ഉപരാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

പുതിയ ക്രിമിനൽ നിയമങ്ങൾ പാർട്ട് ടൈമുകാർ തയ്യാറാക്കിയതെന്ന മുതിർന്ന പാർലമെൻ്റംഗത്തിൻ്റെ പരാമർശത്തെ ഉപരാഷ്ട്രപതി ധൻഖർ അപലപിച്ചു


"ഞങ്ങൾ പാർലമെൻ്റിലെ പാർട്ട് ടൈമുകാരാണോ? ഇത് പാർലമെൻ്റിൻ്റെ അന്തസിനോടുള്ള പൊറുക്കാനാവാത്ത അവഹേളനമാണ്", ഉപരാഷ്ട്രപതി

ഇത്തരമൊരു പരാമർശത്തെ അപലപിക്കാൻ എനിക്ക് ശക്തമായ വാക്കുകളില്ല- ഉപരാഷ്ട്രപതി

പാർലമെൻ്റ് അംഗങ്ങളോടുള്ള അപകീർത്തികരവും അധിക്ഷേപകരവും അപമാനകരവുമായ പരാമർശം പിൻവലിക്കുക- മുതിർന്ന പാർലമെൻ്റംഗത്തോട് ഉപരാഷ്ട്രപതി

തിരുവനന്തപുരത്ത് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പേസ് സയൻസ് ആൻഡ് ടെക്‌നോളജിയുടെ (ഐഐഎസ്‌ടി) 12-ാമത് ബിരുദ ദാന ചടങ്ങിനെ ഉപരാഷ്ട്രപതി അഭിസംബോധന ചെയ്തു

ഐഎസ്ആർഒയുടെ ദൗത്യങ്ങൾ ഇന്ത്യയുടെ നയതന്ത്ര മൃദു ശക്തി വർദ്ധിപ്പിക്കുകയും ദശലക്ഷക്കണക്കിന് ആളുകളുടെ ജീവിത നിലവാരം ഉയർത്തുകയും ചെയ്തു- ഉപരാഷ്ട്രപതി


Posted On: 06 JUL 2024 6:36PM by PIB Thiruvananthpuram

"പുതിയ ക്രിമിനൽ നിയമങ്ങൾ പാർട്ട് ടൈമുകാർ തയ്യാറാക്കിയതാണ്" എന്ന ഒരു മുതിർന്ന പാർലമെൻ്റേറിയൻ്റെ പരാമർശത്തെ ഉപരാഷ്ട്രപതി ശ്രീ ജഗ്ദീപ് ധൻഖർ പേരെടുത്തുപറയാതെ ഇന്ന് അപലപിച്ചു. ഈ  വാക്കുകളെ   പാർലമെൻ്റിൻ്റെ അന്തസ്സിനോടുള്ള  പൊറുക്കാനാവാത്ത അവഹേളനമാണെന്ന്  വിശേഷിപ്പിച്ച ഉപരാഷ്ട്രപതി, “ഞങ്ങൾ പാർലമെൻ്റിൽ പാർട്ട് ടൈമായി പ്രവർത്തിക്കുന്നവരാണോ?” എന്ന് ചോദിച്ചു.

മുതിർന്ന പാർലമെൻ്റംഗം ഒരു ഇംഗ്ലീഷ് ദിനപത്രത്തോട് നടത്തിയ പരാമർശത്തെ ശക്തമായി അദ്ദേഹം അപലപിച്ചു . “ഇത്തരത്തിലുള്ള ഒരു പരാമർശത്തെ അപലപിക്കാൻ എനിക്ക് ശക്തമായ വാക്കുകളില്ല. പാർലമെൻ്റ് അംഗം, ഒരു പാർട്ട് ടൈമർ എന്ന നിലയിൽ പരാമർശിക്കപ്പെടുന്നു. ആത്യന്തികമായി  നിയമ നിർമാണത്തിൻ്റെ അന്തിമ കേന്ദ്രമാണ്  പാർലമെന്റ്."

"പാർലമെൻ്റ് അംഗങ്ങളോടുള്ള  അപകീർത്തികരവും അധിക്ഷേപകരവും  അപമാനകരവുമായ പരാമർശം"  പിൻവലിക്കാൻ പ്രസ്തുത നേതാവിനോട് ഉപരാഷ്ട്രപതി  അഭ്യർഥിച്ചു. അദ്ദേഹത്തോട് തൻ്റെ ധാർമിക ബോധം മുറുകെപ്പിടിക്കാനും ഉപരാഷ്ട്രപതി ആവശ്യപ്പെട്ടു.

