ഷിപ്പിങ് മന്ത്രാലയം
azadi ka amrit mahotsav

കൃഷ്ണഗുരു അന്താരാഷ്ട്ര ആത്മീയ യുവസമൂഹത്തിന്റെ 21-ാമത് ബിനാലെ സമ്മേളനം ഉപരാഷ്ട്രപതി ശ്രീ ജഗ്ദീപ് ധൻഖർ ഉദ്ഘാടനം ചെയ്തു

Posted On: 27 OCT 2024 8:04PM by PIB Thiruvananthpuram

സമാധാനം, ഐക്യം, സാഹോദര്യം, ആത്മീയത എന്നീ തത്വങ്ങൾക്ക് ഭാരതം ഏറെക്കാലമായി ഉദാഹരിക്കപ്പെടുന്നുവെന്ന് ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍ഖര്‍ പറഞ്ഞു. ‘ലോകം ഒരു കുടുംബം’ എന്നര്‍ത്ഥം വരുന്ന നമ്മുടെ പ്രാചീന തത്വചിന്തയായ 'വസുധൈവ കുടുംബകം'  ഇന്ത്യൻ നാഗരികതയുടെയും സംസ്കാരത്തിൻ്റെയും കാതലാണ്. . വടക്കുകിഴക്കന്‍ മേഖലകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന സാഹചര്യത്തില്‍ സമാധാനം, ഐക്യം, ആത്മദര്‍ശനം, ആഴത്തിലുള്ള ഭക്തിബോധം എന്നിവ നാം ജീവിതത്തിന്റെ ഭാഗമാക്കുന്നു. കൃഷ്ണഗുരു അന്താരാഷ്ട്ര ആത്മീയ യുവസമൂഹത്തിന്റെ 21-ാമത് ബിനാലെ സമ്മേളനത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ഉപരാഷ്ട്രപതി.


“ഞാൻ വടക്കുകിഴക്കൻ മേഖലയിലാണ്. ഈ പ്രദേശത്തിന്റെ സ്വാഭാവികമായ ഐക്യം ജനങ്ങള്‍ക്ക് ആത്മദര്‍ശനത്തിനും ആന്തരിക സമാധാനത്തിനും അവസരമൊരുക്കുന്നു. ഇന്ന് ഇവിടെ ഈ പരിപാടിയിൽ പങ്കെടുത്തതോടെ എനിക്ക് ഒരു പുതിയ ആന്തരികസമാധാനം ലഭിച്ചു. ഭാരതീയത നമ്മുടെ സ്വത്വമാണ്. അതിൻ്റെ പ്രചാരണത്തിനും സംരക്ഷണത്തിനുമായി ഉറച്ചുനിൽക്കുന്ന ഒരാളുണ്ട്  - ഒരേയൊരു പേര് - കൃഷ്ണഗുരു. ഞാനിന്ന് പരമപൂജ്യനൊപ്പം നില്‍ക്കുമ്പോള്‍ ഉയര്‍ന്ന ലക്ഷ്യങ്ങളാണ് പ്രവര്‍ത്തനത്തെ നയിക്കേണ്ടതെന്നത് ശക്തമായി മുഴങ്ങിക്കേള്‍ക്കുന്നു.


യുവശക്തി മഹാശക്തിയാണെന്ന് ചടങ്ങിൽ സംസാരിച്ച കേന്ദ്ര തുറമുഖ -  കപ്പല്‍ - ജലഗതാഗത മന്ത്രി ശ്രീ സർബാനന്ദ സോനോവാൾ പറഞ്ഞു. ആത്മീയവും സാംസ്കാരികവും സാമൂഹ്യവുമായ ശാക്തീകരണത്തിലൂടെ നാടിനെ ശക്തിപ്പെടുത്തുന്നതിൽ നമ്മുടെ യുവത നിർണായക പങ്കുവഹിക്കും.


സമ്മേളനത്തിനെത്തിയ ഉപരാഷ്ട്രപതി, അസം ഗവർണർ, അസം മുഖ്യമന്ത്രി, കേന്ദ്ര തുറമുഖ -  കപ്പല്‍ - ജലഗതാഗത മന്ത്രി എന്നിവർക്ക് നേരത്തെ പരമ്പരാഗത ഖോൽ കളിക്കാരുടെ സംഘം ഊഷ്മളമായ സ്വീകരണം നൽകിയിരുന്നു. ചടങ്ങിൽ അതിഥികളുടെ സാന്നിധ്യത്തിൽ ഉപരാഷ്ട്രപതിയും ഭാര്യയും ചേർന്ന് വൃക്ഷത്തൈകൾ നട്ടു.


ഉപരാഷ്ട്രപതിയുടെ പ്രസംഗം പൂർണ്ണരൂപത്തിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യുക  
 


(Release ID: 2068777) Visitor Counter : 29


Read this release in: Tamil , English , Urdu , Hindi