പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ശ്രീ ഓം പ്രകാശ് ചൗട്ടാലയുടെ വേർപാടിൽ പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തി

Posted On: 20 DEC 2024 1:51PM by PIB Thiruvananthpuram

ഹരിയാന മുൻ മുഖ്യമന്ത്രി ശ്രീ ഓം പ്രകാശ് ചൗട്ടാലയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി  അനുശോചനം രേഖപ്പെടുത്തി.

എക്‌സിലെ ഒരു പോസ്റ്റിൽ ശ്രീ മോദി എഴുതി:

“മുൻ ഹരിയാന മുഖ്യമന്ത്രി ഓം പ്രകാശ് ചൗട്ടാല ജിയുടെ വിയോഗത്തിൽ അതീവ ദുഖമുണ്ട്.  വർഷങ്ങളോളം സംസ്ഥാന രാഷ്ട്രീയത്തിൽ സജീവമായി തുടർന്ന അദ്ദേഹം ചൗധരി ദേവി ലാൽ ജിയുടെ പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോകാൻ നിരന്തരമായ ശ്രമങ്ങൾ നടത്തി. ദുഃഖത്തിൻ്റെ ഈ സമയത്ത് അദ്ദേഹത്തിൻ്റെ കുടുംബത്തിനും അനുഭാവികൾക്കും എൻ്റെ അഗാധമായ അനുശോചനം. ഓം ശാന്തി.”

***

SK


(Release ID: 2086438) Visitor Counter : 18