രാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

സിംഗപ്പൂർ പ്രതിരോധ മന്ത്രി, രാഷ്ട്രപതിയെ സന്ദർശിച്ചു

Posted On: 22 OCT 2024 5:51PM by PIB Thiruvananthpuram

സിംഗപ്പൂർ പ്രതിരോധ മന്ത്രി ഡോ എൻ ജി ഇംഗ്  ഹെൻ ഇന്ന് (ഒക്‌ടോബർ 22, 2024) രാഷ്ട്രപതി ഭവനിൽ ,  രാഷ്‌ട്രപതി  ശ്രീമതി ദ്രൗപദി  മുർമുവുമായി കൂടിക്കാഴ്ച നടത്തി. ഡോ ഹെനെ രാഷ്ട്രപതി ഭവനിലേക്ക് സ്വാഗതം ചെയ്ത  ശ്രീമതി ദ്രൗപദി  മുർമു, ഉഭയകക്ഷി സഹകരണത്തിൻ്റെ സമ്പന്നമായ ചരിത്രമാണ് ഇന്ത്യക്കും സിംഗപ്പൂരിനും ഉള്ളത് എന്നും , ഈയിടെ പ്രധാനമന്ത്രി മോദിയുടെ സിംഗപ്പൂർ സന്ദർശനവും ഇന്ത്യ-സിംഗപ്പൂർ മന്ത്രിതല യോഗത്തിലെ  രണ്ടാംഘട്ട ചർച്ചയും  ഇതിന് കൂടുതൽ കരുത്ത് പകരുന്നതായും അഭിപ്രായപ്പെട്ടു .  

ഇരു രാജ്യങ്ങളുടെയും  ബന്ധം സമഗ്രമായ തന്ത്രപരമായ പങ്കാളിത്തത്തിലേക്ക് ഉയർത്തിയതിൽ അവർ സന്തോഷം രേഖപ്പെടുത്തി . പ്രഥമ  ആസിയാൻ-ഇന്ത്യ സമുദ്ര  അഭ്യാസപ്രകടനം  വിജയകരമാക്കാൻ സഹകരിച്ചതിന് രാഷ്ട്രപതി സിംഗപ്പൂരിനെ അഭിനന്ദിക്കുകയും ഭാവിയിലെ സംയുക്ത അഭ്യാസപരമ്പരകൾക്ക് ഇരു രാജ്യങ്ങളിലെയും സായുധ സേനയ്ക്ക് ആശംസകൾ അറിയിക്കുകയും ചെയ്തു.

പ്രതിരോധ മേഖലയിലെ ഏറ്റവും പുതിയ വൈദഗ്ധ്യവും സാങ്കേതിക മുന്നേറ്റവും പ്രയോജനപ്പെടുത്തുന്നതിന് ഇരു രാജ്യങ്ങളിലെയും പ്രതിരോധ ഗവേഷണ-വികസന സംഘങ്ങൾ തമ്മിലുള്ള അടുത്ത സഹകരണത്തിൻ്റെ ആവശ്യകതയും അവർ  ചൂണ്ടിക്കാട്ടി.

 

(Release ID: 2067274) Visitor Counter : 37