പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ഒട്ടേറെപ്പേരുടെ മരണത്തിനിടയാക്കിയ മുംബൈ ബോട്ട് അപകടത്തിൽ പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തി


പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിൽ നിന്ന് അടിയന്തര സഹായം പ്രഖ്യാപിച്ചു.

Posted On: 18 DEC 2024 10:32PM by PIB Thiruvananthpuram

മഹാരാഷ്ട്രയിലെ മുംബൈയിൽ ഉണ്ടായ ബോട്ട് അപകടത്തിൽ ഒട്ടേറെപ്പേർക്ക് ജീവൻ നഷ്ടമായ സംഭവത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. അപകടത്തിൽ മരിച്ചവരുടെ ആശ്രിതർക്ക് പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസനിധിയിൽ നിന്ന് 2 ലക്ഷം രൂപ വീതവും  പരിക്കേറ്റവർക്ക് 50,000 രൂപ വീതവും സഹായധനം അദ്ദേഹം പ്രഖ്യാപിച്ചു. 

എക്സ് പോസ്റ്റിൽ പ്രധാനമന്ത്രിയുടെ ഓഫീസ് ഹാൻഡിൽ കുറിച്ചു:

“മുംബൈയിലെ ബോട്ടപകടം ദുഃഖകരമാണ്. മരിച്ചവരുടെ കുടുംബങ്ങൾക്ക് അനുശോചനം. പരിക്കേറ്റവർ വേഗം സുഖം പ്രാപിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. അധികൃതർ ദുരന്തബാധിതരെ സഹായിച്ചുകൊണ്ടിരിക്കുന്നു : പ്രധാനമന്ത്രി @narendramodi”
"അപകടത്തിൽ മരിച്ചവരുടെ ആശ്രിതർക്ക് പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിൽ നിന്ന് 2 ലക്ഷം രൂപ വീതം അടിയന്തര സഹായം പ്രധാനമന്ത്രി പ്രഖ്യാപിച്ചു. പരിക്കേറ്റവർക്ക് 50,000 രൂപ വീതം നൽകും"

 

 

 

***

SK


(Release ID: 2085887) Visitor Counter : 12