റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം
azadi ka amrit mahotsav

ദേശീയപാതയില്‍ മെറ്റല്‍ ബീം ക്രാഷ് ബാരിയര്‍ സ്ഥാപിക്കുന്നതിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ എന്‍എച്ച്എഐ നടപടികള്‍ സ്വീകരിക്കുന്നു

Posted On: 18 DEC 2024 2:03PM by PIB Thiruvananthpuram
ന്യൂഡൽഹി : 18  ഡിസംബർ 2024  

റോഡ് സുരക്ഷ ശക്തിപ്പെടുത്തുന്നതിനും ദേശീയപാത നിര്‍മ്മാണത്തിന്റെ ഗുണനിലവാരം വര്‍ദ്ധിപ്പിക്കുന്നതിനും, റോഡരികില്‍ മെറ്റല്‍ ബീം ക്രാഷ് ബാരിയറുകള്‍ (എംബിസിബി) സ്ഥാപിക്കുമ്പോള്‍ ഇതു സംബന്ധിച്ച് ഇന്ത്യന്‍ റോഡ് കോണ്‍ഗ്രസും (IRC) ഉപരിതല ഗതാഗത, ഹൈവേ മന്ത്രാലയവും നിശ്ചയിച്ചിട്ടുള്ള മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നു എന്‍എച്ച്എഐ കരാറുകാര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

ക്രാഷ് ബാരിയറിനായി വിതരണം ചെയ്യുന്ന സാമഗ്രികള്‍ ക്രാഷ് ടെസ്റ്റ് റിപ്പോര്‍ട്ടില്‍ നല്‍കിയിരിക്കുന്ന അതേ കൃത്യതയില്‍,  നിര്‍മ്മാതാവ് നല്‍കുന്ന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ചു സ്ഥാപിക്കുന്നുവെന്ന് കൈപ്പറ്റുന്ന ആള്‍/  കരാറുകാരന്‍ (Concessionaire/Contractor) ഉറപ്പുവരുത്തണം. കൈപ്പറ്റുന്ന ആള്‍/  കരാറുകാരന്‍, പദ്ധതി സ്ഥലത്തു സ്ഥാപിച്ചിട്ടുള്ള ക്രാഷ് ബാരിയര്‍ നിര്‍ദ്ദിഷ്ട രൂപകല്‍പ്പന, നിലവാരം, മാനദണ്ഡം എന്നിവയ്ക്ക് അനുസൃതമാണെന്ന് നിര്‍മ്മാതാവില്‍ നിന്നും സര്‍ട്ടിഫിക്കറ്റ് വാങ്ങണം. കൂടാതെ, മണ്ണിന്റെ ഉറപ്പും  ഉറപ്പുവരുത്തണം.

എംബിസിബി-യുടെ ഓരോ ഘടകത്തിലും ബ്രാന്‍ഡ് നാമം, ലോട്ട്/ബാച്ച് നമ്പര്‍, സ്റ്റീലിന്റെ ഗ്രേഡ്, മറ്റ് പ്രസക്തമായ വിശദാംശങ്ങള്‍ എന്നിവ മുദ്രണം ചെയ്യുന്നതിലൂടെ, മെറ്റല്‍ ബീം ക്രാഷ് ബാരിയര്‍ നിർമാതാക്കൾക്ക്  അവരുടെ ഉല്‍പ്പന്നത്തിന്റെ ഐഡന്റിഫിക്കേഷന്‍ ഉറപ്പാക്കാനുള്ള നിര്‍ദ്ദേശങ്ങളും അവയില്‍ ഉള്‍പ്പെടുന്നു. നിര്‍മ്മാതാവ് എംബിസിബി-യില്‍ ഒരു QR കോഡും നല്‍കണം, അതിലൂടെ എംബിസിബി സ്ഥാപിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍/ രീതി എന്നിവ പ്രോജക്ട് സൈറ്റിലെ ആര്‍ക്കും എളുപ്പത്തില്‍ പ്രാപ്യമാകും. കൂടാതെ,  എംബിസിബി അംഗീകരിക്കുമ്പോള്‍, എല്ലാ സാങ്കേതിക സവിശേഷതകളും ക്രാഷ് ടെസ്റ്റ് റിപ്പോര്‍ട്ടില്‍ നിര്‍വചിച്ചിരിക്കുന്ന ഡിസൈന്‍ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് അഥോറിറ്റി എന്‍ജിനീയര്‍/ സ്വതന്ത്ര എന്‍ജിനീയര്‍ ഉറപ്പാക്കണം.
 
SKY

(Release ID: 2085600) Visitor Counter : 30