രാഷ്ട്രപതിയുടെ കാര്യാലയം
കോടി ദീപോത്സവത്തിൽ രാഷ്ട്രപതി പങ്കെടുത്തു.
Posted On:
21 NOV 2024 8:58PM by PIB Thiruvananthpuram
തെലങ്കാനയിലെ ഹൈദരാബാദ് എൻടിആർ സ്റ്റേഡിയത്തിൽ ഇന്ന് (നവംബർ 21, 2024)
നടന്ന കോടി ദീപോത്സവം-2024 ല്‍ രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുര്‍മു പങ്കെടുത്തു.
സമ്പന്നമായ തെലുഗു കലാ സംസ്‌കാരത്തിൻ്റെയും പൈതൃകത്തിൻ്റെയും നാട്ടിൽ ഈ ആത്മീയ പരിപാടി ആഘോഷിക്കുന്നതിനാൽ ദീപോത്സവത്തിൽ പങ്കെടുക്കുന്നതിൽ സന്തോഷമുണ്ടെന്ന് രാഷ്ട്രപതി പറഞ്ഞു. വിളക്ക് തെളിയിക്കുന്നത് ഇരുട്ടിൽ നിന്ന് വെളിച്ചത്തിലേക്കും അജ്ഞതയിൽ നിന്ന് അറിവിലേക്കും നീങ്ങാനുള്ള സന്ദേശമാണ് എല്ലാവർക്കും നൽകുന്നതെന്ന് അവർ പറഞ്ഞു. രാജ്യത്തെ തുടർച്ചയായ വികസനത്തിൻ്റെ പാതയിൽ മുന്നോട്ട് കൊണ്ടുപോകാനും സത്യത്തിൻ്റെയും ധർമത്തിൻ്റെയും വഴിയില്‍ മുന്നേറാനും അധഃസ്ഥിതരുടെ ക്ഷേമത്തിനായി പ്രവർത്തിക്കാനുമുള്ള ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തി ദീപം തെളിയിക്കാൻ രാഷ്ട്രപതി എല്ലാവരോടും അഭ്യർത്ഥിച്ചു.
സമഗ്രവും ഉള്‍ച്ചേര്‍ന്നതുമായ വികസനമെന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യ ഇന്ന് മുന്നോട്ട് പോകുന്നതെന്ന് രാഷ്ട്രപതി പറഞ്ഞു. ഈ ലക്ഷ്യം കൈവരിക്കുന്നതിന് നാം ഒരുമിച്ച് മുന്നേറുകയും വികസിത ഇന്ത്യയുടെ സൃഷ്ടിക്ക് സംഭാവന നൽകുകയും വേണം. ആധുനിക വികസനരീതികള്‍ അവലംബിക്കുന്നതിനൊപ്പം നമ്മുടെ മഹത്തായ സംസ്കാരം സംരക്ഷിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നതിലൂടെ വികസനലക്ഷ്യങ്ങൾ വേഗം കൈവരിക്കാനാവുമെന്ന് അവര്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു.
രാഷ്ട്രപതിയുടെ പ്രസംഗത്തിനായി ഇവിടെ ക്ലിക്ക് ചെയ്യുക.
(Release ID: 2075794)
Visitor Counter : 8