ഉപരാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

തിരുവനന്തപുരത്തെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പേസ് സയൻസ് ആൻ്റ് ടെക്‌നോളജിയുടെ (ഐഐഎസ്‌ടി) 12-ാമത് ബിരുദ ദാന ചടങ്ങിൽ ഉപരാഷ്ട്രപതി നടത്തിയ അഭിസംബോധന

Posted On: 06 JUL 2024 3:40PM by PIB Thiruvananthpuram

അവിസ്മരണീയമായ ഒരു നിമിഷമാണിതെന്ന് എനിക്കറിയാം. അതിന് ഞാൻ നിങ്ങളോട് എല്ലാവരോടും നന്ദിയുള്ളവനാണ്.
ഇൻസ്റ്റിറ്റ്യൂട്ടിലെ പൂർവവിദ്യാർത്ഥികൾ അവരുടെ നേട്ടങ്ങളിലൂടെയും വിവിധ മേഖലകളിലെ സംഭാവനകളിലൂടെയും അവരുടെ മാതൃ വിദ്യാഭ്യാസ സ്ഥാപനത്തിന്  ബഹുമതി നേടിക്കൊടുത്തു, അവരുമായുള്ള ഞങ്ങളുടെ ബന്ധം  വളരുകയാണ്.

പൂർവ്വ വിദ്യാർത്ഥികളെ ഞാൻ അഭിനന്ദിക്കുന്നു. എല്ലാ ഇൻസ്റ്റിറ്റ്യൂട്ടിലെയും പൂർവ്വ വിദ്യാർത്ഥികൾ ഒരു ബൗദ്ധിക സമൂഹം  രൂപീകരിക്കുന്നു, ആ ബൗദ്ധിക സമൂഹത്തിന്  അത്ഭുതങ്ങൾ സൃഷ്ടിക്കാൻ കഴിയും. മറ്റ് പ്രശസ്ത സ്ഥാപനങ്ങളിലെ പൂർവ്വ വിദ്യാർത്ഥികൾ ഇത് മാതൃകയാക്കുകയും അനുകരിക്കുകയും വേണം.

പൂർവ്വ വിദ്യാർത്ഥി സംഘടനകളുടെ ഒരു കോൺഫെഡറേഷൻ നമുക്കുണ്ടാകണം എന്ന ആശയത്തിൽ ഞാൻ പണ്ടേ വിശ്വസിച്ചിരുന്നു. ഐഐടി, ഐഐഎം, ജെഎൻയു , ഐ ഐ എസ് ടി തുടങ്ങി അഭിമാനകരമായ സ്ഥാപനങ്ങളുടെ പൂർവവിദ്യാർഥി സംഘടനകളുടെ ഒരു കോൺഫെഡറേഷൻ ഉണ്ടെങ്കിൽ, എന്നെ വിശ്വസിക്കൂ, അത് ഒരു ആഗോള ചിന്താകേന്ദ്രമായിരിക്കും, അത് നമ്മുടെ നയരൂപീകരണത്തിൽ സംഭാവന നൽകുകയും ചെയ്യും. ഒരു തുടക്കം  ഉണ്ടാകണം; ഇതിലും നല്ല സ്ഥലം വേറെയില്ല.

ഒരു സ്ഥാപനത്തിൻ്റെ യഥാർത്ഥ നിർമാണ ബ്ലോക്കുകളായി വർത്തിക്കുന്നത് ജനങ്ങളാണ്. അവരാണ് ഒരു സ്ഥാപനത്തെ രൂപപ്പെടുത്തുന്നത്.

അടിസ്ഥാന സൗകര്യങ്ങൾ പ്രധാനമാണ്. എന്നാൽ  ഒരു സ്ഥാപനത്തിൻ്റെ  ശക്തി നിർണ്ണയിക്കുന്നത് മാനവ വിഭവശേഷിയാണ്, അധ്യാപക സമൂഹത്തിന്റെ ശക്തിയാണ്. അത്തരം ശ്രദ്ധേയവും മികച്ചതുമായ  കഴിവുകൾ കൊണ്ട്  നിങ്ങൾ അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു.
ബഹുമാനപ്പെട്ട രാഷ്ട്രപതി, ചാൻസലർ, വിശിഷ്ട അദ്ധ്യാപകർ, പ്രിയപ്പെട്ട വിദ്യാർത്ഥികൾ, അവരുടെ കുടുംബാംഗങ്ങൾ, അവരുടെ സുഹൃത്തുക്കൾ, ജീവനക്കാർ, കൂടാതെ ഈ സ്ഥാപനവുമായി ബന്ധപ്പെട്ട മാനവ വിഭവശേഷിയുടെ എല്ലാ ഭാഗങ്ങൾക്കും എന്റെ ആശംസകൾ, എന്റെ അഭിവാദ്യങ്ങൾ.

ഇത് എനിക്ക് അസാധാരണമായ സന്തോഷമാണ്. ഞാൻ ബിരുദദാന പ്രസംഗങ്ങൾ നടത്തിയിട്ടുണ്ട്, ചില സന്ദർഭങ്ങളിൽ നൽകിയിട്ടില്ല. പശ്ചിമ ബംഗാൾ സംസ്ഥാനത്തിന്റെ ഗവർണറെന്ന നിലയിൽ ഞാൻ ഏകദേശം മൂന്ന് ഡസനോളം സർവകലാശാലകളുടെ ചാൻസലറായിരുന്നു, 11 സർവകലാശാലകൾ സന്ദർശിച്ചു. ഇൻസ്റ്റിറ്റ്യൂട്ട് വളരെ വ്യത്യസ്തമായതിനാൽ തന്നെ ഈ സന്ദർഭം വളരെ വ്യത്യസ്തമാണ്. അതിന്റെ നിയോഗം വ്യത്യസ്തമാണ്, അതിന്റെ കാഴ്ചപ്പാട് വ്യത്യസ്തമാണ്, അതിന്റെ കാഴ്ചപ്പാട് നമ്മുടെ വളർച്ചാ ഘടനയുടെ അടിസ്ഥാന യാഥാർത്ഥ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു. അതിനാൽ ഈ രാജ്യത്തിന്റെ ഭാഗധേയം രൂപപ്പെടുത്തുന്ന യുവമനസ്സുകളുമായി സംവദിക്കാനുള്ള വിലയേറിയ അവസരം എനിക്ക് തന്നതിന് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പേസ് സയൻസ് ആൻഡ് ടെക്‌നോളജിയോട് (ഐഐഎസ്ടി) ഞാൻ നന്ദിയുള്ളവനാണ്.

