ഉപരാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

വികസന കാര്യങ്ങളിൽ രാഷ്ട്രീയം പാടില്ലെന്ന് ഉപരാഷ്ട്രപതി

Posted On: 21 SEP 2024 6:57PM by PIB Thiruvananthpuram





24 മണിക്കൂറും രാഷ്ട്രീയത്തിന്റെ ഇരകളാകരുത് എന്ന്  ഉപരാഷ്ട്രപതി  ശ്രീ ജഗ്ദീപ് ധൻഖർ അഭ്യർത്ഥിച്ചു.  "രാഷ്ട്രീയത്തിന് രാജ്യത്തിന് മുകളിലാകാൻ കഴിയില്ല.  വികസന കാര്യങ്ങളിൽ രാഷ്ട്രീയം പാടില്ല.  ദേശീയതയ്ക്കും രാജ്യത്തിൻ്റെ പുരോഗതി, വികസനം എന്നിവയ്ക്കും തടസ്സമാകുന്ന രീതിയിൽ  അമിതമായ രാഷ്ട്രീയത്തിൻ്റെ ഇരകളാകാൻ നമുക്ക് കഴിയില്ല," അദ്ദേഹം അഭിപ്രായപ്പെട്ടു.

ഡോക്‌മാർഡി ഓഡിറ്റോറിയം, ദാദ്ര & നഗർ ഹവേലി, ദാമൻ & ദിയുയിൽ നടന്ന പൊതുചടങ്ങിനെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. വിദേശത്ത് ഇന്ത്യയെ പ്രതിനിധീകരിക്കുമ്പോൾ രാഷ്ട്രത്തിൻ്റെ അന്തസ്സും അഭിമാനവും ഉയർത്തിപ്പിടിക്കേണ്ടതിൻ്റെ പ്രാധാന്യത്തെക്കുറിച്ച് ശ്രീ ധൻഖർ എടുത്തുപറഞ്ഞു. ഇന്ത്യക്ക് പുറത്ത് പോയി ഇന്ത്യയെക്കുറിച്ച് മോശമായി സംസാരിക്കാനും ഇന്ത്യയുടെ ശത്രുക്കൾക്കൊപ്പം നിൽക്കാനും ആർക്കും അവകാശമില്ലെന്നും അദ്ദേഹം പറഞ്ഞു.   രാജ്യത്തിന് പുറത്ത് പോകുമ്പോഴെല്ലാം, നാം രാജ്യത്തിൻ്റെ അംബാസഡർമാരാണ്. ദേശീയതയല്ലാതെ മറ്റൊന്നും നമുക്ക് ചിന്തിക്കാൻ കഴിയില്ല.

വിദേശത്തായിരിക്കുമ്പോൾ ചില വ്യക്തികൾ ഇന്ത്യയുടെ പ്രതിച്ഛായ നശിപ്പിക്കുന്ന പ്രവണതയെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ച അദ്ദേഹം, "ഇന്ന് മെഡിക്കൽ ടൂറിസവും സഫാരി ടൂറിസവും തഴച്ചുവളരുന്നത് നാം കാണുന്നു, എന്നാൽ എന്തുകൊണ്ടാണ് ദേശവിരുദ്ധ ടൂറിസം നടക്കുന്നത്? നാം വിദേശത്ത് പോയി നമ്മുടെ രാജ്യത്തെപ്പറ്റി മോശമായി പറഞ്ഞാൽ,അത് രാജ്യത്തിന് ദോഷം ചെയ്യുക മാത്രമല്ല, നമ്മുടെ കൂട്ടായ സ്വത്വത്തെ തകർക്കുകയും ചെയ്യുന്നു.

 മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയുടെ മാതൃകാപരമായ പെരുമാറ്റം ഉദ്ധരിച്ചുകൊണ്ട്, കോൺഗ്രസ് ഗവണ്മെന്റ് അധികാരത്തിലിരിക്കെ, പ്രതിപക്ഷ നേതാവായിരുന്ന വാജ്‌പേയി, വിദേശത്ത് ഇന്ത്യയുടെ പ്രതിനിധി സംഘത്തെ  നയിച്ച ഒരു കാലഘട്ടത്തെ ഉപരാഷ്ട്രപതി ചൂണ്ടിക്കാട്ടി.  "എൻ്റെ ഇന്ത്യ മഹത്തരമാണ്, എൻ്റെ ഇന്ത്യ, എൻ്റെ ദേശീയത" എന്ന ഒരൊറ്റ ലക്ഷ്യത്താലാണ് അടൽജിയുടെ പ്രവർത്തനങ്ങൾ നയിക്കപ്പെട്ടത്," ഉപരാഷ്ട്രപതി കൂട്ടിച്ചേർത്തു.

എല്ലാ മേഖലകളിലും തുടർച്ചയായ പുരോഗതിയുടെ ആവശ്യകത ഊന്നിപ്പറഞ്ഞ ശ്രീ ധൻഖർ  "എല്ലാ കാര്യങ്ങളിലും വളർച്ചയ്ക്ക് സാദ്ധ്യതയുണ്ട്. ഇന്ന് നാം ചെയ്യുന്നതെന്തും നാളെ   ഇതിലും നന്നായി ചെയ്യാൻ കഴിയുമെന്ന്  നമുക്ക് മനസിലാക്കാനായിട്ടുണ്ട് ."  രാജ്യത്തിൻ്റെ പുരോഗതിയിൽ സാങ്കേതികവിദ്യ വഹിക്കുന്ന പ്രധാന പങ്ക് അദ്ദേഹം അംഗീകരിച്ചു. എന്നാൽ രാജ്യത്തിൻ്റെയും ജനങ്ങളുടെയും ആരോഗ്യത്തിൽ വിട്ടുവീഴ്ച ചെയ്യുന്ന നടപടികൾക്കെതിരെ മുന്നറിയിപ്പ് നൽകി.  "ഇന്ത്യയുടെ ആരോഗ്യം നശിപ്പിക്കുന്നത് ഭാരതമാതാവിൻ്റെ നെഞ്ചിൽ കത്തി കുത്തുന്നത് പോലെയാണ്. ഇത് ഒരു കാരണവശാലും വെച്ചുപൊറുപ്പിക്കില്ല," അദ്ദേഹം പറഞ്ഞു


കൂടുതൽ വിവരങ്ങൾക്ക്  ലിങ്കിൽ ക്ലിക്ക് ചെയ്യുക

 

 


(Release ID: 2057767) Visitor Counter : 34