ശാസ്ത്ര സാങ്കേതിക മന്ത്രാലയം
ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് ടെക്‌നോളജിയില്‍ കേരളത്തിലെ പീഡിയാട്രിക് ഹൃദയമാറ്റ ശസ്ത്രക്രിയ നടന്നു
Posted On:
25 JUL 2024 3:05PM by PIB Thiruvananthpuram
ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ അഞ്ച് മണിക്കൂര്‍ നീണ്ടുനിന്ന ഹൃദയം മാറ്റിവെക്കല്‍ ശസ്ത്രക്രിയ കഠിനമായ കാര്‍ഡിയോമയോപ്പതിയെ തുടര്‍ന്ന് വെന്റിലേറ്ററില്‍ കഴിഞ്ഞിരുന്ന 13 വയസ്സുകാരിക്ക് പുതുജീവന്‍ നല്‍കി.
കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ (ഡി.എസ്.ടി) സ്വയംഭരണ സ്ഥാപനമായ ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് ടെക്‌നോളജി (എസ്.സി.ടി.ഐ.എം.എസ്.ടി)യിലാണ് കേരളത്തിലെ പീഡിയാട്രിക് ഓര്‍ത്തോടോപ്പിക് ഹാര്‍ട്ട് ട്രാന്‍സ്പ്ലാന്റേഷന്‍ ശസ്ത്രക്രിയ നടന്നത്.
ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ ചെലവേറിയതും കുട്ടികളുടെ ഹൃദയങ്ങളുടെ ലഭ്യത പരിമിതമാലയതുകൊണ്ടുതന്നെ കുട്ടികളിലെ ഹൃദയം മാറ്റിവയ്ക്കല്‍ അപൂര്‍വവുമാണ്. താങ്ങാനാകാത്തതുകൊണ്ടുതന്നെ ജീവന്‍ അപകടകരമായിരിക്കുന്ന സാഹചര്യങ്ങളില്‍ പോലും ഹൃദ്‌രോഗങ്ങള്‍ക്കുള്ള അത്തരം ചികിത്സ പലര്‍ക്കും അപ്രാപ്യവുമാണ്.
ഈ ശസ്ത്രക്രിയയിലൂടെ ശ്രീചിത്രയും ഗവണ്‍മെന്റ് ആശുപത്രികളുടെ ആ പട്ടികയില്‍ ഉള്‍പ്പെട്ടുകൊണ്ട് അത്തരം ചികിത്സാസൗകര്യങ്ങള്‍ കൂടുതല്‍ പ്രാപ്യമാക്കി.
ഹൃദയസ്തംഭനത്തിനുള്ള ഒരു സമഗ്രപരിപാടി എസ്.സി.ടി.ഐ.എം.എസ്.ടിയില്‍ സ്ഥാപിക്കാന്‍ ഐ.സി.എം.ആര്‍ സഹായിക്കുകയും, കഴിഞ്ഞ വര്‍ഷം ഇന്‍സ്റ്റിറ്റ്യൂട്ടിന് ഹൃദയം മാറ്റിവയ്ക്കാനുള്ള ലൈസന്‍സ് ലഭിക്കുകയും ചെയ്തു. തൃശൂര്‍ ചാവക്കാട് സ്വദേശിയായ കഴിഞ്ഞ രണ്ട് മാസമായി ഐ.സി.യുവില്‍ കഴിയുകയായിരുന്നതാലാണ് ഒരു ദാതാവിനെ തേടാന്‍ എസ്.സി.ടി.ഐ.എം.എസ്.ടി ആശുപത്രിയെ പ്രേരിപ്പിച്ചത്.
