രാഷ്ട്രപതിയുടെ കാര്യാലയം
രാഷ്ട്രപതി ഭവനിൽ നടന്ന കലാപ്രദർശനം രാഷ്ട്രപതി വീക്ഷിച്ചു
Posted On:
29 OCT 2024 1:44PM by PIB Thiruvananthpuram
ന്യൂഡൽഹി : ഒക്ടോബർ 29, 2024
ഒരു സംഘം കലാകാരന്മാർ രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമുവിനെ ഇന്ന് (ഒക്‌ടോബർ 29, 2024)സന്ദർശിച്ചു. രാഷ്ട്രപതി ഭവനിൽ താമസിക്കുന്ന സമയത്ത് കലാകാരന്മാർ തയ്യാറാക്കിയ കലാസൃഷ്ടികളുടെ പ്രദർശനവും രാഷ്ട്രപതി വീക്ഷിച്ചു .
കലാകാരന്മാർ തയ്യാറാക്കിയ ചിത്രങ്ങൾ ഉൾപ്പെടുന്ന കലാസൃഷ്ടികളെ രാഷ്ട്രപതി അഭിനന്ദിച്ചു. മനുഷ്യരും പ്രകൃതിയും തമ്മിലുള്ള ശാശ്വതമായ ബന്ധമാണ് ഈ കലാസൃഷ്ടികളിൽ പ്രതിഫലിക്കുന്നതെന്നും അവയെ അഭിനന്ദിച്ചും വാങ്ങിയും ഈ കലാകാരന്മാരെ പ്രോത്സാഹിപ്പിക്കണമെന്നും അവർ എല്ലാവരോടും അഭ്യർത്ഥിച്ചു.
ഛത്തീസ്ഗഡ്, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഒഡീഷ, മിസോറാം, തെലങ്കാന, ഉത്തരാഖണ്ഡ്, ജാർഖണ്ഡ് എന്നിവിടങ്ങളിൽ നിന്നുള്ള ഈ കലാകാരന്മാർ അവിടങ്ങളിലെ വിവിധ കടുവാ സങ്കേതങ്ങൾക്ക് സമീപം താമസിക്കുന്നവരാണ് . ആർട്ടിസ്റ്റ്-ഇൻ-റെസിഡൻസി സംരംഭമായ ‘ശ്രീജൻ 2024’ ന് കീഴിൽ ഒക്ടോബർ 21 മുതൽ ഇന്നുവരെ അവർ രാഷ്ട്രപതി ഭവനിൽ താമസിച്ചു . അവിടുത്തെ താമസകാലത്ത്, കലാകാരന്മാർ പ്രകൃതിദത്തമായ നിറങ്ങൾ ഉപയോഗിച്ചു ഗോത്രവർഗ സമകാലിക കലാരൂപങ്ങളായ ,സൗര, ഗോണ്ട്, വർലി, ഐപാൻ, സൊഹ്‌റായ് തുടങ്ങിയ കലാരൂപങ്ങളുടെ മനോഹരമായ പെയിൻ്റിംഗുകൾ തയ്യാറാക്കിയിരുന്നു
(Release ID: 2069155)
Visitor Counter : 18