പഴ്‌സണല്‍, പബ്ലിക് ഗ്രീവന്‍സസ് ആന്റ് പെന്‍ഷന്‍സ് മന്ത്രാലയം
azadi ka amrit mahotsav

കർമ്മയോഗി സപ്താഹ് അഭൂതപൂർവമായ സ്വാധീനം നേടി :

45.6 ലക്ഷം അംഗത്വo , 32.6 ലക്ഷം പൂർത്തീകരണങ്ങൾ,
കൂടാതെ 38 ലക്ഷത്തിലധികം പഠന മണിക്കൂറുകൾ എന്നിവ പരിവർത്തനാത്മക പഠനത്തിലേയ്ക്ക് നയിക്കുന്നു

Posted On: 08 NOV 2024 12:00PM by PIB Thiruvananthpuram

2024 ഒക്‌ടോബർ 19 മുതൽ 27 വരെയുള്ള ഒരാഴ്‌ച, കർമ്മയോഗി സപ്താഹ് എന്ന ദേശീയ പഠന വാര സംരംഭത്തിലൂടെ കേന്ദ്ര ഗവൺമെന്റ് ജീവനക്കാർ പഠനത്തിൻ്റെയും വികാസത്തിന്റെയും അസാധാരണമായ ഒരു യാത്രയിൽ ഒത്തുചേർന്നു. ഇത് കേവലം കോഴ്‌സുകൾ പൂർത്തിയാക്കുന്നത് മാത്രമായിരുന്നില്ല, ഓരോ വകുപ്പിലെയും പൊതു സേവകരെ കൂടുതൽ ഒരുമിപ്പിച്ചുകൊണ്ട് അവരുടെ പ്രൊഫഷണൽ മികവും വ്യക്തിത്വ വികസനവും പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടിയുള്ള ഒരു സംരംഭം കൂടിയായിരുന്നു . കർമ്മയോഗി സപ്താഹിലൂടെ , ഗവൺമെന്റ് ജീവനക്കാർ- പദവിയിൽ ചെറിയ ഉദ്യോഗസ്ഥർ മുതൽ മുതിർന്ന ഉദ്യോഗസ്ഥർ വരെ- മാറിക്കൊണ്ടിരിക്കുന്ന ലോകത്തിനായി അവരുടെ കഴിവുകളും മാനസികാവസ്ഥയും സമ്പന്നമാക്കാൻ പ്രതിജ്ഞാബദ്ധരായി മുന്നോട്ട് പോയി.

ഉദ്ഘാടന ചടങ്ങിൽ, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി രാജ്യത്തെ ആദ്യത്തെ പൊതു മാനവ വിഭവ ശേഷി ക്ഷമത മാതൃക - 'കർമ്മയോഗി കോംപിറ്റൻസി മോഡൽ'പുറത്തിറക്കി.തദ്ദേശീയ വിജ്ഞാന സമ്പ്രദായങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് തയ്യാറാക്കിയ ഈ മാതൃകയിൽ ഓരോ കർമ്മയോഗി ഉദ്യോഗസ്ഥനും അവരുടെ ജോലിസ്ഥലങ്ങളിൽ സ്വീകരിക്കുകയും നടപ്പിലാക്കുകയും ചെയ്യേണ്ട പ്രധാന കർത്തവ്യങ്ങളും അവർക്കുണ്ടായിരിക്കേണ്ട ഗുണങ്ങളും വിശദമാക്കുന്നു.

ഈ പഠന വാരം പുതിയ സാധ്യതകളിലേക്ക് അവരുടെ മനസ്സിനെ കൊണ്ടെത്തിച്ചതായും കഴിവുകൾ മെച്ചപ്പെടുത്തിയതായും അതിലും പ്രധാനമായി, അർത്ഥവത്തായ രീതിയിൽ സഹപ്രവർത്തകരുമായി അവരെ ബന്ധിപ്പിച്ചതായും ഉദ്യോഗസ്ഥർ അവരുടെ അനുഭവങ്ങൾ പങ്കിട്ടു. പൂർത്തിയാക്കിയ ഓരോ പഠന മണിക്കൂറും ഒരു സ്ഥിതിവിവരക്കണക്ക് മാത്രമല്ല, കൂടുതൽ ചടുലവും അറിവുള്ളതുമായ ഭരണത്തിലേക്കുള്ള ചവിട്ടുപടിയായിരുന്നു.

45.6 ലക്ഷം കോഴ്‌സ് എൻറോൾമെൻ്റുകളും 32.6 ലക്ഷം പൂർത്തീകരണങ്ങളും 38 ലക്ഷത്തിലധികം പഠന മണിക്കൂറുകളും ഉള്ള ഈ പരിപാടി വലിയ സ്വാധീനമുള്ള പഠന സംരംഭങ്ങൾക്ക് ഒരു മാതൃകയായി. ആഴ്ചയിൽ 4.3 ലക്ഷം ഉദ്യോഗസ്ഥർ കുറഞ്ഞത് നാല് മണിക്കൂറെങ്കിലും പഠനത്തിനായി നീക്കിവച്ചു.അതേസമയം 37,000 ഗ്രൂപ്പ് എ ഓഫീസർമാരും നിരവധി മുതിർന്ന ഉദ്യോഗസ്ഥരും പ്രൊഫഷണൽ വികസനത്തിന് മുൻഗണന നൽകി. 23,800-ലധികം പേർ നാലോ അതിലധികമോ മണിക്കൂർ പുതിയ