ബഹിരാകാശവും ശാസ്ത്രവുമായി ബന്ധപ്പെട്ട പല കാര്യങ്ങളും അമൂർത്തമാണ്. നമുക്ക് അതിന്റെ അളവുകൾ അറിയാൻ കഴിയില്ല, എന്നാൽ മറ്റുള്ളവർക്ക് നിഗൂഢവും അമൂർത്തവുമായത് നിങ്ങളുടെ ഹൃദയത്തിലും മനസ്സിലും ഉണ്ട്, അത് രൂപമുള്ളതാക്കാനും അത് നമ്മുടെ രാജ്യത്തെ ഒരു ബില്യൺ ആളുകളുടെയോ അതിലധികമോ ജീവിതം മെച്ചപ്പെടുത്താനും കഴിയുന്നുവെന്ന് ഉറപ്പാക്കുക. ഏഷ്യയിലെ ആദ്യത്തെ ബഹിരാകാശ സർവ്വകലാശാല എന്ന നിലയിൽ ഈ സ്ഥാപനത്തിന് അഭിമാനിക്കാം, അത് പോകുന്ന വഴി ദശാബ്ദങ്ങളിൽ ഇത് ഏറ്റവും പ്രശസ്തമായ ആഗോള സർവ്വകലാശാലയായിരിക്കുമെന്നതിൽ എനിക്ക് സംശയമില്ല,

സമഗ്രമായ കാഴ്ചപ്പാടോടെയാണ് ഇത് രൂപകൽപ്പന ചെയ്തിരിക്കുന്നത്; ബിരുദ, ബിരുദാനന്തര ബിരുദം, ഡോക്ടറൽ, പോസ്റ്റ്-ഡോക്ടറൽ പ്രോഗ്രാമുകളിലായി വിജ്ഞാനത്തിന്റെയും പഠനത്തിന്റെയും വളരെ വിശിഷ്ടമായ വിഭാഗത്തിൽ ഒരു സംയോജിത വിദ്യാഭ്യാസ അനുഭവം ഐഐഎസ്ടി നൽകുന്നു.

ഏറ്റവും സ്വാധീനമുള്ള പരിവർത്തന സംവിധാനം വിദ്യാഭ്യാസമാണെന്ന നമ്മുടെ  വിശ്വാസത്തിൽ ഞാൻ ഉറച്ചുനിൽക്കുന്നു. അത് സമത്വം വളർത്തുന്നു, അസമത്വങ്ങളെ പ്രതിരോധിക്കുന്നു. ശുഭകരമായ   മാറ്റത്തിനുള്ള ഈ  സംവിധാനം നമ്മുടെ യുവാക്കളെ വെല്ലുവിളികൾ സ്വീകരിക്കാനും ഈ  കാലഘട്ടത്തിലെ  ധാരാളം അവസരങ്ങൾ പ്രയോജനപ്പെടുത്താനും പ്രാപ്തരാക്കുന്നു.

സുഹൃത്തുക്കളേ, വർഷങ്ങളുടെ കഠിനാധ്വാനത്തിൻ്റെയും അർപ്പണബോധത്തിൻ്റെയും സ്ഥിരോത്സാഹത്തിൻ്റെയും പരിസമാപ്തിയാണ് ഈ ദിവസം. നിങ്ങളുടെ ഗുരുക്കന്മാരുടെ രോഷം ചിലപ്പോൾ  നിങ്ങളെ പരീക്ഷിച്ചിരിക്കാം ; എന്നാൽ അത്തരത്തിലുള്ള ഓരോ രോഷവും  നിങ്ങൾക്ക് അമൃതായി മാറിയിട്ടുണ്ടാകും. ഈ  തിരിച്ചറിവ്, നിങ്ങൾ ഇവിടുന്ന്  പുറത്തേക്ക് ചുവടുവെച്ചതിന് ശേഷം   ജീവിതത്തിലെ ഓരോ നിമിഷവും നിങ്ങൾക്ക് ഉണ്ടാകും.

 ചാൻസലർ  സൂചിപ്പിച്ചതുപോലെ, ഇത് പഠനത്തിൻ്റെ അവസാനമാണെന്ന് കരുതരുത്. പഠനം ഒരിക്കലും അവസാനിക്കുന്നില്ല. ജീവിച്ചിരിക്കുന്നിടത്തോളം കാലം പഠനം തുടരേണ്ടിവരും. ഒരിക്കൽ നിങ്ങൾ പഠിക്കുന്നത് നിർത്തിയാൽ, നിങ്ങളുടെ താഴോട്ടുള്ള നീക്കം  വേഗത്തിലാകും.

ഒരു നിശ്ചല  സ്ഥാനം നിലനിർത്താൻ പോലും, നിങ്ങൾ പഠിക്കേണ്ടതുണ്ട്. നിങ്ങൾ ഒരു ഉയർച്ചാ ദിശയിൽ ആയിരിക്കുമ്പോൾ, നിങ്ങൾ കൂടുതൽ പഠിക്കേണ്ടതുണ്ട്. പഠനം നമ്മുടെ ജീവിതത്തിൻ്റെ ഭാഗമാണ്; അത് ഒരിക്കലും നിലയ്ക്കുന്നില്ല.

ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ട വ്യക്തികളാൽ  രൂപീകരിക്കപ്പെടാൻ ഈ ഇൻസ്റ്റിറ്റ്യൂട്ട് തീർച്ചയായും വിശേഷപ്പെട്ടതാണ്. ഈ സ്ഥാപനത്തിൻ്റെ തുടക്കത്തിലും വളർച്ചയിലും പങ്കുവഹിച്ച ഓരോ വ്യക്തിയും രാഷ്ട്രത്തിൻ്റെ വളർച്ചയിൽ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്.

ഈ സ്ഥാപനത്തിന് എന്തൊരു  വലിയ പ്രത്യേകതയാണ് ഉള്ളത്! ഇന്ത്യയുടെ മുൻ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുൾ കലാമാണ് ഐഐഎസ്‌ടിയുടെ ആദ്യ ചാൻസലർ. മുൻ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുൾ കലാം, പ്രൊഫ. യു.ആർ. റാവു തുടങ്ങിയ നിരവധി വിശിഷ്ട വ്യക്തികളിൽ നിന്ന് മികച്ച പിന്തുണ ലഭിക്കുന്നതിന് ഈ സ്ഥാപനത്തിന് അവസരം  ലഭിച്ചിട്ടുണ്ട്.

അന്ന് ആക്കത്തിന്റെ   പാതയിലാണ് ഇത് സജ്ജമാക്കിയത് . സ്‌പേസ് ടെക്‌നോളജിയിൽ ബിടെക് ബിരുദവും ബഹിരാകാശ ശാസ്ത്ര സാങ്കേതിക മേഖലയ്ക്ക് മാത്രമുള്ള വിഷയങ്ങളും വാഗ്ദാനം ചെയ്യുന്ന ഇന്ത്യയിലെ ഇത്തരത്തിലുള്ള ഒരേയൊരു സ്ഥാപനമാണിത്. ഇത് നമ്മുടെ ശാസ്ത്ര മുന്നേറ്റത്തിൽ  നന്നായി പ്രതിഫലിക്കുന്നു.

സുഹൃത്തുക്കളേ, കഴിഞ്ഞ ദശകത്തിൽ ഇന്ത്യ ബഹുദൂരം  സഞ്ചരിച്ചു. ഈ ദശകത്തിൽ, ആഗോള വെല്ലുവിളികളും ഒരു മഹാമാരിയും ഉണ്ടായിരുന്നു. ഭാരതം ഒരു തിളങ്ങുന്ന നക്ഷത്രമാണ്, കൂടാതെ ആഗോള അംഗീകാരവും ഉണ്ടായിട്ടുണ്ട ,  അവസരത്തിനും ലക്ഷ്യത്തിനും ആഗോള തലത്തിലെ  പ്രിയപ്പെട്ട ഇടമായിരിക്കുന്നു .

ഐഎംഎഫ്, ലോകബാങ്ക് തുടങ്ങിയ സ്ഥാപനങ്ങളിൽ നിന്നാണ് അംഗീകാരം ലഭിച്ചത്. നിങ്ങളുടെ കഴിവുകളെ പൂർണ്ണമായി ചൂഷണം ചെയ്യാനും നിങ്ങളുടെ അഭിലാഷങ്ങളും സ്വപ്നങ്ങളും സാക്ഷാത്കരിക്കാനും കഴിയുന്ന ഒരു മികച്ച അന്തരീക്ഷം   ഇത് നിങ്ങൾക്കായി സൃഷ്ടിക്കുന്നു.

