ശാസ്ത്ര സാങ്കേതിക മന്ത്രാലയം
azadi ka amrit mahotsav g20-india-2023

2025ഓടെ ബഹിരാകാശത്ത് ആദ്യ ഇന്ത്യക്കാരനും ആഴക്കടലിൽ മറ്റൊരു ഇന്ത്യക്കാരനും എത്തുന്നതിന്   ലോകം സാക്ഷ്യം വഹിക്കുമെന്ന് കേന്ദ്രമന്ത്രി ഡോ. ജിതേന്ദ്ര സിംഗ്.

Posted On: 04 JUL 2024 3:31PM by PIB Thiruvananthpuram

ന്യൂ ഡൽഹി : 04 ജൂലൈ 2024

2025-ഓടെ ബഹിരാകാശത്ത് ആദ്യ ഇന്ത്യക്കാരനും ആഴക്കടലിൽ മറ്റൊരു ഇന്ത്യക്കാരനും  എത്തുന്നതിന്   ലോകം സാക്ഷ്യം വഹിക്കുമെന്ന് കേന്ദ്രമന്ത്രി ഡോ.ജിതേന്ദ്ര സിംഗ് ഇന്ന്  ഭാരത് 24 ന്യൂസ് നെറ്റ്‌വർക്കിൻ്റെ വേദിയെ അഭിസംബോധന ചെയ്യവേ  പറഞ്ഞു.

മനുഷ്യനെ ബഹിരാകാശത്തെത്തിക്കുന്ന ഇന്ത്യയുടെ പ്രഥമ ദൗത്യമായ ഗഗൻയാനിലേക്ക്  നാല് ബഹിരാകാശ സഞ്ചാരികളെ-  മൂന്ന് ഗ്രൂപ്പ് ക്യാപ്റ്റൻമാരെയും ഒരു വിംഗ് കമാൻഡറെയും തിരഞ്ഞെടുത്തതായി ബഹിരാകാശ, സമുദ്ര  മേഖലകളിലെ  ഇന്ത്യയുടെ പുരോഗതിയെക്കുറിച്ച് സംസാരിക്കവേ ഡോ. ജിതേന്ദ്ര സിംഗ് പറഞ്ഞു. ഇന്ത്യയുടെ ആഴക്കടൽ ദൗത്യം 2025 ഓടെ   മൂന്ന് ഇന്ത്യക്കാരെ ആഴക്കടലിലേക്ക് അയക്കുമെന്നും അദ്ദേഹം അറിയിച്ചു.

2022-ൽ ഒരു ബഹിരാകാശ സ്റ്റാർട്ടപ്പ് ഉണ്ടായിരുന്ന സ്ഥാനത്ത്,  2024-ൽ ബഹിരാകാശ മേഖല സ്വകാര്യ പങ്കാളിത്തത്തിനായി തുറന്ന ശേഷം 200-ഓളം സ്റ്റാർട്ടപ്പുകളും തുടങ്ങിയതായി കേന്ദ്ര ശാസ്ത്ര സാങ്കേതിക സഹമന്ത്രി പറഞ്ഞു.

 

SKY/GG

 



(Release ID: 2030755) Visitor Counter : 56