ഉപഭോക്തൃകാര്യ, ഭക്ഷ്യ, പൊതുവിതരണ മന്ത്രാലയം
azadi ka amrit mahotsav

ഗ്രീൻവാഷിംഗ്, തെറ്റിദ്ധരിപ്പിക്കുന്ന പാരിസ്ഥിതിക അവകാശ വാദങ്ങൾ എന്നിവ തടയുന്നതിനും നിയന്ത്രിക്കുന്നതിനും കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി (CCPA) മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു.

Posted On: 15 OCT 2024 3:00PM by PIB Thiruvananthpuram

 

ന്യൂ ഡൽഹി :15 ഒക്ടോബർ 2024

പൊതുജനങ്ങളുടേയും ഉപഭോക്താക്കളുടേയും താൽപ്പര്യങ്ങൾക്ക് വിരുദ്ധമായതും തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങളുമായി ബന്ധപ്പെട്ടതുമായ നടപടികൾ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി, കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി (CCPA) ഗ്രീൻവാഷിംഗ്, തെറ്റിദ്ധരിപ്പിക്കുന്ന പാരിസ്ഥിതിക ക്ലെയിമുകൾ എന്നിവ തടയുന്നതിനും നിയന്ത്രിക്കുന്നതിനുമുള്ള മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചതായി കേന്ദ്ര ഉപഭോക്തൃ കാര്യ വകുപ്പ് സെക്രട്ടറിയും അതോറിറ്റിയുടെ ചീഫ് കമ്മീഷണറും കൂടിയായ ശ്രീമതി നിധി ഖാരെ അറിയിച്ചു .


ഈ മാർഗ്ഗനിർദ്ദേശങ്ങളിലൂടെ, പാരിസ്ഥിതിക അവകാശവാദങ്ങൾ സത്യവും അർഥവത്തായതുമായിരിക്കുമെന്ന് ഉറപ്പാക്കാൻ ശ്രമിക്കുന്നു.അങ്ങനെ ഉപഭോക്തൃ വിശ്വാസം വർധിപ്പിക്കുകയും സുസ്ഥിരമായ ബിസിനസ്സ് സമ്പ്രദായങ്ങൾ പ്രോത്സാഹിപ്പിക്കുകയും ഇതിലൂടെ ലക്ഷ്യമിടുന്നു. ശ്രീമതി ഖാരെ (ചീഫ് കമ്മീഷണർ, സിസിപിഎ)അധ്യക്ഷയായ ഒരു കമ്മിറ്റിയെ ഗ്രീൻവാഷിംഗ് സംബന്ധിച്ച മാർഗ്ഗനിർദേശങ്ങൾക്കായി രൂപീകരിച്ചിരുന്നു.

 ആവശ്യമായ ചർച്ചകൾക്ക് ശേഷം കമ്മിറ്റി ശുപാർശകൾ സമർപ്പിച്ചു. കമ്മിറ്റിയുടെ ശുപാർശകളെ അടിസ്ഥാനമാക്കി, 2024 ഫെബ്രുവരി 20-ന് പൊതു അഭിപ്രായങ്ങൾക്കായി ഗ്രീൻവാഷിംഗിനുള്ള കരട് മാർഗ്ഗനിർദ്ദേശങ്ങൾ ഉപഭോക്തൃ കാര്യവകുപ്പ് സമർപ്പിച്ചു. 27 വിവിധ പങ്കാളികളിൽ നിന്ന് പൊതു നിർദ്ദേശങ്ങൾ ലഭിച്ചു. ശ്രദ്ധേയമായ നിർദ്ദേശങ്ങളിൽ ഇവ ഉൾപ്പെടുന്നു:


•നിർദ്ദിഷ്ട പാരിസ്ഥിതിക അവകാശവാദങ്ങളെ,വിശ്വസനീയമായ സർട്ടിഫിക്കേഷൻ, വിശ്വസനീയമായ ശാസ്ത്രീയ തെളിവുകൾ എന്നിവ നൽകി പിന്തുണയ്ക്കണം.