"അറിവുള്ളവർ മനഃപൂർവം  വഴിതെറ്റിക്കുമ്പോൾ" നാം  ജാഗ്രത പാലിക്കേണ്ടതുണ്ടെന്ന്, ഇത്തരമൊരു പരാമർശം ഉണ്ടാകാതിരുന്നെങ്കിൽ എന്ന് പ്രത്യാശിച്ചുകൊണ്ട് ശ്രീ ധൻഖർ മുന്നറിയിപ്പ് നൽകി. നിങ്ങൾ ഉയർന്ന പദവി ഉള്ള വ്യക്തി  ആയതിനാൽ  എന്തെങ്കിലും വ്യത്യസ്തമായി പറഞ്ഞാൽ  വിശ്വസിക്കാൻ കഴിയാത്തത് ആണെങ്കിലും എല്ലാവരും വിശ്വസിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ന് തിരുവനന്തപുരത്ത് ഐഐഎസ്‌ടിയുടെ 12-ാമത് ബിരുദ ദാന ചടങ്ങിനെ അഭിസംബോധന ചെയ്യവേയായിരുന്നു അദ്ദേഹത്തിൻ്റെ പരാമർശം, “ഇന്ന് രാവിലെ ഞാൻ ഒരു ദിനപത്രം  വായിച്ചപ്പോൾ ഈ രാജ്യത്തെ മുൻ ധനമന്ത്രിയും ദീർഘകാലം പാർലമെൻ്റേറിയനുമായിരുന്ന, നിലവിൽ രാജ്യസഭാംഗമായ ഒരാളുടെ പരാമർശം കണ്ടു. ഈ പാർലമെൻ്റ് ഒരു മഹത്തായ കാര്യം ചെയ്തുവെന്ന്  അഭിമാനിക്കുന്ന എന്നെ  അദ്ദേഹത്തിന്റെ   വാക്കുകൾ സ്തംഭിപ്പിച്ചു. പുതിയ  മൂന്ന് നിയമങ്ങളിലൂടെ  കൊളോണിയൽ പൈതൃകത്തിൽ നിന്നും പാർലമെൻ്റ് നമ്മെ മോചിപ്പിച്ചിരിക്കുന്നു. "ദണ്ഡ വിധാനിൽ" നിന്നും നാം "ന്യായ വിധാൻ" എത്തിയിരിക്കുന്നു.

ഈ മൂന്ന് നിയമങ്ങളും സഭയിൽ ചർച്ച ചെയ്യപ്പെടുമ്പോൾ ഓരോ പാർലമെൻ്റ് അംഗത്തിനും സംഭാവന നൽകാൻ അവസരമുണ്ടായിരുന്നു എന്ന് ശ്രീ ധൻഖർ   ചൂണ്ടിക്കാട്ടി. , “ഈ മാന്യനായ പാർലമെൻ്റ് അംഗത്തിന് ധനമന്ത്രിയെന്ന നിലയിൽ മികച്ച പശ്ചാത്തലമുണ്ട്. എന്നാൽ ഞാൻ വേദനയോടെ പറയട്ടെ , അദ്ദേഹം തൻ്റെ അവസരം  ഉപയോഗിച്ചില്ല, സംവാദം നടക്കുമ്പോൾ അദ്ദേഹംപൂർണ മൗനം പാലിച്ചു ".


മൂന്ന് നിയമങ്ങളെക്കുറിച്ചുള്ള ചർച്ചയ്ക്കിടെ പാർലമെൻ്റിൽ മറ്റ് നിയമ പ്രമുഖർ പങ്കെടുക്കാത്തതിനെ വിയോജിച്ചു കൊണ്ട് ഉപരാഷ്ട്രപതി പറഞ്ഞു , “അദ്ദേഹം മാത്രമല്ല , നിയമ രംഗത്തെ അദ്ദേഹത്തിൻ്റെ പ്രമുഖരായ  സഹപ്രവർത്തകരും മുതിർന്ന അഭിഭാഷകരും രാജ്യത്തെ സഹായിക്കാൻ മുന്നോട്ട് വന്നിട്ടില്ല. പാർലമെൻ്റിൽ ഇക്കാര്യം ഉന്നയിക്കാൻ അവർക്ക് അവസരം ലഭിച്ചിരുന്നു. തൻ്റെ ഭരണഘടനാപരമായ കടമയും കർത്തവ്യവും  നിർവഹിക്കുന്നതിൽ അദ്ദേഹത്തിൻ്റെ ഭാഗത്തുനിന്നുണ്ടായ പരാജയമായിരുന്നു അത്.  ഇപ്പോൾ ആ വിഷയത്തിൽ ഉച്ചത്തിൽ സംസാരിക്കുന്ന  അത്തരം ഒരു മനുഷ്യനെ നമുക്ക് എങ്ങനെ വിശ്വസിക്കാൻ കഴിയും."