ഞാൻ നിങ്ങളോട് അഭ്യർത്ഥിക്കുന്നു: നിങ്ങൾക്ക് ഉള്ള സാധ്യതകളും  അവസരങ്ങളും  കാണാൻ ചുറ്റും നോക്കുക. നിസ്സംശയമായും, ആഗോള തലത്തിൽ, ഇന്ത്യ പ്രത്യാശയുടെയും സാധ്യതയുടെയും രാജ്യമാണ്, ലോകം അത് തിരിച്ചറിയുന്നു .


എൻ്റെ യുവസുഹൃത്തുക്കളേ, നിങ്ങൾ ഭരണത്തിലെ ഏറ്റവും വലിയ പങ്കാളികളാണ്. ഞങ്ങൾ വികസിത  ഭാരതത്തെക്കുറിച്ച് പറയുമ്പോൾ, 2047-ലെ നിങ്ങളുടെ പങ്കാളിത്തത്തെക്കുറിച്ചാണ് ഞങ്ങൾ സംസാരിക്കുന്നത്. ഞങ്ങളിൽ പലരും അ‌ന്നിവിടെ ഇല്ലായിരിക്കാം; പക്ഷേ നിങ്ങൾ ഡ്രൈവർ സീറ്റിലായിരിക്കും; നിങ്ങൾ പൈലറ്റിൻ്റെ സീറ്റിലായിരിക്കും, ആ സ്ഥാനങ്ങളിൽ ആരൊക്കെയായിരിക്കണമെന്നത് നിങ്ങൾ തീരുമാനിക്കും. നിങ്ങളുടെ പങ്ക് വളരെ പ്രധാനമാണ്. അതിനാൽ, നിങ്ങൾ മാറ്റം കൊണ്ടുവരണമെന്ന് എപ്പോഴും ഓർമ്മിക്കുക-രാജ്യത്തിന് നല്ല ഒരു മാറ്റം, നിങ്ങൾ സ്വപ്നം കണ്ട ഒരു മാറ്റം.


സോക്രട്ടീസ് കാലഘട്ടത്തിന് മുമ്പുള്ള തത്ത്വചിന്തകനായിരുന്ന ഹെരാക്ലിറ്റസിലേക്ക് ഞാൻ നിങ്ങളുടെ ശ്രദ്ധ ക്ഷണിക്കുന്നു. "ജീവിതത്തിലെ ഒരേയൊരു സ്ഥിരത മാറ്റമാണ്" എന്ന് പറഞ്ഞത് അദ്ദേഹമാണ്. അത് വളരെ യുക്തിസഹമായി അ‌ദ്ദേഹം കോടതിയിൽ കൊണ്ടുവന്നു. അദ്ദേഹം കോടതിയിൽ പറഞ്ഞത് "ഒരേ നദിയിൽ ആരും രണ്ടുതവണ കാലുകുത്തുന്നില്ല, കാരണം അത് ഒരേ നദിയല്ല, ആരും അ‌തേ മനുഷ്യരല്ല" എന്നാണ്.

അതിനാൽ ഓരോ നിമിഷവും കാര്യങ്ങൾ മാറിക്കൊണ്ടിരിക്കുന്നു, പക്ഷേ ആ മാറ്റം നിങ്ങളെ നിങ്ങളുടെ കാലിൽ നിന്ന് തൂത്തെറിയരുത്. നിങ്ങൾ മാറ്റത്തിൻ്റെ ആജ്ഞകൾ നൽകുന്നവരാകണം. മാറ്റത്തിനുള്ള ആജ്ഞ നൽകാനുള്ള ഒരേയൊരു മാർഗ്ഗം സാങ്കേതികവിദ്യയുടെ കാര്യത്തിൽ മുന്നിലാകുക, നൂതനമായ അ‌വസ്ഥയിൽ ആയിരിക്കുക, നിലവിലുള്ള കാര്യങ്ങൾക്കുപരിയായി ചിന്തിക്കുക എന്നതാണ്.

ഈ പ്രമുഖ സ്ഥാപനം ബഹിരാകാശത്തിൽ ഇന്ത്യയുടെ വർദ്ധിച്ചുവരുന്ന കഴിവിനെ അ‌ടയാളപ്പെടുത്തുന്നു. ഈ ആവേശകരമായ യാത്രയുടെ ഒരു സുപ്രധാന ഭാഗമാകാൻ നിങ്ങൾ തയ്യാറാണ്. ജ്വലന വിശകലനം, കാലാവസ്ഥാ പഠനം, നിർമിതബുദ്ധി ആപ്ലിക്കേഷനുകൾ, സാറ്റലൈറ്റ് ഇമേജറി, ബാറ്ററി സാങ്കേതികവിദ്യ എന്നിവയിലെ നിങ്ങളുടെ പ്രോജക്ടുകൾ ഇന്ത്യയുടെ നവീകരണ വൈദഗ്ധ്യത്തെ ഉദാഹരിക്കുന്നു. ശാസ്ത്രത്തിലും സാങ്കേതിക വിദ്യയിലും പുതിയ നാഴികക്കല്ലുകൾ കൈവരിക്കാൻ അതിരുകൾ ഭേദിച്ച് ഭാവിതലമുറയെ പ്രചോദിപ്പിക്കാൻ ഞാൻ നിങ്ങളോട് അഭ്യർത്ഥിക്കുന്നു.

നമ്മോട് തന്നെ മത്സരിക്കുന്ന, മറ്റുള്ളവരോട് മത്സരിക്കാത്ത കാലത്തിനായി നമുക്ക് കൊതിക്കാം. ഈ ഗ്രഹത്തിൽ നാം ഏറ്റവും മികച്ചവരാകണം.  ഇത് ചന്ദ്രനോട് ആവശ്യപ്പെടാനാകില്ല എന്നതിനാൽ ഇന്ത്യ സ്വയം ഈ ലക്ഷ്യം നിറവേറ്റണം. മറ്റുള്ളവരുമായിട്ടല്ല എന്ന് ഞാൻ പറയുമ്പോൾ, ആയിരക്കണക്കിന് വർഷങ്ങൾക്ക് മുമ്പേ ഈ നില നാം ആസ്വദിക്കുന്നു, ലോകമെമ്പാടും ഇന്ത്യക്ക് മാത്രമുള്ള അംഗീകാരമാണത്. വസുധൈവ കുടുംബകത്തിൽ ഈ രാജ്യം വിശ്വസിക്കുന്നതിനാൽ രാഷ്ട്രത്തിന് മാത്രമല്ല, ലോകത്തിനാകെ ആശ്വാസം പകരുന്ന അത്തരമൊരു പാരമ്യത്തിലെത്താനുള്ള സാധ്യതയും അറിവും ജ്ഞാനശേഖരവും ഇന്ത്യക്കു മാത്രമാണുള്ളത്.

അക്കാദമിക് വിദഗ്ധരുടെയും പ്രായോഗിക ഗവേഷണത്തിൻ്റെയും സവിശേഷമായ സംയോജനം വാഗ്ദാനം ചെയ്യുന്ന ഐഐഎസ്‌ടിക്ക് ഐഎസ്ആർഒയുമായി സഹകരിച്ച് രൂപകൽപ്പന ചെയ്ത ഒരു പാഠ്യപദ്ധതിയുണ്ട്. ഈ പങ്കാളിത്തം 21-ാം നൂറ്റാണ്ടിലെ ബഹിരാകാശ വ്യവസായത്തിന് പ്രായോഗിക വൈദഗ്ധ്യത്തോടെയുള്ള ബഹിരാകാശ ഗവേഷണത്തെയും വികസനത്തെയും കുറിച്ചുള്ള അത്യാധുനിക അറിവ് ഉറപ്പാക്കുന്നു, ഈ വ്യവസായത്തിന് വളരെ പ്രധാനപ്പെട്ട സാമ്പത്തിക മാനമുണ്ട്. यह दोस्ती IIST और ISRO में क्या गुल खिलाएगी अब देखते रह जाएंगे. इसका असर भारत पर ही नहीं भारत के बाहर भी पड़ेगा और दुनिया इस दोस्ती का कमाल देख रही है.

