വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം

'വാം' (WAVES Anime & Manga contest - WAM )-മാംഗ, ആനിമേഷൻ, വെബ്‌ടൂൺ പ്രതിഭകൾ ഡൽഹിയിൽ മാറ്റുരച്ചു ; പങ്കെടുത്തവർ കോസ്‌പ്ലേയും ശബ്ദാഭിനയ പ്രകടനങ്ങളും പ്രദർശിപ്പിച്ചു

 Posted On: 01 DEC 2024 3:02PM |   Location: Mumbai

മീഡിയ & എൻ്റർടൈൻമെൻ്റ് അസോസിയേഷൻ ഓഫ് ഇന്ത്യ (MEAI), കേന്ദ്ര ഗവൺമെൻ്റിൻ്റെ വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയവുമായി സഹകരിച്ച് സംഘടിപ്പിച്ച , വാം മത്സരം (WAVES Anime & Manga Contest) ഡൽഹിയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്മ്യൂണിക്കേഷനിൽ 2024 നവംബർ 30-ന് നടന്നു.

 

 മാംഗ (ജാപ്പനീസ് ശൈലിയിലുള്ള കോമിക്‌സ്), വെബ്‌ടൂൺ (ഡിജിറ്റൽ കോമിക്‌സ്), ആനിമേഷൻ (ജാപ്പനീസ് ശൈലിയിലുള്ള ആനിമേഷൻ) എന്നിവയുൾപ്പെടെയുള്ള വിഭാഗങ്ങളിലായി 199 പേർ ഡൽഹിയിൽ നടന്ന മത്സരത്തിൽ പങ്കെടുത്തു. 28 കോസ്‌പ്ലേ,ശബ്ദാഭിനയ/ വോയ്‌സ് ആക്ടിംഗ് പങ്കാളികൾക്കും ഈ പരിപാടി ആതിഥേയത്വം വഹിച്ചു.

 ചടങ്ങിൽ വിയറ്റ്നാമീസ് നടിയും സംവിധായികയും നിർമ്മാതാവുമായ മായി തു ഹ്യൂയെൻ, അമേരിക്കൻ-വിയറ്റ്നാമീസ് നിർമ്മാതാവും നടിയുമായ ജാക്വലിൻ താവോ എൻഗുയെൻ, മീഡിയ ആൻഡ് എൻ്റർടൈൻമെൻ്റ് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ പ്രസിഡൻ്റ് സുശീൽ കുമാർ ഭാസിൻ, വൈസ് പ്രസിഡൻ്റ് കമാൽ പഹുജ എന്നിവർ പങ്കെടുത്തു.  

 ചടങ്ങിൽ സംസാരിച്ച മായി തു ഹ്യൂയെൻ ഇന്ത്യയിൽ നിന്ന് ഉയർന്നുവരുന്ന പ്രതിഭകളെ പ്രശംസിക്കുകയും തൻ്റെ വരാനിരിക്കുന്ന തിയേറ്റർ റിലീസായ 'എ ഫ്രജൈൽ ഫ്ലവറിൻ്റെ' വിശേഷം പങ്കുവെക്കുകയും ചെയ്തു.

 കോസ്‌പ്ലേ മത്സരവും വോയ്‌സ് ആക്ടിംഗ് മത്സരവും

 വളരെ പ്രതീക്ഷയോടെ കാത്തിരുന്ന കോസ്‌പ്ലേ മത്സരമായിരുന്നു മത്സരത്തിന്റെ സവിശേഷത.അതിൽ പങ്കെടുത്തവർ തങ്ങളുടെ പ്രിയപ്പെട്ട ആനിമേഷൻ, ഗെയിമിംഗ് കഥാപാത്രങ്ങളെ സർഗ്ഗാത്മകതയോടും കൃത്യതയോടും കൂടി അവതരിപ്പിച്ചു . വോയ്‌സ് ആക്ടിംഗ് മത്സരത്തിൽ വിദഗ്ധരായ 14 പേർ പങ്കെടുത്തു.

 വൈഭവി സ്റ്റുഡിയോസ് വികസിപ്പിച്ചുകൊണ്ടിരിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ ആനിമേ ആയ TRIO-യുടെ ഒരു പ്രത്യേക പ്രദർശനം ഈ പരിപാടിയിൽ അവതരിപ്പിച്ചു.

  BC-I, II, III, NMC PA യുടെ ചുമതലയുള്ള OSD BC ശ്രീ അനുഭവ് സിംഗ്, എക്‌സിക്യൂട്ടീവ് ഡയറക്ടർ,ഇലക്‌ട്രോണിക്‌സ് &കമ്പ്യൂട്ടർ സോഫ്റ്റ്‌വെയർ എക്‌സ്‌പോർട്ട് പ്രൊമോഷൻ കൗൺസിൽ ഓഫ് ഇന്ത്യ ശ്രീ ഗുർമീത് സിംഗ് എന്നിവർ ചേർന്ന് അവാർഡ് ദാന ചടങ്ങിൽ വിജയികളെ ആദരിച്ചു. വിജയികൾക്ക് ക്യാഷ് പ്രൈസുകൾ, WACOM-ൻ്റെ പെൻ ടാബ്‌ലെറ്റുകൾ, ഫേബർ-കാസ്റ്റലിൻ്റെ ഗുഡി ഹാംപറുകൾ, TRIO യുടെ ഔദ്യോഗിക ലഭ്യത എന്നിവ അവരുടെ മികച്ച നേട്ടങ്ങൾ ആഘോഷിക്കുന്നതിനായി ലഭിച്ചു.

 വാം! വെറുമൊരു മത്സരം എന്നതിലുപരി ഇത് ഇന്ത്യയുടെ സർഗ്ഗാത്മക മനസ്സുകളെ പ്രചോദിപ്പിക്കാനും ശാക്തീകരിക്കാനുമുള്ള ഒരു പ്രസ്ഥാനമാണ്.

 

വിജയികളുടെ പട്ടിക ലഭിക്കാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://pib.gov.in/PressReleasePage.aspx?PRID=2079509

 

************************


Release ID: (Release ID: 2079624)   |   Visitor Counter: Visitor Counter : 50