രാജ്യരക്ഷാ മന്ത്രാലയം
ഇന്ത്യൻ തീരസംരക്ഷണ സേന, 11 മത് ദേശീയ സമുദ്ര തെരച്ചിൽ - രക്ഷാപ്രവർത്തന അഭ്യാസപ്രകടനം കൊച്ചി തീരത്ത് നടത്തി
Posted On:
29 NOV 2024 3:46PM by PIB Thiruvananthpuram
ഇന്ത്യൻ തീരസംരക്ഷണ(ICG) സേന, ദേശീയ സമുദ്ര തെരച്ചിൽ- രക്ഷാപ്രവർത്തന അഭ്യാസപ്രകടനം (SAREX-2024) ത്തിന്റെ 11 മത് പതിപ്പ് 2024 നവംബർ 29 ന് കൊച്ചി തീരത്ത് നടത്തി . ദ്വിദിന അഭ്യാസം നവംബർ 28 ന് പ്രതിരോധ സെക്രട്ടറി ശ്രീ രാജേഷ് കുമാർ സിംഗ് ഉദ്ഘാടനം ചെയ്തു. ICG ഡയറക്ടർ ജനറൽ ശ്രീ പരമേഷ് ശിവമണി അവലോകനം ചെയ്തു. 'പ്രാദേശിക സഹകരണത്തിലൂടെ തിരച്ചിൽ, രക്ഷാപ്രവർത്തനം മെച്ചപ്പെടുത്തൽ' എന്ന പ്രമേയത്തിലൂന്നിയ SAREX-2024, സമുദ്ര സുരക്ഷ ശക്തിപ്പെടുത്തുന്നതിൽ അന്താരാഷ്ട്ര സഹകരണത്തിൻ്റെ പ്രാധാന്യം എടുത്തുകാണിച്ചു.
ഗവൺമെൻ്റ് ഏജൻസികൾ, മന്ത്രാലയങ്ങൾ, സായുധ സേനകൾ, വിവിധ തല്പരകക്ഷികൾ, വിദേശ പ്രതിനിധികൾ എന്നിവരിൽ നിന്നുള്ള മുതിർന്ന ഉദ്യോഗസ്ഥർ പങ്കെടുത്ത സെമിനാറുകൾ, ശിൽപശാലകൾ, ചർച്ചകൾ ഉൾപ്പെടെയുള്ള വിവിധ പരിപാടികൾ ആദ്യ ദിവസം നടന്നു. വിവിധ ഏജൻസികളുടെ കപ്പലുകളുടെയും വിമാനങ്ങളുടെയും പങ്കാളിത്തത്തോടെ കൊച്ചി തീരത്ത് സമുദ്ര അഭ്യാസപ്രകടനമാണ് രണ്ടാം ദിവസം നടന്നത്.
250 യാത്രക്കാരുമായി പോയ വിമാനം ഗുരുതരമായ സാങ്കേതിക തകരാർ നേരിടുകയും എയർ ട്രാഫിക് കൺട്രോളുമായുള്ള ആശയവിനിമയം നഷ്ടപ്പെടുകയും കൊച്ചിയിൽ നിന്ന് ഏകദേശം 150 നോട്ടിക്കൽ മൈൽ വടക്ക് പടിഞ്ഞാറ് റഡാറിൽ നിന്ന് അപ്രത്യക്ഷമാവുകയും ചെയ്യുന്ന തരത്തിൽ സാങ്കേതിക തകരാർ അനുകരിച്ചാണ് അഭ്യാസപ്രകടനം നടത്തിയത്. ഐ സി ജി, ഇന്ത്യൻ വ്യോമസേന (IAF), കൊച്ചിൻ പോർട്ട് അതോറിറ്റിയിൽ നിന്നുള്ള ടഗ്ഗുകൾ, കൊച്ചി വാട്ടർ മെട്രോയിൽ നിന്നുംമൂന്ന് വാട്ടർ മെട്രോകൾ, ഒരു ഗരുഡ റെസ്ക്യൂ & എമർജൻസി ക്രാഫ്റ്റ്, കേരള സംസ്ഥാന ഭരണകൂടം നൽകിയ ജല ആംബുലൻസ് എന്നിവ അടങ്ങുന്ന കപ്പലുകളും വിമാനങ്ങളും ഉൾപ്പെടെയുള്ളയുടെ സഹായത്തോടെ ഏകോപിത രക്ഷാപ്രവർത്തനം (MRO) അതിവേഗം ആരംഭിച്ചു.
പ്രധാന പ്രവർത്തനങ്ങൾ ഇവയാണ് :
വ്യോമസേന വിമാനങ്ങൾ ലൈഫ് റാഫ്റ്റ് ഡ്രോപ്പ് ചെയ്യുന്നു. അഡ്വാൻസ്ഡ് ലൈറ്റ് ഹെലികോപ്റ്ററുകൾ ഉപയോഗിച്ച് ഐസിജി കപ്പലുകളിൽ യാത്രക്കാരെ ഒഴിപ്പിക്കുന്നു.
ജേസൺ ക്രാഡിൽ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് വിമാന ജീവനക്കാരുടെ രക്ഷാപ്രവർത്തനം നടത്തിയത്
ലൈഫ് ബോയ്‌കൾ എത്തിക്കാൻ ഡ്രോണുകളുടെ നൂതന വിന്യാസം
രക്ഷാപ്രവർത്തനം നടത്തുന്നതിന് മാനദണ്ഡമാകുന്ന നടപടിക്രമങ്ങളും മികച്ച രീതികളും സാധൂകരിക്കാനാണ് ഈ അഭ്യാസം ലക്ഷ്യമിടുന്നത്. പരസ്പര ധാരണ വർദ്ധിപ്പിക്കുന്നതിനും സഹകരണം വളർത്തുന്നതിനും വലിയ തോതിലുള്ള സമുദ്ര അപകടങ്ങൾ കൈകാര്യം ചെയ്യുന്നതിനുള്ള ഫലപ്രദമായ തന്ത്രങ്ങൾ കൈമാറ്റം ചെയ്യുന്നതിനുമുള്ള ഒരു സുപ്രധാന വേദിയായി ഇത് പ്രവർത്തിച്ചു. നാഷണൽ മാരിടൈം സെർച്ച് ആൻഡ് റെസ്ക്യൂ ബോർഡ് അംഗങ്ങളും 38 വിശിഷ്ട വിദേശ നിരീക്ഷകരും പരിപാടിയിൽ പങ്കെടുത്തു.
SKFW.jpeg)
GMCP.jpeg)
******************************
(Release ID: 2079301)
Visitor Counter : 55