ഇന്‍ട്രാക്രീനിയല്‍ അനൂറിസം പൊട്ടി മസ്തിഷ്‌ക രക്തസ്രാവം ഉണ്ടായതിനെത്തുടഡര്‍ന്ന് കിംസ് ഹെല്‍ത്ത് ഹോസ്പിറ്റലില്‍ മസ്തിഷ്‌ക മരണം സംഭവിച്ച 47 വയസുണ്ടായിരുന്ന ഒരു സ്‌കൂള്‍ അദ്ധ്യാപികയുടെ ഹൃദയമാണ് അവര്‍ക്ക് ലഭിച്ചത്. കേരള ഗവണ്‍മെന്റിന്റെ അവയവ വിതരണ നയത്തിന് അനുസൃതമായി കേരള സ്‌റ്റേറ്റ് ഓര്‍ഗന്‍ ആന്‍ഡ് ടിഷ്യു ട്രാന്‍സ്പ്ലാന്റ് ഓര്‍ഗനൈസേഷന്‍ (കെ-സോട്ടോ) അവയവം എസ്.സി.ടി.ഐ.എം.എസ്.ടിക്ക് അനുവദിക്കുകയായിരുന്നു.
ഡോ: ബൈജു എസ് ധരന്‍, ഡോ വിവേക് വി പിള്ള, ഡോ സൗമ്യ രമണന്‍, ഡോ രഞ്ജിത്ത് എസ്, കാര്‍ഡിയോ വാസ്‌കുലര്‍ ആന്‍ഡ് തൊറാസിക് സര്‍ജറി വിഭാഗത്തിലെ ഡോ വീണ വാസുദേവ്, ഡോ ഹരികൃഷ്ണന്‍ എസ്, ഡോ കൃഷ്ണമൂര്‍ത്തി കെ എം, ഡോ ദീപ എസ് കുമാര്‍, ഡോ അരുണ്‍ ഗോപാലകൃഷ്ണന്‍, കാര്‍ഡിയോളജി വിഭാഗത്തിലെ ഡോ.ജ്യോതി വിജയ്, കാര്‍ഡിയാക് അനസ്തേഷ്യ വിഭാഗത്തിലെ ഡോ.ശ്രീനിവാസ് വി.ജി എന്നിവരും ഒപ്പം ബന്ധപ്പെട്ട ടീമുകളും ഉള്‍പ്പെടുന്ന സംഘമാണ് ദൈര്‍ഘ്യമേറിയ ഈ ശസ്ത്രക്രിയ നടത്തിയത്.
ട്രാന്‍സ്പ്ലാന്റ് കോഓര്‍ഡിനേറ്റര്‍ ശ്രീമതി ബീന പിള്ള, കാര്‍ഡിയാക് സര്‍ജറി, കാര്‍ഡിയാക് അനസ്തേഷ്യ വിഭാഗത്തിലെ മുതിര്‍ന്ന റെസിഡന്റസ്, പെര്‍ഫ്യൂഷന്‍ ടെക്നോളജി വിഭാഗം ജീവനക്കാര്‍, ട്രാന്‍സ്ഫ്യൂഷന്‍ മെഡിസിന്‍ വിഭാഗം, ബ്ലഡ് ബാങ്ക് ജീവനക്കാര്‍, നഴ്സിംഗ്, ടെക്നിക്കല്‍ സ്റ്റാഫുകള്‍, ട്രാന്‍സ്പോര്‍ട്ട് വിംഗ്, സെക്യൂരിറ്റി, ബയോമെഡിക്കല്‍ ടെക്നോളജി വിഭാഗം, ഇന്‍സ്റ്റിറ്റ്യൂട്ടിലെ മറ്റ് മെഡിക്കല്‍, പാരാമെഡിക്കല്‍ സ്റ്റാഫ് അംഗങ്ങള്‍ തുടങ്ങിയവര്‍ അവരെ പിന്തുണച്ചു. അവയവം എതീതിക്കുന്നത് വേഗത്തിലാക്കാന്‍ കേരള പോലീസ് ഹരിത ഇടനാഴിയും ക്രമീകരിച്ചു.
-NS-
(Release ID: 2037175)
Visitor Counter : 48