വാണിജ്യ വ്യവസായ മന്ത്രാലയം
azadi ka amrit mahotsav

2024 ഓഗസ്റ്റ് 13-ന് തിരുവനന്തപുരത്ത് പിഎം ഗതിശക്തി ശേഷി വികസന ശിൽപ്പശാല സംഘടിപ്പിക്കും

Posted On: 12 AUG 2024 4:40PM by PIB Thiruvananthpuram

പിഎം ഗതിശക്തിയെ (പിഎംജിഎസ്) ജില്ലാ/പ്രാദേശിക തലത്തിലേക്ക് വ്യാപിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി  ഡിപ്പാർട്ട്‌മെൻ്റ് ഫോർ പ്രൊമോഷൻ ഓഫ് ഇൻഡസ്ട്രി ആൻഡ് ഇൻ്റേണൽ ട്രേഡ് (ഡിപിഐഐടി),BISAG-N ന്റെ സാങ്കേതിക പിന്തുണയോടെ 100 ലധികം ജില്ലകളെ ഉൾപ്പെടുത്തി അഖിലേന്ത്യാ തലത്തിൽ 7 ശിൽപശാലകൾ സംഘടിപ്പിക്കും. കേരളം, കർണാടക, ആന്ധ്രാപ്രദേശ്, തമിഴ്‌നാട്, തെലങ്കാന എന്നിവിടങ്ങളിൽ നിന്നുള്ള 14 ജില്ലകൾക്കായി 2024 ഓഗസ്റ്റ് 13-ന് തിരുവനന്തപുരത്ത് ( ദക്ഷിണ മേഖല ) മൂന്നാമത് ജില്ലാതല ശിൽപശാല നടക്കും.

കേരള ഗവൺമെന്റിലെ  വ്യവസായ, കയർ, നിയമ വകുപ്പ് മന്ത്രി ശ്രീ പി. രാജീവ്, 14 ജില്ലകളിലെ ജില്ലാ കളക്ടർമാർ, സംസ്ഥാന വകുപ്പുകളിലെയും കേന്ദ്ര മന്ത്രാലയങ്ങളിലെയും/വകുപ്പുകളിലെയും ഉദ്യോഗസ്ഥർ എന്നിവർ ചടങ്ങിൽ പങ്കെടുക്കും.

വിവിധ അടിസ്ഥാന സൗകര്യ /സാമൂഹ്യ വികസനമന്ത്രാലയങ്ങൾ/വകുപ്പുകൾ ( കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം , കേന്ദ്ര ഷിപ്പിംഗ് &ജലപാത മന്ത്രാലയം , ഗോത്ര കാര്യ മന്ത്രാലയം,  ടെലികോം,  സ്കൂൾ വിദ്യാഭ്യാസ വകുപ്പുകൾ  പോലുള്ളവ )പി എം ഗതി ശക്തി പദ്ധതിക്കായി ഉപയോഗിച്ച  മികച്ച രീതികളും മാതൃകകളും പ്രദർശിപ്പിക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. (ii) സഹകരണവും മികച്ച ആസൂത്രണവും സുഗമമാക്കുന്നതിന്, നിതി ആയോഗിൻ്റെ വികസനം കാംക്ഷിക്കുന്ന ജില്ല പദ്ധതിക്കൊപ്പം  PMGS-ൻ്റെ ജിയോ സ്പേഷ്യൽ സാങ്കേതികവിദ്യയും പ്രാദേശിക  വികസന സമീപനവും സംയോജിപ്പിക്കും  (iii) അടിസ്ഥാനസൗകര്യ, സാമൂഹിക, സാമ്പത്തിക സൗകര്യങ്ങളുടെ ഫലപ്രദമായ ആസൂത്രണത്തിൽ PMGS NMP പ്ലാറ്റ്‌ഫോമിൻ്റെ ഉപയോഗവും, സമഗ്രമായ പ്രദേശാധിഷ്ഠിത ആസൂത്രണം സുഗമമാക്കുന്നതിൽ ജില്ലാ കളക്ടർമാരുടെ പങ്കും വിശദീകരിക്കും.