 •സുസ്ഥിരം, സ്വാഭാവികം,ജൈവം, പുനരുൽപ്പാദിപ്പിക്കുന്നത് തുടങ്ങി അവകാശവാദങ്ങളുന്നയിക്കുന്ന പോലുള്ള സമാനമായ വാക്കുകൾ മതിയായതും കൃത്യവും എല്ലാവർക്കും ലഭ്യമായ യോഗ്യത മാനദണ്ഡങ്ങളും  ഇല്ലാതെ ഉപയോഗിക്കരുത്.

 • 'സ്വാഭാവികം';'ജൈവം ';'ശുദ്ധം' പോലുള്ള പാരിസ്ഥിതിക അവകാശവാദങ്ങൾക്ക് അവ സംബന്ധിച്ച് മതിയായ വെളിപ്പെടുത്തലുകൾ അത്യന്താപേക്ഷിതമാണ്.
 
 ഈ നിർദ്ദേശങ്ങൾ എല്ലാം പരിഗണിച്ച ശേഷം "ഗ്രീൻ വാഷിംഗ് അല്ലെങ്കിൽ തെറ്റിദ്ധരിപ്പിക്കുന്ന പാരിസ്ഥിതിക ക്ലെയിമുകൾ തടയുന്നതിനും നിയന്ത്രിക്കുന്നതിനുമുള്ള മാർഗ്ഗനിർദ്ദേശങ്ങൾ, 2024" എന്ന ശീർഷകത്തിൽ കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി (CCPA) മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി. ഇത് പരിസ്ഥിതി സുസ്ഥിരതയുമായി ബന്ധപ്പെട്ട പരസ്യങ്ങളിലെ തെറ്റായ പാരിസ്ഥിതിക അവകാശവാദങ്ങൾ ഇല്ലാതാക്കുന്നതിനും തെറ്റിദ്ധരിപ്പിക്കൽ ഒഴിവാക്കുന്നതിനും സുതാര്യതയും കൃത്യതയും ഉറപ്പാക്കുന്നതിനും സഹായിക്കും.

ഹരിത (പരിസ്ഥിതി സൗഹൃദ) ഉൽപ്പന്നങ്ങളുടെ പരസ്യങ്ങളിലുള്ള ദ്രുതഗതിയിലുള്ള വർധനയുടെയും പരിസ്ഥിതി അവബോധമുള്ള ഉപഭോക്താക്കളുടെ എണ്ണം വർദ്ധിച്ചുവരുന്നതിന്റെയും പശ്ചാത്തലത്തിലാണ് മാർഗ്ഗനിർദ്ദേശങ്ങൾ തയ്യാറാക്കുന്നത്. "ഗ്രീൻവാഷിംഗ്" എന്നത് ' വെള്ളപൂശൽ ' എന്നർഥമാക്കുന്ന സമാനമായ പദമാണ്. ഇത്,കമ്പനികൾ അവരുടെ ഉൽപ്പന്നങ്ങളുടെയോ സേവനങ്ങളുടെയോ പാരിസ്ഥിതിക നേട്ടങ്ങൾ തെറ്റായി അവകാശപ്പെടുകയോ അല്ലെങ്കിൽ "സ്വാഭാവികം," " പരിസ്ഥിതി - സൗഹൃദം" അല്ലെങ്കിൽ "ഹരിതം " എന്നീ പദങ്ങൾ വ്യക്തമല്ലാതെ ഉപയോഗിച്ചുകൊണ്ട്, പെരുപ്പിച്ചു കാണിക്കുകയോ ചെയ്യുന്ന വിപണന തന്ത്രത്തെ സൂചിപ്പിക്കുന്നു. അതിനാൽ, പാരിസ്ഥിതിക ഉത്തരവാദിത്തത്തിൻ്റെ ഒരു മിഥ്യാബോധം സൃഷ്ടിച്ചുകൊണ്ട്, പലകമ്പനികളും ഉപഭോക്താക്കളുടെ വർദ്ധിച്ചുവരുന്ന പാരിസ്ഥിതിക സംവേദനക്ഷമതയെ ചൂഷണം ചെയ്യുന്നു. ഈ വഞ്ചനാപരമായ പ്രവർത്തനം സദുദ്ദേശ്യരായ ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുക മാത്രമല്ല, വിശാലമായ പാരിസ്ഥിതിക ശ്രമങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കുകയും ചെയ്യുന്നു. പാരിസ്ഥിതിക പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനും പാരിസ്ഥിതിക സൗഹൃദപരമായ ഉൽപ്പന്നങ്ങളിലും സേവനങ്ങളിലും വർദ്ധിച്ചുവരുന്ന ഉപഭോക്തൃ താൽപ്പര്യം പരിഗണിക്കുന്നതിനുമുള്ള നിർമ്മാതാക്കളുടെയും സേവന ദാതാക്കളുടെയും സജീവമായ ശ്രമങ്ങളെ സമന്വയിപ്പിക്കാൻ ലക്ഷ്യമിട്ടു കൊണ്ടുള്ള പുരോഗമന നിയന്ത്രണങ്ങളാണ് ഈ മാർഗ്ഗനിർദ്ദേശങ്ങൾ കാണിക്കുന്നത്.

