ഉപരാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

 ഉപരാഷ്ട്രപതി  ഇന്ന് ന്യൂഡൽഹിയിൽ സിഎസ്ഐആറിൻ്റെ 83-ാം സ്ഥാപക ദിനാഘോഷങ്ങളെ അഭിസംബോധന ചെയ്തു

Posted On: 26 SEP 2024 3:22PM by PIB Thiruvananthpuram

 

ന്യൂഡൽഹി: 26  സെപ്റ്റംബർ  2024

ഗവേഷണ-വികസനത്തിനുള്ള സംഭാവനകൾ "ഗണ്യമായിരിക്കണം, സൗന്ദര്യപരമോ ഉപരിപ്ലവമോ ആകരുത് " എന്ന് ഉപരാഷ്ട്രപതി  ശ്രീ ജഗ്ദീപ് ധൻഖർ പറഞ്ഞു. ധനവിഭവങ്ങളുടെ പ്രതിബദ്ധതയിൽ മാത്രമല്ല , ഗവേഷണത്തെ മൂർത്തമായ ഫലങ്ങളുടെ അടിസ്ഥാനത്തിൽ കൂടിയായിരിക്കണം വിലയിരുത്തേണ്ടത് എന്ന്  അദ്ദേഹം പറഞ്ഞു . ഇന്ന് ന്യൂഡൽഹിയിൽ നടന്ന 83-ാമത് സിഎസ്ഐആർ സ്ഥാപക ദിനാചരണത്തിൽ സമ്മേളനത്തെ അഭിസംബോധന ചെയ്തു അദ്ദേഹം , സമകാലിക സാഹചര്യത്തിൽ ഗവേഷണത്തിൻ്റെയും വികസനത്തിൻ്റെയും പ്രാധാന്യത്തിലേക്ക് ശ്രദ്ധ ക്ഷണിച്ചു. മൃദു നയതന്ത്രത്തിനും ദേശീയ സുരക്ഷയ്ക്കും ഗവേഷണവും വികസനവും അവിഭാജ്യമാണെന്ന്  ശ്രീ ജഗ്ദീപ് ധൻഖർ ഊന്നിപ്പറഞ്ഞു.


 ശാസ്ത്ര സമൂഹത്തിനുള്ള അംഗീകാരം ഗണ്യമായി വർധിച്ചതിൽ നിലവിലെ  സാഹചര്യം പരാമർശിച്ചുകൊണ്ട്,ശ്രീ ധൻഖർ സംതൃപ്തി പ്രകടിപ്പിച്ചു. “കഴിഞ്ഞ കുറച്ച് വർഷങ്ങളായി ശാസ്ത്ര സമൂഹത്തിനുള്ള അംഗീകാരം വർദ്ധിച്ചുവെന്നത് ശ്രദ്ധിക്കേണ്ടതാണ്. ഗവൺമെൻ്റ് അതിനെ വളരെ ഗൗരവമായി കാണുന്നു . പ്രധാനമന്ത്രിയുടെ ഹൃദയവും ആത്മാവും ശാസ്ത്ര സമൂഹത്തിനായി  ആഴത്തിൽ പ്രതിബദ്ധമാണ് ".ശ്രീ ജഗ്ദീപ് ധൻഖർ പറഞ്ഞു

ഇന്ത്യൻ  ശാസ്ത്രജ്ഞരുടെ കഴിവുകളോടുള്ള പ്രധാനമന്ത്രിയുടെ അപാരമായ ബഹുമാനത്തെയും വിശ്വാസത്തെയും ശ്രീ ധൻഖർ തുടർന്നും പ്രശംസിച്ചു. ഗവേഷണത്തിലും വികസനത്തിലും കൂടുതൽ നിക്ഷേപം നടത്താൻ കോർപ്പറേറ്റുകളോട് അദ്ദേഹം ആഹ്വാനം ചെയ്തു “ഓട്ടോമൊബൈൽ, ഇൻഫർമേഷൻ ടെക്നോളജി തുടങ്ങിയ മേഖലകളിൽ ഇന്ത്യൻ കമ്പനികൾ സുപ്രധാന സംഭാവനകൾ നൽകുന്നതായി അദ്ദേഹം അഭിപ്രായപ്പെട്ടു   .

 ഇന്ത്യൻ സ്ഥാപനങ്ങളിലെ ഗവേഷണത്തിനും വികസനത്തിനുമുള്ള (ആർ ആൻഡ് ഡി) നിലവിലെ സമീപനത്തെക്കുറിച്ച് തൻ്റെ അഗാധമായ ആശങ്ക പ്രകടിപ്പിച്ച ശ്രീ ധൻഖർ, കേവലം അധരസേവനത്തിനുപകരം ഗണ്യമായ സംഭാവനകളുടെ ആവശ്യകത എടുത്തുകാണിച്ചു. 

 അക്കാദമിക് സ്ഥാപനങ്ങളിൽ ഗവേഷണത്തിൽ ഏർപ്പെട്ടിരിക്കുന്നവരെ  അക്കാദമിക് നേട്ടങ്ങളാൽ മാത്രം പ്രചോദിപ്പിക്കരുതെന്ന് എന്നും  "ഗവേഷണം ഒരു അനുകരണമല്ല. ഗവേഷണം ഗവേഷണമാണ് " അദ്ദേഹം ഊന്നിപ്പറഞ്ഞു.

 മാനവ വിഭവശേഷിയിലും സ്ഥാപനങ്ങളിലുമുള്ള നിക്ഷേപം ആധികാരികവും ഫലപ്രദവുമായ ഗവേഷണത്തിലേക്ക് നയിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കാൻ സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് രീതികൾ (എസ്ഒപി) സൃഷ്ടിക്കണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു.

 

കൂടുതൽ വിവരങ്ങൾക്ക് ക്ലിക്ക് ചെയ്യുക  


(Release ID: 2059063) Visitor Counter : 52