ഉപരാഷ്ട്രപതിയുടെ കാര്യാലയം
വ്യക്തി കേന്ദ്രീകൃത സമീപനത്തിൽ നിന്ന് മാറി സ്ഥാപനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഉപരാഷ്ട്രപതി മാധ്യമങ്ങളോട് ആഹ്വാനം ചെയ്തു
Posted On:
19 SEP 2024 7:08PM by PIB Thiruvananthpuram
പാർലമെൻ്റ് ഹൗസിൽ സൻസദ് ടിവി@3 കോൺക്ലേവിൻ്റെ ഉദ്ഘാടന സമ്മേളനത്തെ ഉപരാഷ്ട്രപതി അഭിസംബോധന ചെയ്തു
ന്യൂ ഡൽഹി: 19 സെപ്തംബർ 2024
ജനാധിപത്യത്തിൻ്റെ നാലാം തൂണെന്ന നിലയിൽ മാധ്യമങ്ങളുടെ സുപ്രധാന പങ്ക് ഉപരാഷ്ട്രപതി ശ്രീ ജഗ്ദീപ് ധൻഖർ ഇന്ന് ആവർത്തിക്കുകയും അമിതമായ വിമർശനങ്ങളുടെ വർദ്ധിച്ചുവരുന്ന പ്രവണതയെക്കുറിച്ച് ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തു. രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നല്ല വികസന മാതൃകകളിൽ മാധ്യമങ്ങൾ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ന് പാർലമെൻ്റ് ഹൗസിൽ നടന്ന സൻസദ് ടിവി@3 കോൺക്ലേവിൻ്റെ ഉദ്ഘാടന സമ്മേളനത്തെ അദ്ദേഹം അഭിസംബോധന ചെയ്തു. ദേശീയ സംവാദം രൂപപ്പെടുത്തുന്നതിൽ മാധ്യമങ്ങൾക്കുള്ള നിർണായക പങ്കിനെകുറിച്ഛ് സംസാരിച്ച ശ്രീ ധൻഖർ, പത്രപ്രവർത്തകരോട് വ്യക്തികേന്ദ്രീകൃതമായ സമീപനത്തിൽ നിന്ന് മാറി സ്ഥാപനങ്ങളിലും ദേശീയ വളർച്ചയിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ ആവശ്യപ്പെട്ടു.
ഓരോ ജനാധിപത്യ സ്ഥാപനവും അതിൻ്റെ നിർവചിക്കപ്പെട്ട ഭരണഘടനാ അതിരുകൾക്കുള്ളിൽ പ്രവർത്തിക്കണമെന്നും, ഓരോ സ്ഥാപനത്തിൻ്റെയും പങ്ക് ഭരണഘടന നിർവചിച്ചിട്ടുണ്ടെന്നും ഓരോന്നും അതത് മേഖലകളിൽ മികച്ച രീതിയിൽ പ്രവർത്തിക്കണമെന്നും ശ്രീ ധൻഖർ ആവശ്യപ്പെട്ടു.
ദേശീയ വികസനത്തിനായുള്ള കൂട്ടായ, പക്ഷപാതരഹിതമായ പരിശ്രമത്തിന് ആഹ്വാനം ചെയ്ത ശ്രീ ധൻഖർ, രാജ്യത്തിൻ്റെ പുരോഗതിയെ രാഷ്ട്രീയ വീക്ഷണത്തിലൂടെ കാണുന്നതിനുപകരം രാജ്യത്തിൻ്റെ വളർച്ചയുടെ ഭാഗമായി ആഘോഷിക്കേണ്ടതാണെന്ന് പറഞ്ഞു.
***********************
(Release ID: 2056871)
Visitor Counter : 33