ഈ മാർഗ്ഗനിർദ്ദേശങ്ങൾ രൂപകൽപ്പന ചെയ്തിരിക്കുന്നത് നിർമ്മാതാക്കളുടെയും സേവന ദാതാക്കളുടെയും പാരിസ്ഥിതിക ശ്രമങ്ങളെ തടയാനല്ല, മറിച്ച് അത്തരം അവകാശവാദങ്ങൾ സുതാര്യവും സമഗ്രതയോടെയുമാണെന്ന് ഉറപ്പാക്കാനാണ്. ഈ ക്ലെയിമുകൾക്ക് ശരിയായ രേഖകളും വിശ്വസനീയമായ തെളിവുകളും നൽകിക്കൊണ്ട് , അവരുടെ പാരിസ്ഥിതിക സംരംഭങ്ങൾ ഉയർത്തിക്കാട്ടാൻ കമ്പനികളെ ഇത് പ്രോത്സാഹിപ്പിക്കുന്നു. ബിസിനസ്സ് സമൂഹത്തിനുള്ളിൽ യഥാർത്ഥ പാരിസ്ഥിതിക ഉത്തരവാദിത്തം പ്രോത്സാഹിപ്പിക്കുക, തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങളിൽ നിന്ന് ഉപഭോക്താക്കളെ സംരക്ഷിക്കുക എന്നിവയാണ് ഈ മാർഗ്ഗനിർദ്ദേശങ്ങളുടെ പ്രാഥമിക ലക്ഷ്യം. കമ്പനികൾ അവരുടെ പാരിസ്ഥിതിക അവകാശവാദങ്ങളെ സാധൂകരിക്കണമെന്ന് നിർബന്ധിക്കുന്നതിലൂടെ, സത്യസന്ധവും അർത്ഥവത്തായതുമായ പാരിസ്ഥിതിക അവകാശവാദങ്ങളുള്ള ഒരു വിപണിയെ പരിപോഷിപ്പിക്കാൻ ഈ മാർഗ്ഗനിർദ്ദേശങ്ങൾ ശ്രമിക്കുന്നു. അങ്ങനെ ഉപഭോക്തൃ വിശ്വാസം വർദ്ധിപ്പിക്കുകയും സുസ്ഥിരമായ ബിസിനസ്സ് രീതികൾ പ്രോത്സാഹിപ്പിക്കുകയും കൂടി ഇതിലൂടെ ലക്ഷ്യമിടുന്നു.

മാർഗ്ഗനിർദ്ദേശങ്ങളിലെ ചില പ്രധാന വസ്തുതകൾ:

• പരിസ്ഥിതി ക്ലെയിമുകളുടെ നിർവ്വചനം [വകുപ്പ് 2(ഇ)]
 •ഗ്രീൻവാഷിംഗിൻ്റെ നിർവ്വചനം [വകുപ്പ് 2(എഫ്)]
 •മാർഗ്ഗനിർദ്ദേശങ്ങളുടെ പ്രയോഗം [വകുപ്പ് 3]
• ഗ്രീൻ വാഷിംഗ് പ്രോത്സാഹിപ്പിക്കുന്നത് തടയുന്നതിനും പരിസ്ഥിതിയെ സംബന്ധിച്ച തെറ്റിദ്ധരിപ്പിക്കുന്ന വസ്തുതകൾ ഒഴിവാക്കുന്നതിനും വ്യക്തമായ മാർഗനിർദേശം  
  [വകുപ്പ് 4]
 • സാധൂകരണവും മതിയായ തെളിവുകൾ എന്ന നിബന്ധനയും [വകുപ്പ് 5].

