വ്യോമയാന മന്ത്രാലയം
ബിഹാറിലെ ബിഹ്തയില്‍ 1413 കോടി രൂപ ചെലവില്‍ പുതിയ സിവില്‍ എന്‍ക്ലേവ് വികസിപ്പിക്കുന്നതിന് മന്ത്രിസഭ അംഗീകാരം നല്‍കി
प्रविष्टि तिथि:
16 AUG 2024 8:20PM by PIB Thiruvananthpuram
ബിഹാറിലെ പട്നയിലെ ബിഹ്തയില്‍ 1413 കോടി രൂപ ചെലവില്‍ പുതിയ സിവില്‍ എന്‍ക്ലേവ് വികസിപ്പിക്കുന്നതിനുള്ള എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ (എ എ ഐ) നിര്‍ദ്ദേശത്തിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സാമ്പത്തിക കാര്യ കാബിനറ്റ് കമ്മിറ്റി അംഗീകാരം നല്‍കി.
ഈ അടിസ്ഥാനസൗകര്യ വികസന പദ്ധതി, പട്ന എയര്‍പോര്‍ട്ടിലെ പ്രതീക്ഷിത ശേഷി അവസാനിക്കുന്ന അവസ്ഥ പരിഹരിക്കാനുള്ള തന്ത്രപരമായ നീക്കത്തെ പ്രതിനിധീകരിക്കുന്നു. AAI ഇതിനകം പട്ന വിമാനത്താവളത്തില്‍ ഒരു പുതിയ ടെര്‍മിനല്‍ കെട്ടിടം നിര്‍മ്മിക്കുന്ന പ്രക്രിയയിലാണെങ്കിലും, പരിമിതമായ സ്ഥല ലഭ്യത മൂലം കൂടുതല്‍ വിപുലീകരണത്തിന് തടസ്സമുണ്ട്.
ബിഹ്ത എയര്‍പോര്‍ട്ടിലെ നിര്‍ദ്ദിഷ്ട പുതിയ ഇന്റഗ്രേറ്റഡ് ടെര്‍മിനല്‍ ബില്‍ഡിംഗിന് 66,000 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണ്ണമുണ്ട്, ഇത് തിരക്ക് കൂടിയ ഘട്ടത്തില്‍ 3000 യാത്രക്കാരെ (PHP) കൈകാര്യം ചെയ്യാനും പ്രതിവര്‍ഷം 50 ലക്ഷം യാത്രക്കാര്‍ക്ക് സേവനം നല്‍കാനും രൂപകല്‍പ്പന ചെയ്തിട്ടുള്ളതാണ്. ആവശ്യമുള്ള ഘട്ടത്തില്‍ ഇത് 50 ലക്ഷം കൂടി വിപുലീകരിക്കും, ഇതോടെ വിമാനത്താവളം പ്രതിവര്‍ഷം ഒരു കോടി യാത്രക്കാരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന ശേഷി കൈവരിക്കും. A-321/B-737-800/A-320 തരം വിമാനങ്ങള്‍ക്ക് അനുയോജ്യമായ 10 പാര്‍ക്കിംഗ് ബേകളും രണ്ട് ലിങ്ക് ടാക്‌സിവേകളും ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ള ഒരു ഏപ്രോണ്‍ നിര്‍മ്മാണം പദ്ധതിയുടെ പ്രധാന ഘടകങ്ങളില്‍ ഉള്‍പ്പെടുന്നു.
NS
(रिलीज़ आईडी: 2046143)
आगंतुक पटल : 80