ബഹിരാകാശ പര്യവേഷണത്തിലെ ഇന്ത്യയുടെ യാത്രയെ നിർവചിക്കുന്നത് ഉത്കർഷേച്ഛയുള്ള ദൗത്യങ്ങൾ, അ‌തിശയകരമായ കണ്ടുപിടിത്തങ്ങൾ, ശാസ്ത്ര പുരോഗതിയോടുള്ള അചഞ്ചലമായ പ്രതിബദ്ധത എന്നിവയാണ്.

ബഹിരാകാശ മേഖലയിൽ ഞങ്ങളുടെ സമീപകാല നേട്ടങ്ങൾ ആഗോള അംഗീകാരങ്ങൾ നേടിയിട്ടുണ്ട്. 2023ൽ ചന്ദ്രയാൻ-3, ആദിത്യ എൽ-1 എന്നിവയുൾപ്പെടെ ഐഎസ്ആർഒയുടെ ഏഴ് വിക്ഷേപണങ്ങളും വിജയകരമായിരുന്നു. മൊത്തം 5 ഇന്ത്യൻ ഉപഗ്രഹങ്ങളും 46 വിദേശ ഉപഗ്രഹങ്ങളും 8 റോക്കറ്റ് ബോഡികളും (POEM-2 ഉൾപ്പെടെ) അവയുടെ ഉദ്ദേശിച്ച ഭ്രമണപഥത്തിൽ സ്ഥാപിച്ചു. ഇതെല്ലാം ഒരു വർഷത്തിനുള്ളിലാണ്.

ചന്ദ്രൻ്റെ ദക്ഷിണധ്രുവത്തിൽ ചന്ദ്രഅ‌യാൻ 3 വിജയകരമായി ഇറക്കിയ ലോകത്തിലെ ആദ്യത്തെ രാജ്യമെന്നു ഭാരതത്തിന് അഭിമാനിക്കാൻ കഴിയുന്നത് ഐഎസ്ആർഒ കാരണമാണ്.

चांद पर इसरो ने शिव शक्ति पॉइंट और तिरंगा etch  कर दिया. ഈ നിമിഷം ചരിത്രത്തിൽ എന്നും രേഖപ്പെടുത്തപ്പെടും. നമ്മുടെ അഭിമാനകരമായ, സന്തോഷകരമായ ചിന്തകളിൽ ആഴത്തിൽ ഉൾച്ചേരും.

ചൊവ്വയുടെ ഭ്രമണപഥത്തിലെത്തുന്ന ആദ്യത്തെ ഏഷ്യൻ രാഷ്ട്രവും കന്നിശ്രമത്തിൽ അങ്ങനെ ചെയ്യുന്ന ലോകത്തിലെ ആദ്യ രാജ്യവുമായി ഇന്ത്യ മാറിയ ചൊവ്വയുടെ ഭ്രമണപഥ ദൗത്യം (മംഗൾയാൻ) ഇന്ത്യ വിജയകരമായി വിക്ഷേപിച്ചതാണ് ശ്രദ്ധേയമായ നേട്ടങ്ങളിലൊന്ന്. ചിലപ്പോഴൊക്കെ പാർട്ടികൾക്കും ആവശ്യങ്ങൾക്കുമായി അറിവുള്ളവർ, ഭൂമിയിലെ എല്ലാവരും കയ്യടിക്കുകയും അഭിനന്ദിക്കുകയും ചെയ്യുന്ന, നമ്മുടെ വളർച്ചയെ ഇല്ലാതാക്കുമ്പോൾ എൻ്റെ ഹൃദയം തകരുന്നു. എനിക്ക് തോന്നുന്നത് അ‌ത്തരക്കാരോട്, കളിക്കുന്നതിനോ രാഷ്ട്രീയം കളിക്കുന്നതിനുനോ, നിങ്ങളുടെ പാർട്ടികളെ പ്രത്യേകമായി കാണുന്നതിനോ, വിഭജനരീതിയിൽ നോക്കിക്കാണുന്നതിനോ പോകേണ്ടത്, ഭാരതത്തിന്റെ താൽപ്പര്യത്തിന്റെ കാര്യത്തിലല്ല. ഈ രാജ്യത്തിൻ്റെ വളർച്ചയുടെ ചരിത്രത്തിലേക്ക് വരുമ്പോഴല്ല, ഈ രാജ്യത്തിൻ്റെ പ്രശസ്തിയുടെ കാര്യത്തിലല്ല.

ബഹിരാകാശ ശാസ്ത്ര സാങ്കേതിക മേഖലയിൽ ഇന്ത്യ കാര്യമായ മുന്നേറ്റം നടത്തി, ആഗോളതലത്തിൽ സ്വന്തമായ ഒരു ഇടം നേടി.

ഐഎസ്ആർഒ കേന്ദ്രങ്ങൾ സന്ദർശിക്കാനും ചെയർമാനുമായി സംവദിക്കാനും എനിക്ക് അവസരമുണ്ട്. എന്നെ വിശ്വസിക്കൂ, എനിക്ക് പ്രചോദനവും ഊർജ്ജവും ലഭിച്ചു. ആളുകൾ പ്രവർത്തിക്കുന്നത് അത്ഭുതകരമായാണ്. മിഷൻ മോഡിൽ അവർ വളരെ ആവേശഭരിതരാണ്. ആർക്കുവേണ്ടി? 1.4 ദശലക്ഷം പേർക്കുവേണ്ടി. . അവർക്ക് എൻ്റെ അഭിവാദ്യങ്ങൾ!

ഇന്ത്യയുടെ ആദ്യത്തെ സൗരോർജ്ജ ദൗത്യമായാലും, ആദിത്യ-എൽ1 ആയാലും, വരാനിരിക്കുന്ന മനുഷ്യ ബഹിരാകാശ യാത്രാ ദൗത്യമായ ഗഗൻയാൻ ആയാലും, ഓരോ നാഴികക്കല്ലും ഇന്ത്യയെ ബഹിരാകാശ പര്യവേക്ഷണത്തിൻ്റെ ആഗോള തലത്തിലേക്ക് നയിച്ചു.
കൂടാതെ, ചന്ദ്രയാൻ ദൗത്യങ്ങൾ ചന്ദ്ര പര്യവേക്ഷണത്തിന് ഗണ്യമായ സംഭാവന നൽകി, ചന്ദ്രൻ്റെ ഉപരിതലത്തിൻ്റെ പുതിയ വശങ്ങൾ അനാവരണം ചെയ്തു.

ഈ നേട്ടങ്ങൾ ഇന്ത്യയുടെ സാങ്കേതിക വൈദഗ്ധ്യത്തിനും ബഹിരാകാശത്തിൻ്റെ അജ്ഞാത പ്രദേശങ്ങൾ പര്യവേക്ഷണം ചെയ്യാനുള്ള ദൃഢനിശ്ചയത്തിനും അടിവരയിടുന്നു.

