പഴ്‌സണല്‍, പബ്ലിക് ഗ്രീവന്‍സസ് ആന്റ് പെന്‍ഷന്‍സ് മന്ത്രാലയം

വിവരാവകാശ (ആർടിഐ) അപ്പീലുകളുടെ ഏതാണ്ട് 100 ശതമാനം തീർപ്പാക്കുന്നതായും  ഓരോ വർഷവും കെട്ടിക്കിടക്കുന്നവ കുറയുന്നതായും  കേന്ദ്രമന്ത്രി ഡോ. ജിതേന്ദ്ര സിംഗ്

Posted On: 03 JUL 2024 4:42PM by PIB Thiruvananthpuram

ന്യൂ ഡൽഹി : 03 ജൂലൈ 2024

കേന്ദ്ര വിവരാവകാശ കമ്മിഷൻ്റെ ഉന്നതതല അവലോകന യോഗത്തിൽ അധ്യക്ഷത വഹിക്കവേ, വിവരാവകാശ (ആർടിഐ) അപ്പീലുകളുടെ ഏതാണ്ട് 100 ശതമാനം തീർപ്പാക്കുന്നതായും  ഓരോ വർഷവും കെട്ടിക്കിടക്കുന്നവ കുറയുന്നതായും  കേന്ദ്രമന്ത്രി ഡോ. ജിതേന്ദ്ര സിംഗ് അറിയിച്ചു.

മുഖ്യ വിവരാവകാശ കമ്മീഷണർ ശ്രീ. ഹീരാലാൽ സമരിയ, മോദി 3.0 ഗവൺമെന്റ്  ചുമതലയേറ്റ ശേഷം ആദ്യമായി കേന്ദ്ര വിവരാവകാശ കമ്മീഷൻ്റെ പ്രവർത്തനത്തെയും പുരോഗതിയെയും കുറിച്ച്  ഡോ. ജിതേന്ദ്ര സിംഗിന് വിവരങ്ങൾ കൈമാറി . ഇത് മൂന്നാം തവണയാണ്  ഡോ. സിംഗ്  ഈ വകുപ്പിന്റെ ചുമതല വഹിക്കുന്നത് .

ആർടിഐ അപ്പീലുകൾ കെട്ടിക്കിടക്കുന്നത്  ഗണ്യമായി കുറഞ്ഞു വരുന്നത് ശ്രദ്ധേയമാണെന്ന്   യോഗത്തിൽ അധ്യക്ഷത വഹിച്ച കേന്ദ്ര പേഴ്‌സണൽ, പൊതു പരാതി  പരിഹാര, പെൻഷൻ സഹമന്ത്രി പറഞ്ഞു.  2019-20 ലെ 35718  നിന്ന് 2021-22ൽ 29213 അപ്പീലുകളായും;   2023-24 കാലയളവിൽ  അത് 23087 ആയും,  2024-25ൽ 22666 അപ്പീലുകളായും കുറഞ്ഞു. 

 

SKY



(Release ID: 2030452) Visitor Counter : 30