രാഷ്ട്രപതിയുടെ കാര്യാലയം
രാഷ്ട്രപതി നവംബർ 27 മുതൽ 30 വരെ തമിഴ്‌നാട് സന്ദർശിക്കും
Posted On:
26 NOV 2024 5:50PM by PIB Thiruvananthpuram
രാഷ്ട്രപതി ശ്രീമതി ദ്രൗപതി മുർമു 2024 നവംബർ 27 മുതൽ 30 വരെ തമിഴ്‌നാട് സന്ദർശിക്കും.
നവംബർ 28-ന് വെല്ലിംഗ്ടണ്‍ ഡിഫൻസ് സർവീസസ് സ്റ്റാഫ് കോളജിലെ അധ്യാപകരെയും പരിശീലനത്തിനെത്തിയ ഉദ്യോഗസ്ഥരെയും രാഷ്ട്രപതി അഭിസംബോധന ചെയ്യും.
നവംബർ 29 ന് നീലഗിരി ജില്ലയിലെ ആദിവാസി വനിതാ സ്വയം സഹായ സംഘങ്ങളിലെ അംഗങ്ങളുമായും ആദിവാസി സമൂഹത്തിലെ പ്രമുഖരുമായും ഉദഗമണ്ഡലത്തിലെ രാജ്ഭവനിൽ രാഷ്ട്രപതി സംവദിക്കും.
നവംബർ 30ന് തിരുവാരൂരിലെ തമിഴ്‌നാട് കേന്ദ്ര സർവകലാശാലയുടെ ബിരുദദാന ചടങ്ങിൽ രാഷ്ട്രപതി സംബന്ധിക്കും.
(Release ID: 2077820)
Visitor Counter : 38