നമ്മുടെ ബഹിരാകാശ ദൗത്യങ്ങളും നേട്ടങ്ങളും തീർച്ചയായും "ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ലോകത്തിലെ ഏറ്റവും ശക്തവും സ്വാധീനമുള്ളതുമായ ബഹിരാകാശ പരിപാടികളിലൊന്നിനെ നയിക്കാൻ ശ്രമിക്കുന്ന ഒരു സാങ്കേതികവിദ്യ സൃഷ്ടിക്കുന്ന രാഷ്ട്രമെന്ന നിലയിൽ നമ്മുടെ സ്വത്വത്തെ  നിർവചിക്കുന്നു." ഇതെൻ്റെ വാക്കുകളല്ല. ഐഎസ്ആർഒ ചെയർമാൻ്റെ വാക്കുകളാണിത്. ഞാൻ അദ്ദേഹത്തോട് നൂറ് ശതമാനം യോജിക്കുന്നു, ശാസ്ത്രലോകത്ത് ഒരു രാഷ്ട്രമെന്ന നിലയിലുള്ള സ്വത്വം ഈ നേട്ടങ്ങളാൽ നിർവചിക്കപ്പെടുന്നു.

ഇന്ത്യൻ സ്‌പേസ് റിസർച്ച് ഓർഗനൈസേഷൻ്റെ (ഐഎസ്ആർഒ) നേതൃത്വത്തിലുള്ള ദൗത്യങ്ങളുടെ വിജയം ഇന്ത്യയുടെ നയതന്ത്ര സോഫ്റ്റ് പവറിനു ഗണ്യമായ സംഭാവന നൽകുകയും ദശലക്ഷക്കണക്കിന് ആളുകളുടെ ജീവിത നിലവാരം ഉയർത്തുകയും ചെയ്തു.

നിങ്ങളുടെ പ്രൊഫഷണൽ യാത്രകൾ ആരംഭിക്കുമ്പോൾ, ബഹിരാകാശ വ്യവസായം ആവേശകരമായ രൂപവൽക്കരണത്തിന് വിധേയമായിക്കൊണ്ടിരിക്കുകയാണെന്ന് ഓർക്കുക. പുനരുപയോഗിക്കാവുന്ന വിക്ഷേപണ വാഹനങ്ങൾ പോലെയുള്ള പുതിയ മാതൃകകൾ പറന്നുയരുന്നു, ഉപഗ്രഹങ്ങളുടെ വിശാലമായ ശൃംഖലകൾ ഭൂഗോളത്തെ പൊതിയുന്നു, മനുഷ്യ ബഹിരാകാശ യാത്ര ഭൂപ്രകൃതിയെ പുനർനിർവചിക്കുന്നു.

ബഹിരാകാശം പോലെയുള്ള ഈ കാഴ്ചകൾ ഒരിക്കലും അവസാനിക്കുന്നില്ല. എൻ്റെ പ്രായത്തിലുള്ള ജനങ്ങളുടെ വിചിന്തനത്തിന് അതീതമായത് എന്താണെന്ന് തിരിച്ചറിയാൻ നിങ്ങൾക്ക് നിങ്ങളുടെ കഴിവ് പ്രയോജനപ്പെടുത്താം. നിങ്ങൾക്ക് അത്  യാഥാർത്ഥ്യത്തിലേക്ക് കൊണ്ടുവരാൻ കഴിയും.


വരും ദശകങ്ങൾ ബഹിരാകാശ പര്യവേഷണത്തിൽ അഭൂതപൂർവമായ കുതിച്ചുചാട്ടത്തിന് സാക്ഷ്യം വഹിക്കും. കരുത്തുറ്റ ബഹിരാകാശ പരിപാടിയും വിദഗ്ധരായ പ്രൊഫഷണലുകളുടെ വർദ്ധിച്ചുവരുന്ന ഒരു കൂട്ടവും ഉള്ള ഇന്ത്യ, ഈ ആവേശകരമായ യാത്രയിൽ ഒരു പ്രധാന പങ്കാളിയാകാൻ തയ്യാറാണ്.

സുഹൃത്തുക്കളേ, ഈ വാക്കുകൾ കേൾക്കൂ, ഈ നൂറ്റാണ്ട് ഭാരതത്തിൻ്റേതാണ്. അതിനെക്കുറിച്ച് ഞങ്ങൾക്ക് യാതൊരു സംശയവുമില്ല, കാരണം ഭാരതം മുമ്പെങ്ങുമില്ലാത്തവിധം ഉയർച്ചയിലാണ്, ഉയർച്ച തടയാനാകില്ല. ഉയർച്ച വർദ്ധിക്കുകയാണ്.
2047ൽ പാരമ്യത്തിലെത്താൻ പോകുന്ന മാരത്തൺ മാർച്ചിൽ പ്രവേശിച്ചുകഴിഞ്ഞാൽ ഉയർച്ച നിങ്ങളാൽ നയിക്കപ്പെടും. നിങ്ങൾ പ്രധാനപ്പെട്ട പങ്കാളികളായിരിക്കും, ആ മാർച്ചിൻ്റെ പ്രേരകശക്തി, അത് വിജയമല്ലാതെ മറ്റൊന്നിലും ഫലപ്രദമാകില്ല. വ്യക്തിപരമായി എന്നെ സംബന്ധിച്ചിടത്തോളം 2047-ന് മുമ്പായി ഭാരത് വികസിതമാകുമെന്നു  ഞാൻ കരുതുന്നു. എനിക്ക് അതിൽ സംശയമില്ല.

ഐഎസ്ആർഒ വികസിപ്പിച്ചെടുത്ത ലിഥിയം-അയൺ ബാറ്ററി സാങ്കേതികവിദ്യ രാജ്യത്തെ ഇലക്ട്രിക് വാഹന ആവാസവ്യവസ്ഥയുടെ വികസനത്തിന് ഉപയോഗപ്രദമാകുമെന്ന് അ‌റിയാൻ കഴിഞ്ഞു.  ചില ധാതുക്കളെ സ്വകാര്യമേഖലയിൽ ഏൽപ്പിക്കാൻ ഇന്ത്യാ ഗവൺമെൻ്റ് മുൻകൈ എടുത്തിട്ടുണ്ട്, എന്തിനാണ് നമ്മൾ ലിഥിയവുമായി ഇടപഴകുന്നത്. നമ്മുടെ അടുത്ത തലമുറയുടെ സാഹചര്യവും സോഡിയത്തിലാകും.  വരുന്നു. അതിനാൽ ആഗോള തലത്തിൽ നിങ്ങൾ സോഡിയവുമായി പൊരുത്തപ്പെട്ടുപോകുമെന്നതിൽ എനിക്ക് സംശയമില്ല.

പ്രിയ സുഹൃത്തുക്കളെ, നമ്മുടെ സ്ഥാനവും ഭൗമ-രാഷ്ട്രീയ ശക്തിയും നിർണ്ണയിക്കുന്നത് ശാരീരിക വൈദഗ്ധ്യം മാത്രമല്ല, നമ്മുടെ ലബോറട്ടറികളിൽ നിന്ന് ഉയർന്നുവരുന്ന ബൗദ്ധികവും സാങ്കേതികവുമായ കണ്ടുപിടുത്തങ്ങളാൽ കൂടിയാണ്. സാങ്കേതിക പുരോഗതിയിൽ നിക്ഷേപിക്കുന്ന ഒരു രാജ്യം സുരക്ഷിതമായ അതിരുകൾ ഉറപ്പാക്കുന്നു. പരമ്പരാഗത യുദ്ധത്തിൻ്റെ നാളുകൾ കഴിഞ്ഞു.


