രാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

ദേവി അഹില്യ സർവ്വകലാശാലയുടെ 14-ാമത് ബിരുദദാനസമ്മേളനത്തിൽ ഇന്ത്യൻ രാഷ്ട്രപതി പങ്കെടുത്തു

Posted On: 19 SEP 2024 8:01PM by PIB Thiruvananthpuram



ന്യൂ ഡൽഹി: 19 സെപ്തംബർ 2024

ഇന്ത്യൻ രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമു ഇന്ന് (സെപ്റ്റംബർ 19, 2024) മധ്യപ്രദേശിലെ ഇൻഡോറിൽ ദേവി അഹില്യ സർവകലാശാലയുടെ 14-ാമത് ബിരുദദാന ചടങ്ങിൽ പങ്കെടുത്തു.

ഓരോ വിദ്യാർഥിക്കും വ്യത്യസ്തമായ കഴിവുകളാണ്. ഭാവിയിൽ ഏത് മേഖലയിൽ പ്രവർത്തിക്കണമെന്ന് തീരുമാനിക്കുന്നത് അവരുടെ കഴിവും താൽപ്പര്യവും അടിസ്ഥാനമാക്കിയായിരിക്കണം. അറിവ് നേടുന്ന പ്രക്രിയ ഒരിക്കലും അവസാനിപ്പിക്കരുതെന്നും രാഷ്ട്രപതി അഭിപ്രായപ്പെട്ടു.

അവരുടെ അറിവും അത്യാധുനിക സാങ്കേതികവിദ്യയും ഉപയോഗിച്ച് സമഗ്ര വികസനം പ്രോത്സാഹിപ്പിക്കാനും സുസ്ഥിര വികസനത്തെക്കുറിച്ച് ബോധവാന്മാരാകാനും രാഷ്‌ട്രപതി വിദ്യാർത്ഥികളോട് അഭ്യർത്ഥിച്ചു. അവരുടെ വികസനം എല്ലാവരുടെയും വികസനത്തിലാണെന്ന് അവർ എപ്പോഴും ഓർക്കണമെന്നും രാഷ്‌ട്രപതി പറഞ്ഞു.

സ്ത്രീശാക്തീകരണത്തിൻ്റെ മഹത്തായ ഉദാഹരണമായ ഇൻഡോറിലെ മഹാറാണി ആയിരുന്ന ലോകമാതാ ദേവി അഹില്യഭായ് ഹോൾക്കറുടെ പേരാണ് ഈ സർവകലാശാലയ്ക്ക് എന്ന് രാഷ്ട്രപതി പറഞ്ഞു. പെൺകുട്ടികളെ ഉന്നത വിദ്യാഭ്യാസം നേടാനും സ്വാശ്രയശീലമുള്ളവരാക്കാനും പ്രോത്സാഹിപ്പിക്കണമെന്ന് അവർ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളോടും അധ്യാപകരോടും അഭ്യർത്ഥിച്ചു.

രാഷ്ട്രപതിയുടെ പ്രസംഗം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക- https://static.pib.gov.in/WriteReadData/specificdocs/documents/2024/sep/doc2024919398101.pdf
 


(Release ID: 2056868) Visitor Counter : 41