ഉപരാഷ്ട്രപതിയുടെ കാര്യാലയം
ദീപാവലിയുടെ പൂർവ്വ ദിനത്തിൽ രാജ്യത്തിന് ഉപരാഷ്ട്രപതിയുടെ ആശംസകൾ
Posted On:
30 OCT 2024 6:54PM by PIB Thiruvananthpuram
ദീപാവലിയുടെ മഹത്തായ അവസരത്തിൽ, ഭാരതത്തിലെ എല്ലാ സഹ പൗരന്മാർക്കും ഞാൻ എൻ്റെ ഹൃദയംഗമവും ഊഷ്മളവുമായ ആശംസകൾ നേരുന്നു
ഭാരതത്തിൽ മാത്രമല്ല, ലോകമെമ്പാടുമുള്ള നമ്മുടെ പ്രവാസികൾ ആദരവോടെയും സന്തോഷത്തോടെയും ആഘോഷിക്കുന്ന ദീപാവലി, ഇരുട്ടിനെതിരായ വെളിച്ചത്തിൻ്റെയും നിരാശയ്‌ക്കെതിരായ പ്രതീക്ഷയുടെയും അജ്ഞതയ്‌ക്കെതിരായ അറിവിൻ്റെയും കാലാതീതമായ വിജയത്തെ പ്രതീകപ്പെടുത്തുന്നു. ദീപാവലി, നീതിയുടെ സന്ദേശം വഹിക്കുന്നു. അചഞ്ചലമായ സമഗ്രതയോടും അർപ്പണബോധത്തോടും കൂടി നമ്മുടെ കടമകൾ നിറവേറ്റാൻ അത് നമ്മെ പ്രേരിപ്പിക്കുന്നു.
ഈ ദീപാവലിയിൽ അയോധ്യയിലെ ദീപോത്സവം യഥാർത്ഥത്തിൽ ദിവ്യമായ ഒരു കാഴ്ചയാണ്. ചെരാതുകളുടെ തിളക്കം,ആഘോഷത്തിൽ എല്ലാവരെയും ഒരുമിച്ച് ചേർക്കുകയും ലോകത്തെ മാത്രമല്ല, നമ്മുടെ മനസ്സിൻ്റെയും ആത്മാവിൻ്റെയും ആന്തരിക ബോധത്തെയും പ്രകാശിപ്പിക്കുകയും ചെയ്യുന്നു.
നാം ദീപങ്ങൾ തെളിയിക്കുമ്പോൾ, ദീപാവലിയുടെ പ്രഭ നമ്മുടെ പാതയെ പ്രകാശിപ്പിക്കട്ടെ. ഭാരതത്തെ ഐക്യത്തിൻ്റെയും സമൃദ്ധിയുടെയും അതിരുകളില്ലാത്ത പുരോഗതിയുടെയും ഭാവിയിലേക്ക് നയിക്കട്ടെ . ഈ ഉത്സവത്തിൻ്റെ വെളിച്ചം നമ്മുടെ ഹൃദയങ്ങളിൽ ജ്ഞാനവും അനുകമ്പയും സമാധാനവും പ്രചോദിപ്പിക്കട്ടെ, നമ്മുടെ ജീവിതത്തെ സമ്പന്നമാക്കുകയും നമ്മുടെ സമൂഹങ്ങളെ ശക്തിപ്പെടുത്തുകയും ചെയ്യട്ടെ.
എല്ലാവർക്കും സന്തോഷകരവും അനുഗ്രഹീതവുമായ ദീപാവലി ആശംസിക്കുന്നു!
ഉപരാഷ്ട്രപതിയുടെ സന്ദേശത്തിൻ്റെ ഹിന്ദി പതിപ്പ് ചുവടെ കാണാം
दीपावली के इस शुभ अवसर पर, मैं भारत के सभी नागरिकों को अपनी हार्दिक शुभकामनाएँ और स्नेहपूर्ण अभिवादन प्रेषित करता हूँ।
प्रकाश द्वारा अंधकार पर, आशा की निराशा पर एवं ज्ञान की अज्ञानता पर कालजयी विजय का प्रतीक दीपावली का त्योहार भारत तथा विश्व भर में हमारे प्रवासी समुदायों द्वारा श्रद्धा एवं हर्षोल्लास के साथ मनाया जाता है।
यह पर्व हमें नीतिपरायणता और समर्पण का संदेश देता है, जो हमें अपने कर्तव्यों का सत्यनिष्ठा से पालन करने के लिए निरन्तर प्रेरित करता है।
इस दीपावली पर अयोध्या में आयोजित दीपोत्सव एक अद्भुत दृश्य होगा जो सभी को एकजुट करेगा। दीपों की रोशनी न केवल इस संसार को अपितु हमारे मन और आत्मा की गहराईयों को भी प्रज्वलित करेगी।
आइए इस दीवाली पर आस्था के दीपक जलाकर अपना मार्ग रौशन करें तथा भारत की एकता, समृद्धि और असीमित प्रगति का मार्ग प्रशस्त करें। इस पर्व की आभा हमारे दिलों में ज्ञान, करुणा और शांति को प्रेरित करे, हमारे जीवन को समृद्ध बनाए और हम सभी को मज़बूती दे।
सभी को दीपावली की हार्दिक शुभकामनाएं !
****
(Release ID: 2069848)
Visitor Counter : 31