രാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav g20-india-2023

രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനെ സന്ദര്‍ശിച്ച് ജമൈക്കന്‍ പ്രധാനമന്ത്രി   

Posted On: 01 OCT 2024 8:49PM by PIB Thiruvananthpuram


ജമൈക്കന്‍ പ്രധാനമന്ത്രി  ആൻഡ്രൂ ഹോൾനെസ് ഇന്ന് (ഒക്ടോബർ 1, 2024) രാഷ്ട്രപതി ഭവനില്‍ രാഷ്ട്രപതി ശ്രീമതി.  ദ്രൗപദി മുര്‍മുവിനെ സന്ദർശിച്ചു. 

പ്രധാനമന്ത്രി ഹോൾനെസിന്റെ ആദ്യ ഇന്ത്യാ സന്ദർശനത്തിൽ അദ്ദേഹത്തെ സ്വാഗതം ചെയ്ത രാഷ്ട്രപതി, ക്രിക്കറ്റിനോടും സംഗീതത്തോടുമുള്ള സ്നേഹം പങ്കിടുന്നവരെന്ന നിലയില്‍ ജമൈക്കയ്ക്ക് ഇന്ത്യക്കാരുടെ ഹൃദയത്തിൽ  പ്രത്യേക സ്ഥാനമുണ്ടെന്ന് പറഞ്ഞു. ഇന്ത്യ-ജമൈക്ക ബന്ധത്തില്‍ ജമൈക്കയിലെ ഇന്ത്യൻ സമൂഹം സുപ്രധാന പങ്കുവഹിക്കുന്നുവെന്നും രാഷ്ട്രപതി കൂട്ടിച്ചേർത്തു.


വ്യാപാര, സാമ്പത്തിക മേഖലകളിൽ ഉൾപ്പെടെ ഇന്ത്യ-ജമൈക്ക ബന്ധം ക്രമാനുഗതമായി വളരുകയാണെന്ന് രാഷ്ട്രപതി ചൂണ്ടിക്കാട്ടി.

പാർലമെൻ്ററി - അക്കാദമിക - സാംസ്കാരിക വിനിമയങ്ങളിലൂടെയും അന്താരാഷ്ട്ര വേദികളിലെ സഹകരണത്തിലൂടെയും വിവിധ തലങ്ങളിൽ പങ്കാളിത്തം കൂടുതൽ ആഴത്തിലാക്കേണ്ടതിന്റെ ആവശ്യകത  ഇരുനേതാക്കളും അംഗീകരിച്ചു. 

ഇന്ത്യ സംഘടിപ്പിച്ച വോയ്‌സ് ഓഫ് ഗ്ലോബൽ സൗത്ത് ഉച്ചകോടിയുടെ മൂന്ന് പതിപ്പുകളിലെയും ജമൈക്കയുടെ പങ്കാളിത്തത്തെ രാഷ്ട്രപതി അഭിനന്ദിച്ചു. ഇരുരാജ്യങ്ങളും യുഎൻ സെക്യൂരിറ്റി കൗൺസിൽ ഉൾപ്പെടെ ബഹുമുഖ സ്ഥാപനങ്ങളുടെ നവീകരണത്തിനായി ശക്തമായി വാദിക്കുന്നവരാണെന്നും ഇത് നേടിയെടുക്കുന്നതിനായി L-69 പോലുള്ള കൂട്ടായ്മകളുടെ ഭാഗമായി ഒരുമിച്ച് പ്രവർത്തിച്ചുവരികയാണെന്നും അവർ അഭിപ്രായപ്പെട്ടു.


പ്രധാനമന്ത്രി ഹോൾനസിൻ്റെ സന്ദർശനം ഇരു രാജ്യങ്ങളും തമ്മിലെ ബന്ധം കൂടുതൽ ദൃഢപ്പെടുത്തുമെന്ന് രാഷ്ട്രപതി ആത്മവിശ്വാസം പ്രകടിപ്പിച്ചു.



(Release ID: 2061322) Visitor Counter : 6