രാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

റായ്പൂരിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയുടെ ബിരുദദാനചടങ്ങിൽ രാഷ്ട്രപതി പങ്കെടുത്തു

Posted On: 25 OCT 2024 7:26PM by PIB Thiruvananthpuram

റായ്പൂരിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയുടെ (NIT) ഇന്നലെ നടന്ന (2024 ഒക്‌ടോബർ 25) 14-ാമത് ബിരുദദാനചടങ്ങിനെ രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമു അഭിസംബോധന ചെയ്യുകയും ആശിർവദിക്കുകയും ചെയ്തു.

 സാങ്കേതിക വിദ്യയുടെ വികസനം ശാസ്ത്രത്തെ ആശ്രയിച്ചാണിരിക്കുന്നതെന്ന് ചടങ്ങിൽ സംസാരിച്ച രാഷ്ട്രപതി വ്യക്തമാക്കി. 2024 ലെ ഭൗതികശാസ്ത്ര, രസതന്ത്ര നൊബേൽ ജേതാക്കൾ നിർമ്മിത ബുദ്ധിയുമായി ബന്ധപ്പെട്ട അവരുടെ പ്രവർത്തനങ്ങൾക്കാണ് തിരഞ്ഞെടുക്കപ്പെട്ടതെന്ന് അവർ ചൂണ്ടിക്കാട്ടി. നിർമ്മിത ബുദ്ധിയ്ക്കാണ് ലോകം ഇപ്പോൾ മുൻഗണന നൽകുന്നതെന്നും രാഷ്ട്രപതി പറഞ്ഞു. നിർമ്മിത ബുദ്ധി സംബന്ധിച്ച ആഗോള കൂട്ടായ്മയിൽ സ്ഥാപക അംഗമാണ് ഇന്ത്യ.

 മുൻഗണനകൾ തീരുമാനിക്കാനും ജീവിത മൂല്യങ്ങൾ നിർണ്ണയിക്കാനും രാഷ്ട്രപതി വിദ്യാർത്ഥികളെ ഉപദേശിച്ചു. വ്യക്തിഗതമായ വികസനത്തിനും സ്വന്തം വിജയത്തിനും വേണ്ടി മാത്രം പ്രവർത്തനങ്ങൾ പരിമിതപ്പെടുത്തുകയാണോ ചെയ്യുകയെന്നും, സമൂഹത്തെയും രാഷ്ട്രത്തെയും കുറിച്ചുള്ള ആകുലതകൾക്ക് കൂടി മനസ്സിൽ ഇടമുണ്ടാകുമോ എന്നും രാഷ്ട്രപതി വിദ്യാർത്ഥികളോട് ആരാഞ്ഞു.

********************


(Release ID: 2068349) Visitor Counter : 33