രാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

രാഷ്ട്രപതി ഡിസംബർ 3 മുതൽ 7 വരെ ഒഡീഷ സന്ദർശിക്കും

Posted On: 02 DEC 2024 7:18PM by PIB Thiruvananthpuram

രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമു 2024 ഡിസംബർ 3 മുതൽ 7 വരെ ഒഡീഷ സന്ദർശിക്കും.

ഡിസംബർ മൂന്നിന് പണ്ഡിറ്റ് രഘുനാഥ് മുർമുവിൻ്റെ പുതിയ പ്രതിമ അനാച്ഛാദനം ചെയ്യുന്ന രാഷ്ട്രപതി ഭുവനേശ്വറിലെ ആദിം ഒവാർ ജർപാ ജഹേര്‍ സന്ദർശിക്കും. 

ഡിസംബർ നാലിന് രാഷ്ട്രപതി പുരിയിലെ ശ്രീ ജഗന്നാഥ ക്ഷേത്രത്തിൽ ദർശനവും പൂജയും നടത്തും. പുരിയില്‍ ഗോപബന്ധു ആയുർവേദ മഹാവിദ്യാലയത്തിൻ്റെ 75-ാം വാർഷികാഘോഷത്തിലും അവര്‍ പങ്കെടുക്കും. പുരിയിലെ ബ്ലൂ ഫ്ലാഗ് കടല്‍തീരത്തെ നാവികസേനാ ദിനാഘോഷത്തിലും അഭ്യാസ പ്രകടനത്തിലും രാഷ്ട്രപതി സംബന്ധിക്കും.  

ഡിസംബർ അഞ്ചിന് ഭുവനേശ്വറിലെ ഒഡീഷ അഗ്രികൾച്ചർ ആൻഡ് ടെക്‌നോളജി സർവകലാശാലയുടെ 40-ാമത് ബിരുദദാന ചടങ്ങിൽ രാഷ്ട്രപതി പങ്കെടുക്കും. ഭുവനേശ്വറിലെ പുതിയ കോടതി സമുച്ചയവും അവര്‍ ഉദ്ഘാടനം ചെയ്യും.

ഡിസംബർ ആറിന് ഉപർബേഢയിൽ വിദ്യാർത്ഥികളുമായും ഗ്രാമീണരുമായും രാഷ്ട്രപതി സംവദിക്കും. റായ്രംഗ്പൂരിലെ മഹിളാ മഹാവിദ്യാലയത്തിലെ വിദ്യാർത്ഥികളുമായും അധ്യാപകരുമായും അവർ ആശയവിനിമയം നടത്തും.

ഡിസംബർ ഏഴിന് ബാംഗിരിപോസി-ഗോരുമഹിസാനി; ബുരാമാര-ചാകുലിയ; ബാദാംപഹാർ-കേന്ദുഝാർഗഡ് റെയിൽപാതകള്‍, റായ്രംഗ്പൂരിലെ ഗോത്ര ഗവേഷണ വികസന കേന്ദ്രം, ദണ്ഡ്ബോസ് വിമാനത്താവളം, സബ്-ഡിവിഷണല്‍ ആശുപത്രി എന്നിവയടക്കം വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനം രാഷ്ട്രപതി നിര്‍വഹിക്കും.

**********************


(Release ID: 2079979) Visitor Counter : 27