വാര്‍ത്താവിനിമയ, വിവരസാങ്കേതികവിദ്യാ മന്ത്രാലയം
സുരക്ഷിത സന്ദേശ കൈമാറ്റം ഉറപ്പാക്കുന്നതിനായുള്ള SMS ഉറവിടം കണ്ടെത്തലിൽ TRAI സുപ്രധാന നാഴികക്കല്ല് കൈവരിച്ചു
Posted On:
19 DEC 2024 5:27PM by PIB Thiruvananthpuram
ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (TRAI) സുരക്ഷിതവും സ്പാം രഹിതവുമായ സുരക്ഷിത സന്ദേശ കൈമാറ്റ ആവാസ വ്യവസ്ഥ സൃഷ്‌ടിക്കുന്നതിനുള്ള സുപ്രധാന ചുവടുവയ്പ്പെന്ന നിലയിൽ എല്ലാ വാണിജ്യ SMS കളുടെയും ഉറവിടം കണ്ടെത്തുന്നതിനുള്ള ചട്ടക്കൂട് നടപ്പാക്കുന്നതിൽ വിജയിച്ചു. വാണിജ്യ സന്ദേശമയയ്‌ക്കൽ സംവിധാനങ്ങളുടെ സുതാര്യതയും ഉത്തരവാദിത്തവും വർധിപ്പിക്കുന്നതിനും സ്‌പാമിൽ നിന്ന് ഉപഭോക്താക്കളെ സംരക്ഷിക്കുന്നതിനുള്ള TRAI യുടെ നിരന്തര ശ്രമങ്ങളിൽ ഈ സംരംഭം ഒരു സുപ്രധാന നാഴികക്കലായി അടയാളപ്പെടുത്തപ്പെടും.
ഈ ചട്ടക്കൂടിന് കീഴിൽ, ബിസിനസ് സ്ഥാപനങ്ങൾ, ബാങ്കുകൾ, സർക്കാർ ഏജൻസികൾ തുടങ്ങിയ എല്ലാ പ്രിൻസിപ്പൽ എൻ്റിറ്റികളും (PEs) ടെലിമാർക്കറ്ററുകളും (TMs) ബ്ലോക്ക്ചെയിൻ അടിസ്ഥാനമാക്കിയുള്ള ഡിസ്ട്രിബ്യൂട്ടഡ് ലെഡ്ജർ ടെക്നോളജി (DLT) വഴി തങ്ങളുടെ സന്ദേശ പ്രക്ഷേപണ പാതകൾ പ്രഖ്യാപിക്കുകയും രജിസ്റ്റർ ചെയ്യുകയും വേണം. ചെയിൻ ഡിക്ലറേഷനും അനുവർത്തന പ്രക്രിയയും ഡാറ്റാ സുരക്ഷയിൽ വിട്ടുവീഴ്ച ചെയ്യാതെ ഓരോ SMS സന്ദേശത്തിൻ്റെയും ഉറവിടം മുതൽ കൈമാറ്റലക്‌ഷ്യം വരെ നിരീക്ഷിക്കാനും താമസംവിനാ SMS എത്തിക്കാനും സഹായിക്കുന്നു.
നടപ്പിലാക്കൽ പ്രക്രിയയയിൽ ഉൾപ്പെട്ടിരിക്കുന്ന പ്രവർത്തനങ്ങൾ തിരിച്ചറിഞ്ഞ്, ഈ സംവിധാനം പ്രവർത്തനക്ഷമമാക്കുന്നതിന്റെ ഭാഗമായി, 2024 നവംബർ 1 മുതൽ എല്ലാ വാണിജ്യ സന്ദേശങ്ങളുടെയും ട്രെയ്‌സെബിലിറ്റി നിർബന്ധമാക്കിക്കൊണ്ട് 2024 ഓഗസ്റ്റ് 20-ന് TRAI ഒരു നിർദ്ദേശം പുറപ്പെടുവിച്ചു. ഏകദേശം 1.13 ലക്ഷം വരുന്ന ബാങ്കിംഗ്, ഇൻഷുറൻസ്, ഹെൽത്ത് കെയർ, റിയൽ എസ്റ്റേറ്റ് എന്നിങ്ങനെ വിവിധ മേഖലകളിലുടനീളമുള്ള PEകളുടെ സുഗമമായ ഓൺബോർഡിംഗ് ഉറപ്പാക്കുന്നതിന് ആദ്യം 2024 നവംബർ 30 വരെയും പിന്നീട് 2024 ഡിസംബർ 10 വരെയും സമയപരിധി TRAI നീട്ടി.