താൻ അക്ഷരാർഥത്തിൽ  ഞെട്ടിപ്പോയെന്നും, നമ്മുടെ രാജ്യത്തെ തകർക്കാനും നമ്മുടെ സ്ഥാപനങ്ങളെ ഇകഴ്ത്താനും നമ്മുടെ പുരോഗതിയെ കളങ്കപ്പെടുത്താനും മനഃപൂർവം പരാമർശങ്ങൾ  നടത്തുന്നവരെ  സൂക്ഷിക്കാൻ എല്ലാവരോടും അഭ്യർത്ഥിക്കുന്നതായും  ശ്രീ ധൻഖർ പറഞ്ഞു. അവർ വെളിച്ചം കാണുന്നില്ല, വിമർശിക്കാൻ വേണ്ടി മാത്രം   അവർ വിമർശനം  നടത്തുന്നതായും  അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ത്യൻ സ്‌പേസ് റിസർച്ച് ഓർഗനൈസേഷൻ്റെ നേതൃത്വത്തിലുള്ള ദൗത്യങ്ങളുടെ വിജയത്തെ അഭിനന്ദിച്ച ശ്രീ ധൻഖർ, ഈ ദൗത്യങ്ങൾ ഇന്ത്യയുടെ നയതന്ത്ര മൃദു ശക്തിക്ക് ഗണ്യമായ സംഭാവന നൽകുകയും ദശലക്ഷക്കണക്കിന് ആളുകളുടെ ജീവിത നിലവാരം ഉയർത്തുകയും ചെയ്തുവെന്നും കൂട്ടിച്ചേർത്തു.

ബിരുദം നേടിയ വിദ്യാർത്ഥികളെ അഭിനന്ദിച്ച ശ്രീ ധൻഖർ ജീവിതത്തിൽ പഠനം തുടരാൻ അവരെ ഉപദേശിച്ചു. വിദ്യാഭ്യാസത്തെ ഏറ്റവും സ്വാധീനമുള്ള പരിവർത്തന സംവിധാനമായി വിശേഷിപ്പിച്ച അദ്ദേഹം, "ഇത് സമത്വത്തെ വളർത്തുകയും അസമത്വങ്ങളെ പ്രതിരോധിക്കുകയും ചെയ്യുന്നു. ഇത് നല്ല മാറ്റത്തിൻ്റെ ഒരു സംവിധാനമാണ്" എന്നും പറഞ്ഞു.

ഐഎസ്ആർഓയിലെ ഉദ്യോഗസ്ഥരുടെ പ്രവർത്തനങ്ങളിൽ നിന്ന് തനിക്ക് പ്രചോദനവും ആവേശവും ഊർജ്ജവും ലഭിച്ചതായി തൻ്റെ ഐഎസ്ആർഒ സന്ദർശനം അനുസ്മരിച്ചുകൊണ്ട് ഉപരാഷ്ട്രപതി പറഞ്ഞു.

ഐ ഐ എസ് ടി ഗവേണിങ് ബോഡി പ്രസിഡൻ്റും ശാസ്ത്ര വകുപ്പ് സെക്രട്ടറിയുമായ ശ്രീ എസ് സോമനാഥ്, ഐ എസ് ഡി ചാൻസലർ ഡോ. ബി.എൻ. സുരേഷ്, വിക്രം സാരാഭായ് സ്‌പേസ് സെൻ്റർ ഡയറക്ടർ ഡോ ഉണ്ണികൃഷ്ണൻ നയ്യാർ, അധ്യാപകർ, ജീവനക്കാർ, ബിരുദം നേടിയ വിദ്യാർഥികൾ, രക്ഷിതാക്കൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

NK

(Release ID: 2031301) Visitor Counter : 82