ഉപരാഷ്ട്രപതിയുടെ കാര്യാലയം
പ്രഥമ ദേശീയ ബഹിരാകാശ ദിനത്തോടനുബന്ധിച്ച് ഉപരാഷ്ട്രപതി പൗരന്മാർക്ക് ആശംസകൾ നേർന്നു
Posted On:
23 AUG 2024 12:03PM by PIB Thiruvananthpuram
ന്യൂ ഡൽഹി: 23 ഓഗസ്റ്റ് 2024
ആദ്യ ദേശീയ ബഹിരാകാശ ദിനത്തോടനുബന്ധിച്ച് ഉപരാഷ്ട്രപതി ശ്രീ ജഗ്ദീപ് ധൻഖർ എല്ലാ സഹ പൗരന്മാർക്കും ഊഷ്മളമായ ആശംസകൾ അറിയിച്ചു.
'എക്‌സിൽ' ഒരു പോസ്റ്റിൽ അദ്ദേഹം പറഞ്ഞു:
ആദ്യ ദേശീയ ബഹിരാകാശ ദിനത്തിൽ എല്ലാ സഹ പൗരന്മാർക്കും ആശംസകൾ!
#Atmanirbharata യുടെ ചൈതന്യത്താൽ പ്രചോദിപ്പിക്കപ്പെട്ട ബഹിരാകാശ മേഖലയിലെ ഭാരതത്തിൻ്റെ ശ്രദ്ധേയമായ യാത്രയുടെ ഓർമ്മപ്പെടുത്തലാണ് ഈ ദിനം.
പ്രതിബദ്ധതയുള്ള ശാസ്ത്രജ്ഞരാൽ നയിക്കപ്പെടുന്ന ഒരു നിശ്ചയദാർഢ്യമുള്ള ഒരു രാഷ്ട്രത്തിന് എന്ത് നേടാനാകും എന്നതിൻ്റെ പ്രതിഫലനമാണ് നമ്മുടെ അതിശയകരമായ നേട്ടങ്ങൾ.
നമ്മുടെ ബഹിരാകാശ ശാസ്ത്രജ്ഞർക്ക് ആശംസകൾ, അവരുടെ നൂതനാശയങ്ങളും കാഴ്ചപ്പാടും ഭാരതത്തെ കൂടുതൽ ഉയരങ്ങളിലേക്ക് നയിക്കട്ടെ, മനുഷ്യരാശിയെ പ്രചോദിപ്പിക്കുന്നത് തുടരട്ടെ. #NationalSpaceDay”
***************************************
(Release ID: 2048046)
Read this release in:
English
,
Urdu
,
Hindi
,
Marathi
,
Bengali
,
Manipuri
,
Punjabi
,
Gujarati
,
Tamil
,
Telugu
,
Kannada