പ്രധാനമന്ത്രിയുടെ ഓഫീസ്
ഫ്രാൻസിലെ മയോട്ടെയിൽ ചിഡോ ചുഴലിക്കാറ്റ് വിതച്ച നാശനഷ്ടങ്ങളിൽ അഗാധമായ ദുഃഖം: പ്രധാനമന്ത്രി
പോസ്റ്റഡ് ഓണ്‍:
17 DEC 2024 5:19PM by PIB Thiruvananthpuram
ഫ്രാൻസിലെ മയോട്ടെയിൽ ചിഡോ ചുഴലിക്കാറ്റ് വിതച്ച നാശനഷ്ടങ്ങളിൽ ദുഃഖം രേഖപ്പെടുത്തിയ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഫ്രാൻസിനോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും സാധ്യമായ എല്ലാ സഹായങ്ങളും നൽകാൻ തയ്യാറാണെന്ന് അഭിപ്രായപ്പെടുകയും ചെയ്തു. പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെ നേതൃത്വത്തിൽ ഫ്രാൻസ് ഈ ദുരന്തത്തെ പുനരുജ്ജീവനശേഷിയോടെയും നിശ്ചയദാർഢ്യത്തോടെയും അതിജീവിക്കുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.
എക്സിലെ ഒരു പോസ്റ്റിൽ അദ്ദേഹം കുറിച്ചു:
"മയോട്ടെയിൽ ചിഡോ ചുഴലിക്കാറ്റ് വരുത്തിയ നാശനഷ്ടങ്ങളിൽ അഗാധമായ ദുഖമുണ്ട്. എന്റെ ചിന്തകളും പ്രാർത്ഥനകളും ഇരകൾക്കും അവരുടെ കുടുംബങ്ങൾക്കുമൊപ്പമാണ്. പ്രസിഡന്റ് @EmmanuelMacron ന്റെ നേതൃത്വത്തിന് കീഴിൽ ഫ്രാൻസ് ഈ ദുരന്തത്തെ പുനരുജ്ജീവനശേഷിയോടെയും നിശ്ചയദാർഢ്യത്തോടെയും അതിജീവിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. ഇന്ത്യ ഫ്രാൻസിനോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും സാധ്യമായ എല്ലാ സഹായങ്ങളും നൽകാൻ തയ്യാറാവുകയും ചെയ്യുന്നു.
***
-SK-
( റിലീസ് ഐ.ഡി: 2085433)
സന്ദര്‍ശക കൗണ്ടര്‍ : 62
ഈ റിലീസ് വായിക്കുക:
Assamese
,
English
,
Urdu
,
हिन्दी
,
Marathi
,
Manipuri
,
Bengali
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada