പ്രധാനമന്ത്രിയുടെ ഓഫീസ്
പ്രധാനമന്ത്രി റഷ്യയുടെ പരമോന്നത ദേശീയ ബഹുമതി ഏറ്റുവാങ്ങി
Posted On:
09 JUL 2024 8:06PM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി റഷ്യയുടെ പരമോന്നത ദേശീയ ബഹുമതിയായ “ദ ഓർഡർ ഓഫ് സെന്റ് ആൻഡ്രൂ ദി അപ്പോസിൽ” ഏറ്റുവാങ്ങി. ക്രെംലിനിലെ സെന്റ് ആൻഡ്രൂ ഹാളിൽ നടന്ന പ്രത്യേക ചടങ്ങിൽ റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ പുരസ്കാരം സമ്മാനിച്ചു. ഇന്ത്യ-റഷ്യ ബന്ധം പരിപോഷിപ്പിക്കുന്നതിനുള്ള സംഭാവനകൾ കണക്കിലെടുത്താണു ബഹുമതി. 2019ലാണു പുരസ്കാരം പ്രഖ്യാപിച്ചത്.
പുരസ്കാരം സ്വീകരിക്കവേ, ഇന്ത്യയിലെ ജനങ്ങൾക്കും ഇന്ത്യയും റഷ്യയും തമ്മിലുള്ള പരമ്പരാഗത സൗഹൃദബന്ധങ്ങൾക്കുമായി ഇതു സമർപ്പിക്കുന്നുവെന്നു പ്രധാനമന്ത്രി പറഞ്ഞു. ഈ അംഗീകാരം ഇരുരാജ്യങ്ങളും തമ്മിലുള്ള ശ്രേഷ്ഠവും സവിശേഷവുമായ തന്ത്രപ്രധാന പങ്കാളിത്തത്തെ ദീപ്തമാക്കുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
300 വർഷങ്ങൾക്കുമുമ്പാണ് ഈ ബഹുമതി ഏർപ്പെടുത്തിയത്. ഈ പുരസ്കാരം ലഭിക്കുന്ന ആദ്യ ഇന്ത്യൻ നേതാവാണു പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി.
-NK-
(Release ID: 2031951)
Visitor Counter : 97
Read this release in:
English
,
Urdu
,
Marathi
,
Hindi
,
Hindi_MP
,
Manipuri
,
Assamese
,
Bengali
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada