വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
iffi banner
0 4

പ്രാദേശിക ഭാഷകളെ സംരക്ഷിക്കാനുള്ള ശക്തമായ ഉപകരണമാണ് സിനിമ: ചന്ദൻ സിംഗ്, സംവിധായകൻ, ‘റൊട്ടി കോൻ ബനാസി?’

'ഭ്രമയുഗം'- മനുഷ്യ മനസ്സിനെയും സാമൂഹിക ശ്രേണിയെയും പരിശോധിക്കാനുള്ള ഒരു അമാനുഷിക ഭൂതക്കണ്ണാടി. വിശ്വാസവഞ്ചന,അതിജീവനം, അമാനുഷിക ശക്തി എന്നിവയുടെ ഭാവങ്ങൾ ഭീതി ജനിപ്പിക്കുന്ന നാടോടി കഥയും പുരാണവും കൊണ്ട് സമന്വയിപ്പിച്ചിരിക്കുന്നു.

 

ഭ്രമയുഗം-അതിജീവനത്തിൻ്റെയും വിശ്വാസവഞ്ചനയുടെയും അമാനുഷിക ശക്തികളുടെയും ഭാവങ്ങൾ, തണുത്ത ഭീതിപ്പെടുത്തുന്ന നാടോടി കഥയും പുരാണകഥയും സമന്വയിപ്പിച്ച് കൊണ്ട് അവതരിപ്പിച്ചിരിക്കുന്ന ഈ ചിത്രം 17-ാം നൂറ്റാണ്ടിലെ മലബാറിലേക്ക് പ്രേക്ഷകരെ കൊണ്ടുപോകുന്നു 

 പോർച്ചുഗീസ് അടിമക്കച്ചവടക്കാരിൽ നിന്ന് രക്ഷപ്പെട്ട്   പലായനം ചെയ്യുന്ന തേവൻ എന്ന മനുഷ്യൻ , ഉപേക്ഷിക്കപ്പെട്ട ഒരു മനയുടെ ജീർണിച്ച രഹസ്യങ്ങളിൽ കുടുങ്ങി പോകുന്നതാണ് ചിത്രം.അതിന്റെ ഹൃദയഭാഗത്ത് വരാഹി ദേവി വീടിൻ്റെ പൂർവ്വികർക്ക് സമ്മാനിച്ച ഒരു അസുരൻ- ചാത്തൻ്റെ വേട്ടയാടുന്ന രൂപമുണ്ട്. തലമുറകളായി തുടർന്ന അധികാരത്തർക്കത്തിൽ ഉൾപ്പെട്ടിരിക്കുന്ന എല്ലാവരെയും ഈ ചാത്തൻ നശിപ്പിക്കുന്നു.

 ഭ്രമയുഗം വെറുമൊരു ഹൊറർ സിനിമ മാത്രമല്ല, അധികാരത്തിൻ്റെ അഴിമതി, മനുഷ്യ ദൗർബല്യം, അടിച്ചമർത്തലിൻ്റെ ചാക്രിക സ്വഭാവം എന്നിവയെക്കുറിച്ചുള്ള ഒരു ആഖ്യാനമാണ്. കഥയുടെ പുരാതന അന്തരീക്ഷവും സങ്കീർണ്ണമായ പ്ലോട്ടിംഗും ഇതിനെ മലയാള സിനിമയിലെ ശ്രദ്ധേയമായ ആഖ്യാനമാക്കി മാറ്റുന്നു. സിനിമയുടെ പ്രമേയം പ്രേക്ഷകരിൽ പ്രതിധ്വനിക്കുന്നു. കാല ദേശങ്ങൾക്കപ്പുറം അധികാര മോഹം പലപ്പോഴും വിനാശകരമായ പ്രത്യാഘാതങ്ങളിലേക്ക് നയിക്കുന്നതെങ്ങനെയെന്ന് ചിത്രം പര്യവേക്ഷണം ചെയ്യുന്നു.


'റൊട്ടി കോൻ ബനാസി?’ എന്ന ചിത്രം തലമുറകളുടെ പുരുഷാധിപത്യത്തിൻ്റെ സ്വാധീനത്തിലേക്ക് കടന്നുചെല്ലുന്നു. ഇത് രാജസ്ഥാനി ഭാഷയിലെ ഒരു വൈകാരിക നാടകമാണ്. അച്ഛൻ്റെ പരമ്പരാഗത തരത്തിലുള്ള പ്രതീക്ഷകൾക്കും, ഭാര്യയെ പിന്തുണയ്ക്കാനുള്ള ആഗ്രഹത്തിനും ഇടയിൽ കുടുങ്ങിയ ഒരു യുവാവിൻ്റെ കഥയാണ് ചിത്രം പറയുന്നത്. സൂക്ഷ്മമായ ചിത്രീകരണത്തിലൂടെ, പുരുഷാധിപത്യ വിശ്വാസങ്ങൾ കുടുംബത്തിൻ്റെ ചലനാത്മകതയെ,പ്രത്യേകിച്ച് സ്ത്രീകൾ വഹിക്കുന്ന അസമത്വത്തെ എങ്ങനെ രൂപപ്പെടുത്തുന്നു എന്നതിലേക്ക് വെളിച്ചം വീശുന്നു.


റൊട്ടി കോൻ ബനാസി?’, ‘ഭ്രമയുഗം’ എന്നിവ പ്രാദേശിക സിനിമയുടെ പരിവർത്തന ശക്തിയെ ഉയർത്തിക്കാട്ടുന്നു. 
 ‘ റൊട്ടി കോൻ ബനാസി? പുരുഷാധിപത്യ ഘടനകൾക്കുള്ളിലെ ലിംഗസമത്വത്തിൻ്റെ പ്രസക്തമായ പ്രശ്നത്തിലേക്ക് ശ്രദ്ധ ആകർഷിക്കുന്നു. മനുഷ്യൻ്റെ മനസ്സിനെയും സാമൂഹിക ശ്രേണികളെയും പരിശോധിക്കാൻ ഭ്രമയുഗം ഒരു അമാനുഷിക ഭൂത കണ്ണാടി വാഗ്ദാനം ചെയ്യുന്നു.  രണ്ട് സിനിമകളും, ഭാവത്തിലും ശൈലിയിലും വളരെ വ്യത്യസ്തമാണെങ്കിലും, അർത്ഥവത്തായ സംഭാഷണങ്ങൾ സൃഷ്ടിക്കുന്നതിനുള്ള പ്രതിബദ്ധത പങ്കിടുന്നു. പ്രാദേശിക കഥകൾ അവയുടെ ആഴം, കലാപരത, സാംസ്കാരിക പ്രാധാന്യം എന്നിവയ്ക്ക് അംഗീകാരം നേടുന്നതിന്റെ മികച്ച ഉദാഹരണമാണ് ഈ ചിത്രങ്ങൾ.ഇന്ത്യൻ സിനിമയുടെ വികസിച്ചുകൊണ്ടിരിക്കുന്ന ഭൂപ്രകൃതിയെ ഈ ചലച്ചിത്രങ്ങൾ പ്രതിഫലിപ്പിക്കുന്നു.

*****************

iffi reel

(Release ID: 2076247) Visitor Counter : 6