പ്രധാനമന്ത്രിയുടെ ഓഫീസ്
അനുച്‌ഛേദം 370, 35(എ) റദ്ദാക്കിയതിന്റെ അഞ്ചാം വര്‍ഷികം പ്രധാനമന്ത്രി അനുസ്മരിച്ചു
Posted On:
05 AUG 2024 3:27PM by PIB Thiruvananthpuram
അനുച്‌ഛേദം 370, 35(എ) എന്നിവ റദ്ദാക്കാനുള്ള പാര്‍ലമെന്റിന്റെ 5 വര്‍ഷം മുമ്പുള്ള തീരുമാനത്തെ ഇന്ന് അനുസ്മരിച്ച പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി, ജമ്മു കശ്മീരിലും ലഡാക്കിലും പുരോഗതിയുടെയും സമൃദ്ധിയുടെയും ഒരു പുതിയ യുഗത്തിന് തുടക്കമിട്ട നിര്‍ണ്ണായകനിമിഷമായിരുന്നു ഇതെന്നും വിശേഷിപ്പിച്ചു.
''നമ്മുടെ രാജ്യത്തിന്റെ ചരിത്രത്തിലെ നിര്‍ണായക നിമിഷമായ അനുച്‌ഛേദങ്ങള്‍ 370, 35 (എ) എന്നിവ റദ്ദാക്കാന്‍ ഇന്ത്യന്‍ പാര്‍ലമെന്റ് തീരുമാനിച്ചിട്ട് ഇന്ന് 5 വര്‍ഷം തികയുന്നു. ജമ്മു കശ്മീരിലും ലഡാക്കിലും പുരോഗതിയുടെയും സമൃദ്ധിയുടെയും ഒരു പുതിയ യുഗത്തിന്റെ തുടക്കമായിരുന്നു അത്. ഈ പ്രദേശങ്ങളില്‍ ഇന്ത്യന്‍ ഭരണഘടന അതിന്റെ ശരിയായ രൂപത്തിലും ഉള്ളടക്കത്തിലും ഭരണഘടനയ്ക്ക് രൂപം നല്‍കിയ മഹത്തുക്കളായ സ്ത്രീകളുടെയും പുരുഷന്മാരുടെയും വീഷണത്തിന് അനുസൃതമായി നടപ്പാക്കപ്പെട്ടുവെന്നതാണ് ഇത് അര്‍ത്ഥമാക്കുന്നത്. ഈ റദ്ദാക്കലിലൂടെ വികസനത്തിന്റെ ഫലം ലഭിക്കാത്ത പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടിരുന്ന സ്ത്രീകള്‍ക്കും യുവാക്കള്‍ക്കും പിന്നാക്കക്കാര്‍ക്കും ഗോത്രവര്‍ഗ്ഗക്കാര്‍ക്കും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടിരുന്ന സമൂഹങ്ങള്‍ക്കും സുരക്ഷിതത്വവും അന്തസ്സും അവസരവും വന്നുചേര്‍ന്നു. അതേ സമയം, പതിറ്റാണ്ടുകളായി ജമ്മു കശ്മീരിനെ ബാധിച്ചിരുന്ന അഴിമതി തടയപ്പെടുകയും ചെയ്തു.
നമ്മുടെ ഗവണ്‍മെന്റ് അവര്‍ക്കായി പ്രവര്‍ത്തിക്കുമെന്നും വരും കാലങ്ങളില്‍ അവരുടെ അഭിലാഷങ്ങള്‍ നിറവേറ്റുമെന്നും ജമ്മു കശ്മീരിലെയും ലഡാക്കിലെയും ജനങ്ങള്‍ക്ക് ഞാന്‍ ഉറപ്പ് നല്‍കുന്നു'' ശ്രീ മോദി എക്‌സില്‍ പോസ്റ്റ് ചെയ്തു.
Today we mark 5 years since the Parliament of India decided to abrogate Articles 370 and 35(A), a watershed moment in our nation's history. It was the start of a new era of progress and prosperity in Jammu and Kashmir, and Ladakh. It meant that the Constitution of India was…
— Narendra Modi (@narendramodi) August 5, 2024
***
NS
(Release ID: 2041715)
Visitor Counter : 50
Read this release in:
Odia
,
Urdu
,
Bengali
,
Tamil
,
English
,
Marathi
,
Hindi
,
Hindi_MP
,
Assamese
,
Manipuri
,
Punjabi
,
Gujarati
,
Telugu
,
Kannada