന പരിശീലനങ്ങള്‍ തുടങ്ങി എല്ലാ വിവരങ്ങളും ഉള്‍ക്കൊള്ളുന്നതാണിത്. ഉപഭോക്താക്കളേയും വ്യവസായത്തേയും സഹായിക്കാന്‍ മറ്റു വിവിധ ആപ്പുകളും പ്രവര്‍ത്തിക്കുന്നുണ്ട്.


-AT-

****


(Release ID: 2088559) Visitor Counter : 12


Read this release in: English , Hindi , Gujarati , Tamil