പ്രധാനമന്ത്രിയുടെ ഓഫീസ്
രാമായണവും മഹാഭാരതവും അറബിയിലേക്കു പരിഭാഷപ്പെടുത്തിയ അബ്ദുല്ല അൽ ബറൂണിനെയും അബ്ദുൾ ലത്തീഫ് അൽ നെസെഫിനെയും പ്രധാനമന്ത്രി അഭിനന്ദിച്ചു
Posted On:
21 DEC 2024 7:03PM by PIB Thiruvananthpuram
രാമായണവും മഹാഭാരതവും അറബിയിലേക്കു പരിഭാഷപ്പെടുത്തി പ്രസിദ്ധീകരിക്കാൻ നടത്തിയ ശ്രമങ്ങൾക്ക് അബ്ദുല്ല അൽ ബറൂണിനെയും അബ്ദുൾ ലത്തീഫ് അൽ നെസെഫിനെയും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.
“രാമായണത്തിന്റെയും മഹാഭാരതത്തിന്റെയും അറബി പരിഭാഷകൾ കണ്ടതിൽ സന്തോഷം. ഇതു വിവർത്തനം ചെയ്യുന്നതിനും പ്രസിദ്ധീകരിക്കുന്നതിനുമുള്ള ശ്രമങ്ങൾക്ക് അബ്ദുല്ല അൽ-ബറൂണിനെയും അബ്ദുൾ ലത്തീഫ് അൽ-നെസെഫിനെയും ഞാൻ അഭിനന്ദിക്കുന്നു. അവരുടെ ഉദ്യമം ആഗോളതലത്തിൽ ഇന്ത്യൻ സംസ്കാരത്തിന്റെ ജനപ്രീതി ഉയർത്തിക്കാട്ടുന്നു.”- എക്സ് പോസ്റ്റിൽ അദ്ദേഹം കുറിച്ചു.
"يسعدني أن أرى ترجمات عربية ل"رامايان" و"ماهابهارات". وأشيد بجهود عبد الله البارون وعبد اللطيف النصف في ترجمات ونشرها. وتسلط مبادرتهما الضوء على شعبية الثقافة الهندية على مستوى العالم."
-SK-
(Release ID: 2086847)
Visitor Counter : 22