ബോധവത്ക്കരണം പ്രോത്സാഹിപ്പിക്കുന്നതിനും പ്രഖ്യാപന-അനുവർത്തന ശ്രമങ്ങൾ ത്വരിതപ്പെടുത്തുന്നതിനും RBI, SEBI, IRDAI, PFRDA പോലുള്ള പ്രധാന മേഖലാ നിയന്ത്രകരുമായും NIC, CDAC പോലുള്ള സർക്കാർ ഏജൻസികളുമായും സംസ്ഥാന സർക്കാരുകളുമായും TRAI സഹകരണ സമീപനമാണ് സ്വീകരിച്ചത്. സമർപ്പിത ഔട്ട്‌റീച്ച് കാമ്പെയ്‌നുകൾ വഴിയും DLT സംവിധാനങ്ങളിലേക്ക് തടസ്സരഹിതമായി സംയോജിപ്പിക്കുന്നതിനുള്ള സാങ്കേതിക മാർഗ്ഗനിർദ്ദേശങ്ങളിലൂടെയും PE-കളെയും TM-കളെയും പിന്തുണയ്‌ക്കുന്നതിൽ ആക്‌സസ് പ്രൊവൈഡർമാർ നിർണായക പങ്ക് വഹിച്ചു.
തടസ്സങ്ങൾ കുറയ്ക്കുന്നതിന്, പ്രാരംഭ നിർവ്വഹണ കാലയളവിൽ TRAI നൂതനമായ ഒരു നടപ്പാക്കൽ തന്ത്രം അവതരിപ്പിച്ചു. ചെയിൻ ബൈൻഡിംഗ് നിയന്ത്രണങ്ങൾ സാങ്കേതികമായി നടപ്പിലാക്കിയപ്പോൾ, അപ്രഖ്യാപിത പാതകളിലൂടെ അയച്ച സന്ദേശങ്ങൾ താൽക്കാലികമായി അനുവദിച്ചെങ്കിലും എറർ കോഡുകൾ ഉപയോഗിച്ച് ഫ്ലാഗ് ചെയ്തു. OTP-കൾ അല്ലെങ്കിൽ മറ്റ് നിർണായക സമയധിഷ്ഠിത ആശയവിനിമയ സന്ദേശങ്ങൾ തടസ്സപ്പെടുത്താതെ തിരുത്തൽ പ്രവർത്തനങ്ങൾ പ്രവർത്തനക്ഷമമാക്കുന്നതിന് ബന്ധപ്പെട്ട PE-കളുമായി ഈ എറർ കോഡുകൾ പങ്കിട്ടു. ഈ ഉപഭോക്തൃ കേന്ദ്രീകൃത സമീപനം നിയന്ത്രണ വിധേയത്വം നിലനിർത്തിക്കൊണ്ട് തടസ്സരഹിത സന്ദേശമ കൈമാറ്റ സേവനങ്ങൾ ഉറപ്പാക്കി.
TRAI യുടെ നേതൃത്വത്തിലുള്ള ഏകോപിത ശ്രമങ്ങളുടെ ഫലമായി, എല്ലാ പ്രമുഖ PE-കളും ഇപ്പോൾ സ്വന്തം മെസ്സേജ് ട്രാൻസ്മിഷൻ ശൃംഖലകൾ ആക്സസ് പ്രൊവൈഡർമാരുമായി രജിസ്റ്റർ ചെയ്തിട്ടുണ്ട്. 2024 ഡിസംബർ 11 മുതൽ, രജിസ്റ്റർ ചെയ്യാത്ത പാതകളിലൂടെ അയയ്‌ക്കുന്ന SMS ട്രാഫിക് നിരസിക്കപ്പെടുകയാണ്. വിശാലമായ ഒരു പ്രക്രിയയുടെ വിജയകരമായ പരിസമാപ്തി ഇത് അടയാളപ്പെടുത്തുന്നു.
ഈ നേട്ടം സ്പാമിനെ ചെറുക്കുന്നതിനും ടെലികോം സേവനങ്ങളിലുള്ള ഉപഭോക്തൃ വിശ്വാസം വർദ്ധിപ്പിക്കുന്നതിനുമുള്ള TRAI യുടെ പ്രതിബദ്ധതയെ ശക്തിപ്പെടുത്തുന്നു. സ്‌പാമർമാർ ഉപയോഗിക്കുന്ന എല്ലാ ടെലികോം ഉറവിടങ്ങളുടെയും വിച്ഛേദിക്കൽ, SMS-ലെ URL വൈറ്റ്‌ലിസ്റ്റിംഗ്, 140-സീരീസ് ടെലിമാർക്കറ്റുകളുടെ DLT പ്ലാറ്റ്‌ഫോമുകളിലേക്കുള്ള മൈഗ്രേഷൻ എന്നിവ പോലെ TRAI അവതരിപ്പിച്ച മറ്റ് സ്‌പാം വിരുദ്ധ നടപടികളെ ട്രെയ്‌സിബിലിറ്റി സംരംഭം പൂർത്തീകരിക്കുന്നു.
സാർവത്രികവും സുരക്ഷിതവും സുതാര്യവുമായ ടെലികോം ആവാസവ്യവസ്ഥ ഉറപ്പാക്കാൻ TRAI നവീകരണ പ്രവർത്തനങ്ങൾ തുടരുകയും കർശനമായ നിയന്ത്രണങ്ങൾ നടപ്പിലാക്കുകയും ചെയ്യും.
SKY/GG
(Release ID: 2086425)
Visitor Counter : 30