സുഹൃത്തുക്കളേ, മാനസികാവസ്ഥ പരിതാപകരവും സാമ്പത്തിക സ്ഥിതി വേദനാജനകവും വിദേശനാണ്യം കുറയുന്നതും സ്വർണ്ണം ഭൗതിക രൂപത്തിൽ സ്വിസ് ബാങ്കുകളിൽ നിക്ഷേപിക്കേണ്ടതുമായ ഒരു കാലഘട്ടത്തിലാണ് നാം ജീവിച്ചത്. 1989ൽ ഞാൻ പാർലമെൻ്റ് അംഗമായിരുന്ന സമയത്തെക്കുറിച്ചാണ് ഞാൻ പറയുന്നത്. ഞാൻ ഒരു കേന്ദ്രമന്ത്രിയായിരുന്നു. ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ വലിപ്പം ലണ്ടൻ, പാരിസ് നഗരങ്ങളെക്കാൾ ചെറുതായിരുന്നു. നമ്മുടെ ഫോറിൻ എക്സ്ചേഞ്ച് ഒരു ബില്യൺ മുതൽ രണ്ട് ബില്യൺ ഡോളർ വരെ ആയിരുന്നു, ഇപ്പോൾ അ‌ത് 660 ബില്യൺ ഡോളറാണ്. ദുർബലമായ അ‌ഞ്ചിൽ നിന്ന് വലിയ അഞ്ച് ആഗോള സമ്പദ്‌വ്യവസ്ഥയിലേക്കും മൂന്നാമത്തെ വലിയ ആഗോള സമ്പദ്‌വ്യവസ്ഥയിലേക്കുള്ള പാതയിലേക്കും നാം ഒരു യാത്ര പിന്നിട്ടു. ഈ രാജ്യത്തിന് ഉറച്ച നയം നൽകിയ ഒരു നേതൃത്വത്തിൻ്റെ ദീർഘവീക്ഷണമുള്ള നേതൃത്വമാണ് ഇതിന് പിന്നിലെന്ന് പറയാൻ നാം മടിക്കേണ്ടതില്ല. 1.4 ബില്യൺ അടങ്ങുന്ന അത്തരം ഒരു രാജ്യത്തിൻ്റെ രാഷ്ട്രീയ യാത്ര നിങ്ങൾക്ക് ഉണ്ടാകുമ്പോൾ എയർ പോക്കറ്റുകൾ ഉണ്ടാകും. അടുത്ത 5 വർഷത്തിനുള്ളിൽ ഈ രാജ്യത്തിൻ്റെ ഭരണം നമ്മുടെ രാജ്യത്തെ ഒരു പാതയിലേക്ക് നയിക്കുമെന്നതിൽ എനിക്ക് സംശയമില്ല. ആരാണ് നമുക്ക് പിന്നിൽ എന്ന് നോക്കേണ്ടിയിരിക്കുന്നു, ഈ മുഴുവൻ പ്രക്രിയയിലും നിങ്ങൾ വളരെ പ്രധാനപ്പെട്ട ഇടത്താണുള്ളത്.

പ്രിയ സുഹൃത്തുക്കളെ, ഇന്ന് നിങ്ങൾക്ക് അഴിമതിരഹിത ആവാസവ്യവസ്ഥയുണ്ട്. സഹായക നയങ്ങൾ ഊർജ്ജസ്വലമായ ഒരു ബഹിരാകാശ ആവാസവ്യവസ്ഥയുടെ വളർച്ച പ്രോത്സാഹിപ്പിക്കുന്നു, ബഹിരാകാശ പ്രയാണത്തിൽ ഇന്ത്യയെ കൂടുതൽ മുന്നോട്ട് നയിക്കുന്ന പൊതു-സ്വകാര്യ പങ്കാളിത്തത്തെ പ്രോത്സാഹിപ്പിക്കുന്നു. സുഹൃത്തുക്കളേ, നിങ്ങൾ ഗവേഷണത്തിലും വികസനത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നില്ലെങ്കിൽ ഒന്നും സംഭവിക്കില്ല. സാങ്കേതിക വിദ്യയ്ക്കായി കാത്തിരിക്കുന്ന ഒരു കാലമുണ്ടായിരുന്നു. ഇപ്പോൾ സങ്കൽപ്പിക്കുക, ഭാരതവും ഏറ്റവും വികസിത രാജ്യങ്ങളും തമ്മിൽ സാങ്കേതികമായി അ‌ന്തരമേതുമില്ല. ഞങ്ങളുടെ ശാസ്ത്ര സമൂഹത്തിനാണ് അ‌തിന്റെ ഖ്യാതി.  ഈ പ്ലാറ്റ്ഫോമിൽ നിന്ന് രാജ്യത്തെ കോർപ്പറേറ്റ് മേഖലയോട് അങ്ങേയറ്റം സൗഹാർദത്തോടെ പെരുമാറാനും ഗവേഷണത്തിനും വികസനത്തിനും പൂർണ പിന്തുണ നൽകാനും ഈ ഗവേഷണവും വികസനവും ആത്യന്തികമായി ഗുണം ചെയ്യുമെന്ന് അവർ മനസ്സിലാക്കണമെന്നും ഞാന് അഭ്യർഥിക്കുന്നു.  അവർക്ക് ഏറ്റവും കൂടുതൽ നേട്ടമുണ്ടാകും. കാരണം വലിയ പൊതു ക്ഷേമത്തിനായി അത് പ്രചാരത്തിലാക്കേണ്ടിവരുമ്പോൾ, അത് ചാക്രികമാക്കാൻ കഴിയുന്ന ഏക ഉത്തേജകമാണ് അവർ. അതിനാൽ നിങ്ങൾ അത് ചെയ്യണമെന്ന് ഞാൻ അപേക്ഷിക്കുന്നു.

നിർമിത ബുദ്ധി, ഇൻ്റർനെറ്റ് ഓഫ് തിംഗ്സ് (ഐഒടി), മെഷീൻ ലേണിംഗ്, ബ്ലോക്ക്ചെയിൻ തുടങ്ങിയ സാങ്കേതികവിദ്യകൾ അ‌വസരങ്ങളും വെല്ലുവിളികളുമാണ്. നിങ്ങൾ പൂർണ്ണമായി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ ഇവയാണ്.


ക്വാണ്ടം കമ്പ്യൂട്ടിംഗ് യന്ത്രം. 6000 കോടി വകയിരുത്തിയ ലോകത്തിലെ ചുരുക്കം ചില രാജ്യങ്ങളിൽ ഒന്നാണ് ഞങ്ങളുടേത്. നിങ്ങൾക്ക് മറ്റാരെക്കാളും കൂടുതൽ ആവശ്യമാണ്. ക്വാണ്ടം കമ്പ്യൂട്ടിംഗ്. 80000 കോടിയുടെ പ്രതിബദ്ധതയുള്ള നമ്മുടെ ഹരിത ഹൈഡ്രജൻ ദൗത്യം 8 ലക്ഷം കോടിയുടെ 6 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ ശേഷിയുള്ളതാണ്. നമുക്ക് അ‌വസരങ്ങളുണ്ട്.  ഞാൻ കാണുന്ന ഒരു പ്രശ്‌നം, അവസരങ്ങളുടെ കാര്യത്തിൽ നമ്മുടെ യുവമനസ്സുകൾ പ്രതിസന്ധിയിലാണെന്നതാണ്. ചില മത്സര പരീക്ഷാ ഫലങ്ങളുടെ കാര്യത്തിൽ മാത്രമാണ് തങ്ങളുടെ അവസരം ഉള്ളതെന്ന് അവർ കരുതുന്നു, എന്നാൽ അങ്ങനെയല്ല. മികച്ചത് പ്രതിസന്ധികൾക്കു പുറത്താണെന്ന് അവരെ അറിയിക്കേണ്ടതുണ്ട്. മികച്ച പ്രയോജനത്തെക്കുറിച്ച് നിങ്ങൾ പൂർണ്ണമായി ബോധവാന്മാരായിരിക്കണം. ഈ അവസരങ്ങൾ വെല്ലുവിളി നിറഞ്ഞതാണെങ്കിലും നേട്ടങ്ങൾ വളരെയധികമായിരിക്കും. നിങ്ങൾ അത് ശ്രദ്ധിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. നിങ്ങളെപ്പോലുള്ളവർക്കു മാത്രം ചെയ്യാനാകുന്ന പഴയ പ്രതാപം വീണ്ടെടുക്കാനുള്ള ദൗത്യത്തിലാണ് ഞങ്ങൾ.