പഠനത്തിനായി നീക്കിവയ്ക്കുന്നു. ജോയിൻ്റ് സെക്രട്ടറിമാരും ഉയർന്ന റാങ്കിലുള്ള ഉദ്യോഗസ്ഥരും ഈ പഠന പ്രവർത്തനത്തിൽ പങ്കാളികളായത് പഠനത്തോടുള്ള പ്രതിബദ്ധത ഉയർന്ന ഉദ്യോഗസ്ഥ സംവിധാനത്തിൽ നിന്നാണ് ആരംഭിക്കുന്നതെന്ന് തെളിയിക്കുന്നു. ദേശീയ പഠന വാരത്തിൽ, പൊതു സേവകർക്കിടയിലുണ്ടായ ഊർജ്ജവും പ്രതിബദ്ധതയും വളരെ വ്യക്തമായിരുന്നു.ശരാശരി പ്രതിദിന കോഴ്‌സ് പൂർത്തീകരണങ്ങൾ, ഈ പ്രത്യേക വാരാചരണത്തിന് മുമ്പ് ഉണ്ടായിരുന്ന 40,000 ൽ നിന്ന് 3.55 ലക്ഷം എന്ന വലിയ സംഖ്യയിലേക്ക് കുതിച്ചു.ഈ സംരംഭം ഗവൺമെന്റ് ഉദ്യോഗസ്ഥർക്കിടയിൽ ഉണർത്തുന്ന ആവേശത്തിൻ്റെ തെളിവാണ് ഈ കണക്ക്.

പഠന വാരാചരണ പ്രവർത്തനങ്ങളിൽ പങ്കെടുത്തവർക്ക് എല്ലാവർക്കും , ഈ സംരംഭം വെറും മണിക്കൂറുകൾ അല്ലെങ്കിൽ പൂർത്തീകരണങ്ങൾ എന്നതിലുപരി, പൊതുസേവനത്തിൻ്റെ ഭാവിയിലേക്കുള്ള ഒരു പങ്കിട്ട കാഴ്ചപ്പാടിനായുള്ള ബോധപൂർവമായ ശ്രമമായിരുന്നു.

ദേശീയ പഠന വാരത്തിൽ പരമാവധി പൂർത്തിയാക്കിയ ചില കോഴ്‌സുകളുടെ സ്ഥിതി വിവരം ഇപ്രകാരമാണ്: വികസിത ഭാരത മുന്നേറ്റം- 2047 ൽ 3.8 ലക്ഷത്തിലധികം കോഴ്സുകൾ പൂർത്തിയാക്കി , സ്വച്ഛതാ ഹി സേവ 2024 ൽ 1.5 ലക്ഷം പൂർത്തിയാക്കി ,ജൻ ഭാഗിദാരി യിൽ 44,000-ലധികം കോഴ്സുകൾ പൂർത്തിയാക്കി

 

പൗര കേന്ദ്രീകൃത ഭരണം, ഡിജിറ്റൽ ഉൾപ്പെടുത്തൽ, തദ്ദേശീയ ജ്ഞാന സമ്പ്രദായം എന്നിവ കേന്ദ്രീകരിച്ചുള്ള ആശയങ്ങൾക്കൊപ്പം വിദഗ്ധരുമായുള്ള 250-ലധികം സമൂഹികചർച്ചകളിലും വെബിനാറുകളിലും ജീവനക്കാരെ ഉൾപ്പെടുത്തിക്കൊണ്ട് കർമ്മയോഗി സപ്താഹ് പ്രതീക്ഷയോടെ മുന്നോട്ടുപോയി . സജീവമായ ചർച്ചകളിലൂടെ, പങ്കാളികൾക്ക് പുതിയ ഉൾക്കാഴ്ചകളും സംവിധാനങ്ങളും ലഭിച്ചു. അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന ലോകത്ത് ഭരണത്തിൻ്റെ ഭാവിക്കായി അവരെ സജ്ജമാക്കി 

2024 ഒക്‌ടോബർ 21-ന് ദേശീയ പഠന വാരത്തിൽ ഇൻഡിക് ദിന വെബ്‌നാർ പരമ്പരയും സംഘടിപ്പിച്ചു. വിവിധ മേഖലകളിൽ നിന്നുള്ള വിദഗ്ധ പ്രഭാഷകർ ഇന്ത്യൻ ജ്ഞാന സമ്പ്രദായം (ഐകെഎസ്), നാഗരിക വികസനം എന്നിവയെക്കുറിച്ചുള്ള അവരുടെ ഉൾക്കാഴ്‌ചകൾ പങ്കിട്ടു.ഇത്പരമ്പരാഗത ജ്ഞാനവും ആധുനിക കണ്ടുപിടുത്തങ്ങളും എങ്ങനെ സമന്വയിക്കുന്നു എന്നതിനെക്കുറിച്ചുള്ള സമ്പന്നമായ ധാരണ വാഗ്ദാനം ചെയ്തു 

അറിവ്, സഹാനുഭൂതി, മികവ് എന്നിവയോടെ രാജ്യത്തെ സേവിക്കുന്നതിനുള്ള അവരുടെ സമർപ്പണത്തെ മാനിച്ചുകൊണ്ട് ഒരു രാജ്യം അതിൻ്റെ പൊതു സേവകരുടെ തുടർച്ചയായ വളർച്ചയിൽ നിക്ഷേപിക്കുമ്പോൾ, എന്തും സാധ്യമാണ് എന്നതിന്റെ ശക്തമായ ഓർമ്മപ്പെടുത്തലായി കർമ്മയോഗി സപതാഹ് നിലകൊള്ളുന്നു.

കൂടുതൽ വിവരങ്ങൾക്ക് ലിങ്കിൽ ക്ലിക്ക് ചെയ്യുക https://pib.gov.in/PressReleasePage.aspx?PRID=2071690

 

 

*****************************


(Release ID: 2071988) Visitor Counter : 16