മേഖലാ വികസന സമീപനത്തിന് കീഴിലുള്ള ഫലപ്രദമായ ആസൂത്രണവും നിർവഹണവും, ആവശ്യമായ സാമൂഹികവും സാമ്പത്തികവുമായ അടിസ്ഥാനസൗകര്യങ്ങൾ സഹിതം തിരഞ്ഞെടുത്ത സ്ഥലങ്ങളുടെ പരിപൂർണത, ആദ്യാവസനാം വരെയുമുള്ള സമ്പർക്കസൗകര്യം, നിലവിലുള്ള പദ്ധതികളുടെയും പരിപാടികളുടെയും ഫലപ്രദമായ നടപ്പാക്കൽ എന്നിവ ആത്യന്തികമായി മേഖലയിലുടനീളം സമഗ്രമായ വളർച്ചയ്ക്കും സുസ്ഥിര വികസനത്തിനും കാരണമാകുമെന്ന് പ്രതീക്ഷിക്കുന്ന ഫലങ്ങളിൽ ഉൾപ്പെടുന്നു.
കൂടുതൽ ശിൽപശാലകൾ അണിനിരക്കുന്നതോടെ പിഎം ജിഎസ് പിഎം ഗതിശക്തി എൻഎംപിയിൽ കൂടുതൽ ജില്ലകളിൽ പ്രവേശിക്കും. ജില്ലകൾ, സംസ്ഥാനങ്ങൾ/ കേന്ദ്ര ഭരണ പ്രദേശങ്ങൾ, കേന്ദ്ര മന്ത്രാലയങ്ങൾ/ വകുപ്പുകൾ എന്നിവയ്‌ക്കിടയിലുള്ള വിപുലമായ ചർച്ചകൾക്കും വകുപ്പുകൾ തമ്മിലുള്ള മനസിലാക്കലുകൾക്കുമായി പ്രധാനമന്ത്രി ഗതിശക്തി എൻഎംപിയുടെ പ്രസക്തമായ പങ്കാളികളെ ഒരുമിച്ച് കൊണ്ടുവരുന്നതിനുള്ള ഫലപ്രദമായ മാർഗമായി ഈ ശിൽപശാലകൾ പ്രവർത്തിക്കും.

ആദ്യത്തെ ജില്ലാതല ശേഷി വികസന ശില്പശാല 2024 ജനുവരി 18 ന് ഭോപ്പാലിൽ (മധ്യമേഖല) നടന്നു. ഛത്തീസ്ഗഢിലെയും മധ്യപ്രദേശിലെയും 18 ജില്ലകളിലെ കളക്ടർമാരും സംസ്ഥാന വകുപ്പുകളിലെയും കേന്ദ്ര മന്ത്രാലയങ്ങളിലെയും/വകുപ്പുകളിലെയും ഉദ്യോഗസ്ഥരും ശിൽപശാലയിൽ പങ്കെടുത്തു. മഹാരാഷ്ട്ര, ഗുജറാത്ത്, രാജസ്ഥാൻ എന്നിവിടങ്ങളിലെ 11 ജില്ലകൾ പങ്കെടുത്ത രണ്ടാമത്തെ ശിൽപശാല 2024 ഫെബ്രുവരി 9-ന് പുണെയിൽ (പടിഞ്ഞാറൻ മേഖല) നടന്നു.

സംയോജിത അടിസ്ഥാനസൗകര്യ ആസൂത്രണത്തിനായുള്ള പിഎം ഗതിശക്തി ദേശീയ ആസൂത്രണപദ്ധതി (പിഎംജിഎസ്-എൻഎംപി) പൂർണ്ണമായും പ്രവർത്തനക്ഷമമാണ്. അടിസ്ഥാനസൗകര്യ, സാമൂഹിക മേഖല മന്ത്രാലയങ്ങൾ / വകുപ്പുകൾ, സംസ്ഥാനങ്ങൾ / കേന്ദ്രഭരണ പ്രദേശങ്ങൾ എന്നിവ വിജയകരമായ രീതിയിൽ ഇതുപയോഗിക്കുന്നുണ്ട്. ‘ഏരിയ വികസന സമീപന’ത്തിനു കീഴിൽ പ്രധാനമന്ത്രി ഗതിശക്തി തത്വങ്ങളിൽ നിർവ്വചിക്കപ്പെട്ട മേഖലകളുടെ സമഗ്രവും സംയോജിതവുമായ ആസൂത്രണം സ്വീകരിക്കുന്നു.

NS


(Release ID: 2044635) Visitor Counter : 58