ഉപരാഷ്ട്രപതിയുടെ കാര്യാലയം
ക്രിസ്തുമസ് പൂർവ്വ ദിനത്തിൽ രാഷ്ട്രത്തിന് ആശംസകൾ നേർന്ന് ഉപ രാഷ്‌ട്രപതി
Posted On:
24 DEC 2024 5:20PM by PIB Thiruvananthpuram
ക്രിസ്തുമസിൻ്റെ അനുഗൃഹീതമായ അവസരത്തിൽ എല്ലാ പൗരന്മാർക്കും ഞാൻ ഊഷ്മളമായ ആശംസകൾ നേരുന്നു.
ക്രിസ്തുമസിൻ്റെ ചൈതന്യം പ്രത്യാശയുടെയും അനുകമ്പയുടെയും ഐക്യദാർഢ്യത്തിൻ്റെയും സാർവത്രിക സന്ദേശം നൽകുന്നു. ക്രിസ്തുവിൻ്റെ അധ്യയനങ്ങൾ , നമ്മുടെ സമകാലിക കാലഘട്ടത്തിൽ പ്രത്യേകിച്ചും പ്രസക്തമാണ്. എല്ലാ പൗരന്മാർക്കിടയിലും സഹാനുഭൂതി, തിരിച്ചറിവ് , പരസ്പര ബഹുമാനം എന്നിവയുടെ അടിസ്ഥാന പ്രാധാന്യത്തെക്കുറിച്ച് അത് നമ്മെ ഓർമ്മിപ്പിക്കുന്നു. ഈ തത്വങ്ങൾ നമ്മുടെ ഭരണഘടനാ മൂല്യങ്ങളായ സാഹോദര്യം, സമത്വം, നീതി എന്നിവയുമായി തികച്ചും യോജിക്കുന്നു. ഈ സന്തോഷകരമായ ഉത്സവം ആഘോഷിക്കുമ്പോൾ,
പാവപ്പെട്ടവരെ നമുക്ക് ഓർക്കുകയും ഓരോ പൗരനും അഭിവൃദ്ധിയും പുരോഗതിയും പ്രാപിക്കാൻ കഴിയുന്ന, എല്ലാവരെയും ഉൾക്കൊള്ളുന്ന ഒരു സമൂഹം കെട്ടിപ്പടുക്കാൻ നമുക്ക് സ്വയം സമർപ്പിക്കുകയും ചെയ്യാം.
ഈ ഉത്സവകാലം നമ്മുടെ രാജ്യത്തുടനീളമുള്ള ഭവനങ്ങളെ ഊഷ്മളതയും സ്നേഹവും ഐക്യവും കൊണ്ട് പ്രകാശിപ്പിക്കട്ടെ. ക്രിസ്തുമസ് നൽകുന്ന സമാധാനത്തിൻ്റെയും സൗഹാർദ്ദത്തിൻ്റെയും സന്ദേശം ശക്തമായ ഒരു രാഷ്ട്രത്തിലേക്കുള്ള നമ്മുടെ യാത്രയിൽ നമ്മെ നയിക്കട്ടെ.
ഉപരാഷ്ട്രപതിയുടെ ഹിന്ദിയിലുള്ള സന്ദേശം താഴെ കൊടുക്കുന്നു.
क्रिसमस के पावन अवसर पर मैं सभी नागरिकों को हार्दिक शुभकामनाएँ देता हूँ।
क्रिसमस की भावना समूचे मानव समाज के लिए आशा, करुणा और एकजुटता का सार्वभौमिक संदेश लेकर आती है। ईसा मसीह की शिक्षाएँ, विशेष रूप से हमारे वर्तमान समय में, अत्यंत प्रासंगिक हैं। ये शिक्षाएँ हमें सहानुभूति, समझ और परस्पर सम्मान के महत्व की याद दिलाती हैं, जो भाईचारे, समानता और न्याय जैसे हमारे संवैधानिक मूल्यों के साथ गहराई से जुड़ी हुई हैं। इस शुभ अवसर पर, आइए हम उन लोगों को भी याद करें जो विशेषाधिकारों से वंचित हैं और एक ऐसे समावेशी समाज के निर्माण के लिए खुद को समर्पित करें, जहां हर नागरिक समृद्ध और विकसित हो सके।
मैं प्रार्थना करता हूँ कि यह त्योहारों का मौसम हमारे देश के हर घर को प्रेम, सद्भाव और गर्मजोशी से आलोकित करे। क्रिसमस का शांति और सद्भावना का संदेश एक मजबूत और समावेशी राष्ट्र के निर्माण में हमारा मार्गदर्शन करे।
******************
(Release ID: 2087876)
Visitor Counter : 8