ഉപരാഷ്ട്രപതിയുടെ കാര്യാലയം
"ഇന്ത്യൻ ഭരണഘടനയുടെ 75 വർഷത്തെ മഹത്തായ യാത്ര" എന്ന വിഷയത്തെക്കുറിച്ചുള്ള ചർച്ചയ്ക്ക് മുന്നോടിയായി രാജ്യസഭ അധ്യക്ഷൻ സഭയിൽ നടത്തിയ പരാമർശം
Posted On:
16 DEC 2024 11:48AM by PIB Thiruvananthpuram
ന്യൂഡൽഹി : 16 ഡിസംബർ 2024
ബഹുമാനപ്പെട്ട അംഗങ്ങളേ,നമ്മുടെ രാജ്യത്തിൻ്റെ ചരിത്രത്തിലെ നിർണായക നിമിഷം -1949 നവംബർ 26-ന് നമ്മുടെ ഭരണഘടന അംഗീകരിച്ചതിൻ്റെ- 75 ആം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി ദ്വിദിന പരിപാടികൾക്ക് ഇന്ന് നമ്മൾ തുടക്കമിടുന്നു. ഈ നാഴികക്കല്ല് ആഘോഷിക്കാൻ മാത്രമല്ല, നമ്മുടെ യാത്രയെക്കുറിച്ചും മുന്നോട്ടുള്ള പാതയെക്കുറിച്ചും ആഴത്തിൽ ചിന്തിക്കാനും നമ്മോട് ആവശ്യപ്പെടുന്നു
ഈ ഭരണഘടന ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യത്തിൻ്റെ അടിത്തറയാണ്, അതിൻ്റെ ശില്പികളുടെ അഗാധമായ ജ്ഞാനത്തിൻ്റെയും നമ്മുടെ ജനാധിപത്യ ചൈതന്യത്തിൻ്റെ പുനരുജ്ജീവന ശേഷിയുടെയും തെളിവാണ്.
അടുത്ത രണ്ട് ദിവസങ്ങളിൽ ഈ സഭയിൽ നടക്കുന്ന നമ്മുടെ ചർച്ചകൾ ഈ അവസരത്തിൻ്റെ ഗൗരവം പ്രതിഫലിപ്പിക്കട്ടെ. നമ്മുടെ ചർച്ചകൾ 1.4 ശതകോടി ജനങ്ങളെ സേവിക്കാൻ ശ്രമിക്കുന്ന നമ്മുടെ പാർലമെൻ്ററി സംവിധാനങ്ങൾ തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തട്ടെ, അവരുടെ പ്രതീക്ഷകളും അഭിലാഷങ്ങളും ഫലവത്താക്കട്ടെ.
ഇന്ത്യ, സ്വാതന്ത്ര്യത്തിൻ്റെ നൂറാം വാർഷികം ആഘോഷിക്കുന്ന 2047-ലേക്ക് നാം നോക്കുമ്പോൾ, നമ്മുടെ സംവാദങ്ങൾ വികസിത ഭാരതത്തെക്കുറിച്ചുള്ള നമ്മുടെ കാഴ്ചപ്പാടിലേക്കുള്ള പാതയെ പ്രകാശിപ്പിക്കട്ടെ.
SKY
(Release ID: 2084735)
Visitor Counter : 20