ഞാൻ എൻ്റെ വിദ്യാർത്ഥി ദിനങ്ങൾ ഓർക്കുന്നു. സ്‌കോളർഷിപ്പ് എനിക്ക് സൈനിക് സ്‌കൂളിൽ ചേരാൻ അവസരം നൽകി.  ആ സംസ്ഥാനങ്ങളിലേക്ക് വരാൻ ഞാൻ ആഗ്രഹിക്കുന്നു, എന്റെ അധ്യാപിക താമസിക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് കേരളം. എന്റെ പ്രിയപ്പെട്ട അധ്യാപിക. മിസ് രത്നവല്ലി നയ്യാർ. അവർ എന്നെ ഉപദേശിച്ചു, അവർ എന്നെ ചേർത്തുപിടിച്ചു.  ഞാൻ ഈ സ്ഥലത്ത് വരുമ്പോഴെല്ലാം ആദരമർപ്പിക്കാൻ  തീർഥാടനത്തിലെന്നവണ്ണം ഞാൻ ശ്രമിക്കുന്നു.  ഞാൻ അവരുടെ വീട് സന്ദർശിച്ചിട്ടുണ്ട്. ഞാൻ അവരുമായി സംസാരിക്കാറുണ്ട്. ഞാൻ താമസിക്കുന്ന ഡൽഹിയിലെ പുതിയ പാർലമെൻ്റ് മന്ദിരം എൻ്റെ ടീച്ചർ സന്ദർശിക്കുന്നതിനായി അ‌വരെ ക്ഷണിക്കാൻ പ്രമുഖയായ  പാർലമെൻ്റ് അംഗം പി ടി ഉഷാജിയോട് ഞാൻ അഭ്യർത്ഥിച്ചു. അദ്ധ്യാപകനായ ഡോ. എസ് രാധാകൃഷ്ണൻ തത്ത്വചിന്തകനായല്ല ഓർക്കപ്പെടുന്നത്.  രാഷ്ട്രപതിയും ഉപരാഷ്ട്രപതിയുമായ അ‌ദ്ദേഹത്തെ സെപ്തംബർ 5 ന് അദ്ധ്യാപക ദിനത്തിൻ്റെ രൂപത്തിൽ ഒരു അദ്ധ്യാപകനെന്ന നിലയിലാണ് ഓർമ്മിക്കുന്നത്. എല്ലായ്പ്പോഴും നിങ്ങളുടെ അധ്യാപകനെ മനസ്സിൽ വയ്ക്കുക, നിങ്ങളുടെ മാതാപിതാക്കളെ മനസ്സിൽ വയ്ക്കുക, അവരാണു നിങ്ങളെ സൃഷ്ടിച്ചത്. അ‌വരെ ഒരിക്കലും നിരാശരാക്കരുത്.


 ഡോ. കലാമിൻ്റെ വാക്കുകൾ IIST യുടെ ധർമചിന്തയുമായി ആഴത്തിൽ പ്രതിധ്വനിക്കുന്നു: "സ്വപ്നം കാണുക, സ്വപ്നം കാണുക, സ്വപ്നം കാണുക. സ്വപ്നങ്ങൾ ചിന്തകളായി മാറുകയും ചിന്തകൾ പ്രവർത്തനത്തിൽ കലാശിക്കുകയും ചെയ്യുന്നു." സ്വാമി വിവേകാനന്ദൻ്റെ ‘ഉണർന്നിരിക്കൂ, ലക്ഷ്യത്തിലേക്ക് ഉയരൂ’ എന്ന ആഹ്വാനത്തോടെയാണ് ഈ ബഹിരാകാശ വിമാനം ഈ ബഹിരാകാശത്തെ ഏതെങ്കിലും ലക്ഷ്യസ്ഥാനത്ത് ഇറങ്ങുക, അത് മഹത്തായ നിമിഷമായിരിക്കും.


അ‌തിമഹത്തായ പ്രവർത്തനങ്ങളിലേക്ക് നയിക്കുന്ന ചിന്തകളായി സ്വപ്നങ്ങൾക്ക് ചിറകു മുളയ്ക്കുന്ന സ്ഥാപനമാണിത്. അതുകൊണ്ട് ചിന്തിക്കുക. ഒരിക്കലും സമ്മർദം ഉണ്ടാകരുത്. പരാജയത്തെ ഭയപ്പെടരുത്; പരാജയം വിജയത്തിലേക്കുള്ള ഒരു പടി മാത്രമാണ്. ചന്ദ്രയാൻ 2 പരാജയമല്ലെന്നതിൽ നിങ്ങൾക്ക് എന്തെങ്കിലും തെളിവ് വേണ്ടതുണ്ടോ... അത് ചന്ദ്രയാൻ 3 ൻ്റെ വിജയത്തിലേക്കുള്ള ചവിട്ടുപടിയായിരുന്നു. ചന്ദ്രയാൻ 2 ചന്ദ്രനിൽ ഇറങ്ങുന്ന ദിവസം, ഞാൻ പശ്ചിമ ബംഗാൾ ഗവർണറായിരുന്നു. അർദ്ധരാത്രി ആയിരുന്നു. ഞാനും ഭാര്യയും സയൻസ് സിറ്റിയിൽ പോയിരുന്നു. ഞങ്ങൾ 500 ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും ഒപ്പമായിരുന്നു. ഞങ്ങൾ എല്ലാവരും ചന്ദ്രയാൻ 2 വീക്ഷിക്കുകയായിരുന്നു, വളരെ അടുത്തെത്തി, പക്ഷേ ലാൻഡിംഗ് മൃദുവായിരുന്നില്ല, വലിയ നിശബ്ദതയായിരുന്നു. ചന്ദ്രയാൻ 3 ഉപയോഗിച്ച് നാം വലിയ തോതിൽ വിജയിച്ചുവെന്നു പ്രധാനമന്ത്രിയുടെ സന്ദേശം വന്നു. അതിനാൽ ഒരിക്കലും പരാജയത്തെ ഭയപ്പെടരുത്. പരാജയത്തെ ഭയന്ന്, നിങ്ങളുടെ മനസ്സ് മുഴുവൻ ഒരു വലിയ ആശയത്തെ സൂക്ഷിക്കാനുള്ള സ്ഥലമാക്കി മാറ്റിവച്ചാൽ, നിങ്ങളോട് മാത്രമല്ല, മനുഷ്യരാശിയോടും നിങ്ങൾ നീതി പുലർത്തില്ല. അതുകൊണ്ട് ഒരിക്കലും ശ്രമം നിർത്തരുത്.