 മാർഗ്ഗനിർദ്ദേശങ്ങളുടെ പ്രധാന സവിശേഷതകൾ:

A •വ്യക്തമായ നിർവചനങ്ങൾ: ഗ്രീൻവാഷിംഗ്, പാരിസ്ഥിതിക ക്ലെയിമുകൾ എന്നിവയുമായി ബന്ധപ്പെട്ട നിബന്ധനകളുടെ വ്യക്തമായ നിർവചനങ്ങൾ നൽകുന്നു.ഇത് ബിസിനസുകൾക്കും ഉപഭോക്താക്കൾക്കും പൊതുവായ ധാരണ നൽകുന്നു എന്ന് ഉറപ്പാക്കുന്നു.

B സുതാര്യത ആവശ്യകതകൾ: നിർമ്മാതാക്കളും സേവന ദാതാക്കളും അവരുടെ പാരിസ്ഥിതിക അവകാശവാദങ്ങൾ വിശ്വസനീയമായ തെളിവുകൾ ഉപയോഗിച്ച് സ്ഥിരീകരിക്കേണ്ടതുണ്ട്. അത്തരം ക്ലെയിമുകളെ പിന്തുണയ്ക്കാൻ ഉപയോഗിക്കുന്ന രീതിശാസ്ത്രത്തെയും ഡാറ്റയെയും കുറിച്ചുള്ള വിശദമായ വിവരങ്ങൾ നൽകുന്നത് ഇതിൽ ഉൾപ്പെടുന്നു.

 •തെറ്റിദ്ധരിപ്പിക്കുന്ന പദങ്ങളുടെ നിരോധനം:  "പരിസ്ഥിതി സൗഹൃദം", "ഹരിതം ", "സുസ്ഥിരമായത്" തുടങ്ങിയ പദങ്ങൾ, ശരിയായ തെളിവില്ലാതെ അവ്യക്തമോ തെറ്റിദ്ധരിപ്പിക്കുന്നതോ ആയ വിധത്തിൽ ഉപയോഗിക്കുന്നത് നിരോധിക്കാൻ ലക്ഷ്യമിടുന്നു .

D.മൂന്നാം കക്ഷി സർട്ടിഫിക്കേഷനുകൾ: പാരിസ്ഥിതിക അവകാശവാദങ്ങളുടെ സ്ഥിരീകരണത്തിൽ മൂന്നാം കക്ഷി സർട്ടിഫിക്കേഷനുകളും അംഗീകരിക്കപ്പെടുന്നു.

E.മതിയായ വെളിപ്പെടുത്തലുകൾ: കമ്പനികൾ തങ്ങളുടെ ഉൽപന്നങ്ങൾ സംബന്ധിച്ച വിവരങ്ങളുടെ വ്യക്തവും പ്രവേശനക്ഷമവുമായ വെളിപ്പെടുത്തലുകൾ അല്ലെങ്കിൽ രേഖകൾ നൽകേണ്ടതുണ്ട്. എന്തിലാണ് അവകാശവാദം ( ഉൽപ്പന്നം , നിർമ്മാണ പ്രക്രിയ, പാക്കേജിംഗ് മുതലായവ) എന്ന് വ്യക്തമാക്കുകയും അത് വിശ്വസനീയമായ സർട്ടിഫിക്കേഷൻ അല്ലെങ്കിൽ വിശ്വസനീയമായ ശാസ്ത്രീയ തെളിവുകൾ എന്നിവ വഴി പിന്തുണയ്ക്കുകയും വേണം.

 (മാർഗ്ഗനിർദ്ദേശങ്ങൾ ഉപഭോക്തൃ കാര്യ വകുപ്പിൻ്റെ വെബ്‌സൈറ്റിൽ ലഭ്യമാണ് Greenwashing_Guidelines.pdf (consumeraffairs.nic.in)

 
കൂടുതൽ വിവരങ്ങൾക്ക് ലിങ്കിൽ ക്ലിക്ക് ചെയ്യുക 

(Release ID: 2065004) Visitor Counter : 57