ഉപരാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

സൂക്ഷ്മമായ ലിംഗവിവേചനം ആശങ്ക ഉണർത്തുന്നു; ലിംഗനീതിക്ക് പുരുഷ ചിന്താഗതിയിൽ മാറ്റം വരേണ്ടത് ആവശ്യമാണ് - ഉപരാഷ്ട്രപതി

Posted On: 16 SEP 2024 9:08PM by PIB Thiruvananthpuram

ഉപരാഷ്ട്രപതി ശ്രീ ജഗ്ദീപ് ധൻഖർ പുരുഷ ചിന്താഗതി മാറ്റാനും ലിംഗ സംവേദനക്ഷമത വർദ്ധിപ്പിക്കാനും ഇന്ന് അഭ്യർത്ഥിച്ചു. ഡൽഹിയിൽ നെറ്റ്‌വർക്ക് 18 ഗ്രൂപ്പ് സംഘടിപ്പിച്ച “സ്ത്രീ ശാക്തീകരണത്തിലേക്കുള്ള സമഗ്ര സമീപനം” എന്ന പ്രമേയത്തെ ആസ്പദമാക്കി 'ഷീ ശക്തി 2024' പരിപാടിയിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. സമൂഹത്തിൽ വ്യാപിച്ചുകിടക്കുന്ന സൂക്ഷ്മമായ ലിംഗവിവേചനത്തിൽ ശ്രദ്ധ ചെലുത്തണമെന്ന് ശ്രീ ധൻഖർ ഊന്നിപ്പറഞ്ഞു.

ലോക്‌സഭയിലും സംസ്ഥാന നിയമസഭകളിലും സ്ത്രീകൾക്ക് മൂന്നിലൊന്ന് സംവരണം ഏർപ്പെടുത്തിയതിനെ അഭിനന്ദിച്ച ശ്രീ ധൻഖർ, സമഗ്രമായ സ്ത്രീ ശാക്തീകരണത്തിലേക്കുള്ള ഇതുവരെയുള്ള ഏറ്റവും ഫലപ്രദമായ ചുവടുവയ്പാണിതെന്ന് ഊന്നിപ്പറഞ്ഞു. നയങ്ങളുടെ പരിണാമത്തിൽ  ഇത് സ്ത്രീകൾക്ക് വിലമതിക്കാനാകാത്ത പങ്ക് നൽകുമെന്നും നിയമനിർമ്മാണ സഭകളിലും ഭരണത്തിലും സ്ത്രീകൾക്ക് വ്യക്തമായ പങ്കാളിത്തം ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ലിംഗസമത്വത്തിന് വിദ്യാഭ്യാസത്തിൻ്റെ പ്രാധാന്യത്തെക്കുറിച്ച് ഊന്നിപ്പറഞ്ഞ ശ്രീ ധൻഖർ, സമത്വം കൊണ്ടുവരുന്നതിനും ഒരു സമനില സൃഷ്ടിക്കുന്നതിനുമുള്ള ഏറ്റവും ഫലപ്രദമായ പരിവർത്തന സംവിധാനമാണ് വിദ്യാഭ്യാസമെന്ന് അഭിപ്രായപ്പെട്ടു. ഇത് വൻതോതിൽ നടക്കുന്നുണ്ടെന്നും ഫലങ്ങൾ പ്രോത്സാഹജനകമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

*************



(Release ID: 2055634) Visitor Counter : 22


Read this release in: English , Urdu , Hindi , Kannada