സുഹൃത്തുക്കളേ, അവസാനിപ്പിക്കുന്നതിന് മുമ്പ് ഇന്ന് രാവിലെ ഞാൻ നേരിട്ട എൻ്റെ ഒരു ആശങ്ക പങ്കുവയ്ക്കുകയാണ്.  ഇത് നടന്നിട്ടില്ലെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. വിവരമുള്ള മനസ്സുകൾ അറിഞ്ഞുകൊണ്ട് വഴിതെറ്റുമ്പോൾ, നാം ജാഗ്രത പാലിക്കേണ്ടതുണ്ട്. നിങ്ങൾ എല്ലാവരും വിശ്വസിക്കാത്ത എന്തെങ്കിലും വ്യത്യസ്തമായി പറഞ്ഞാൽ നിങ്ങൾ നിങ്ങളെ വിശ്വസിക്കും, കാരണം നിങ്ങൾക്ക് ഉയർന്ന പദവിയുണ്ട്.  ഇന്ന് രാവിലെ ഞാൻ ഒരു പത്രം വായിച്ചപ്പോൾ, ഈ രാജ്യത്തിൻ്റെ ധനമന്ത്രിയും ദീർഘകാലം പാർലമെൻ്റംഗവും നിലവിൽ രാജ്യസഭാംഗവുമായ ഒരു വിവരമുള്ള വ്യക്തി പറഞ്ഞ ഒരു കാര്യംകണ്ടു. ഈ പാർലമെൻ്റ് ഒരു മഹത്തായ കാര്യം ചെയ്തുവെന്ന് ഞാൻ അഭിമാനിക്കുന്ന ഒരു കാര്യത്തിൽ അദ്ദേഹം എന്നെ അമ്പരപ്പിച്ചു. ഇതിഹാസ മാനമുള്ള മൂന്ന് നിയമങ്ങൾ നൽകി കൊളോണിയൽ പൈതൃകത്തിൽ നിന്ന് നമ്മെ മോചിപ്പിക്കുകയാണ് പാർലമെന്റ് ചെയ്തത്.

ദണ്ഡ് വിധാനിൽ നിന്ന് നാം ന്യായ വിധാനിലെത്തി. പാർലമെൻ്റിലെ ഓരോ അംഗത്തിനും സഭയിൽ സംഭാവന നൽകാൻ അവസരമുണ്ട്. ധനമന്ത്രിയെന്ന നിലയിൽ മികച്ച പശ്ചാത്തലമുള്ള പാർലമെൻ്റിലെ ഈ മാന്യവ്യക്തി പറയുന്നത് "പുതിയ നിയമങ്ങൾ പാർട്ട് ടൈമർമാർ തയ്യാറാക്കിയതാണ്" എന്നാണ്.  പാർലമെൻ്റിൻ്റെ വിവേകത്തിനു പൊറുക്കാനാവാത്ത അസംബന്ധം. വേദനിക്കുന്ന ഹൃദയത്തോടെ ഞാൻ നിങ്ങളുമായി ഇതു പങ്കിടുന്നു. സംവാദം നടക്കുമ്പോൾ അദ്ദേഹം തൻ്റെ ശബ്ദമുപയോഗിച്ചില്ല. അദ്ദേഹം മാത്രമല്ല, എൻ്റെ നിയമരംഗത്തെ വിശിഷ്ടരായ സഹപ്രവർത്തകരും, പാർലമെൻ്റിലും മറ്റും അഭിപ്രായം ഉന്നയിക്കാൻ അവസരമുണ്ടായിട്ടും രാജ്യത്തെ സഹായിക്കാൻ മുന്നോട്ട് വന്നില്ല.

ഭരണഘടനാപരമായ കടമ നിർവഹിക്കുന്നതിൽ അദ്ദേഹത്തിൻ്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയാണ് അ‌ത്. ഉയർന്ന ശബ്ദത്തിൽ സംസാരിക്കുന്ന ഒരാളെ നമുക്ക് എങ്ങനെയാണ്  നേരിടാൻ കഴിയുക. വാക്കുകൾക്ക് അതീതമായി ഞാൻ ഞെട്ടിപ്പോയി, അതിനാൽ മനപ്പൂർവ്വം ഒരു ആഖ്യാനത്തിലൂടെ നമ്മുടെ രാജ്യത്തെ തകർക്കാനും നമ്മുടെ സ്ഥാപനങ്ങളെ, നമ്മുടെ പുരോഗതിയെ ഇകഴ്ത്താനും, ചുവരിലെ എഴുത്ത് കാണാതിരിക്കാനും ശ്രമിക്കുന്ന, വിമർശനത്തിനു വേണ്ടിയുള്ള വിമർശനം നടത്തുന്ന മനസ്സുകളെ കുറിച്ച് ദയവായി ബോധവാന്മാരാകുക. അങ്ങനെയൊരു ആഖ്യാനം നടക്കുന്നുണ്ടെന്ന് പറയാൻ എനിക്ക് ശക്തമായ വാക്കുകളില്ല. പാർലമെൻ്റ് അംഗം ഒരു പാർട്ട് ടൈമർ എന്ന് ലേബൽ ചെയ്യപ്പെടുന്നു. ആത്യന്തികമായി, നിയമനിർമ്മാണത്തിൻ്റെ അവസാന ഉറവിടം പാർലമെൻ്റാണ്. സമൂഹത്തിലെ എല്ലാ വിഭാഗങ്ങൾക്കും അവിടെ പ്രാതിനിധ്യമുണ്ട്. ആവിഷ്കാരത്തിൻ്റെ കാര്യത്തിൽ രാജ്യം മുഴുവൻ ഇടം കണ്ടെത്തുന്നു. നിങ്ങളുടെ ഭാഗത്തെ കർത്തവ്യവിലോപം, ഒഴിവാക്കൽ, കമ്മീഷൻ, ഒരിക്കലും വിശദീകരിക്കാൻ കഴിയാത്ത കടമയിലെ വീഴ്ച എന്നിവയിൽ നിങ്ങൾ സ്വയം ഉത്തരവാദിയായിരിക്കണം. പാർട്ട് ടൈമർമാർ എന്നു നിങ്ങളുടെ മനസ്സാക്ഷിക്കു നൽകിയ  ഈ രചയിതാവിനെയാണ് ഞാൻ അഭിസംബോധന ചെയ്യുന്നത്. പാർലമെൻ്റ് അംഗങ്ങളോട് അപകീർത്തികരവും അങ്ങേയറ്റം അപമാനകരവുമായ ഈ നിരീക്ഷണങ്ങൾക്ക് ഈ വേദിയിൽ നിന്ന് ഞാൻ അദ്ദേഹത്തെ അ‌പലപിക്കുന്നു.

'വികസിത ഭാരതം @2047' രൂപപ്പെടുത്തുന്നതിൽ നിങ്ങൾ ഓരോരുത്തരും നിർണായക പങ്ക് വഹിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. തികഞ്ഞ ആത്മവിശ്വാസത്തോടും നിശ്ചയദാർഢ്യത്തോടും കൂടി, ഈ പങ്കിട്ട കാഴ്ചപ്പാടിലേക്ക് നാം മുന്നേറുന്നു. മുന്നോട്ടുള്ള വിജയകരവും സംതൃപ്തവുമായ കരിയറിനായി ഞാൻ നിങ്ങൾക്കെല്ലാവർക്കും എൻ്റെ ഹൃദയംഗമമായ ആശംസകൾ നേരുന്നു.


നന്ദി. ജയ് ഹിന്ദ്! 

NS


(Release ID: 2031341) Visitor Counter : 107