പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ശ്രീമതി തുളസി ഗൗഡയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തി

Posted On: 17 DEC 2024 10:23AM by PIB Thiruvananthpuram

കർണാടകയിൽ നിന്നുള്ള പരിസ്ഥിതി പ്രവർത്തകയും പത്മ അവാർഡ് ജേതാവുമായ ശ്രീമതി തുളസി ഗൗഡയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി.

എക്സിലെ ഒരു പോസ്റ്റിൽ അദ്ദേഹം കുറിച്ചു: 

"കർണാടകയിൽ നിന്നുള്ള പ്രശസ്ത പരിസ്ഥിതി പ്രവർത്തകയും പത്മ അവാർഡ് ജേതാവുമായ ശ്രീമതി തുളസി ഗൗഡ ജിയുടെ നിര്യാണത്തിൽ അഗാധമായ ദുഃഖമുണ്ട്. പ്രകൃതിയെ പരിപോഷിപ്പിക്കുന്നതിനും ആയിരക്കണക്കിന് വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കുന്നതിനും നമ്മുടെ പരിസ്ഥിതി സംരക്ഷിക്കുന്നതിനുമായി അവർ തന്റെ ജീവിതം സമർപ്പിച്ചു. പരിസ്ഥിതി സംരക്ഷണത്തിനുള്ള വഴികാട്ടിയായി അവർ തുടരും. നമ്മുടെ ഭൂമിയെ സംരക്ഷിക്കാൻ അവരുടെ പ്രവർത്തനം തലമുറകളെ പ്രചോദിപ്പിക്കും. അവരുടെ കുടുംബത്തെയും ആരാധകരെയും അനുശോചനം അറിയിക്കുന്നു. ഓം ശാന്തി."

 

 

 

***

SK


(Release ID: 2085107) Visitor Counter : 16